കുറും കവിതകള്‍ - 350

കുറും കവിതകള്‍ - 350

മാടപ്രാവിന്റെ  കണ്‍കോണുകളില്‍
കണ്ടൊരു കാഴ്ച്ചാ വസന്തമിന്നേന്‍
ചിന്തയില്‍ വിരിഞ്ഞു കവിത നീ


കേവലമൊരു  കുലുക്കത്തിൽ
നിറഞ്ഞു കവിഞ്ഞു
ഭയത്തിൻ മൈതാനം

വീണ്ടും ശിശിരം
എങ്ങിനയോ  മടിശീലയിൽ
ഒരു മല്ലിയില

ഏറെച്ചുറ്റി തീരും മുമ്പേ
ജലധാരയന്ത്രം നിലച്ചു.
ഗ്രീഷമെറ്റ പുല്‍ത്തകിടി  

പ്രേത നഗരം-
ഇടവഴികളുടെ മൗനം ഭേദിച്ചു
പട്ടാളത്തിന്‍ ചുവടുകള്‍...

ശരത്കാല അബരം -
ചരിഞ്ഞാടും നെല്‍ക്കതിരുകള്‍
കാറ്റിന്റെ ആകാരം തീര്‍ക്കുന്നു

ശിശിര സംക്രമണം -
ആഴിക്കു വലംവെക്കും
നീട്ടിപിടിച്ച കൈയ്യുകള്‍

വൈകിയ സായാന്നം
തെരുവിനെ ശൂന്യമാക്കി.
കുട്ടികളുടെ തിരോധാനം ...

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “