ഇന്നെന്‍ കവിത

ഇന്നെന്‍ കവിത

ഗര്‍ഭസ്ഥനായി ഏറെ
തപം ചെയ്യ്തു ഉദരാഗ്നിയില്‍
കടലോളമാഴത്തില്‍

ഒട്ടിച്ചേര്‍ന്നു സ്നേഹത്തിന്‍
അലവുകികമാം ആനന്ദത്തില്‍
മുഷ്ടി ചുഴറ്റി ജീവിത വഴിയിലിറങ്ങി

കണ്ടതും കേട്ടതും
കൊണ്ടതുമാം അനുഭവ
തീച്ചുളകള്‍ താണ്ടി

വിശപ്പുകളുടെ നടുവില്‍
നിലനില്‍പ്പുമായി മല്ലടിച്ച്
ജീവിത സുഖദുഖങ്ങളുടെ

വേലിയേറ്റയിറക്കങ്ങള്‍
ഇഴഞ്ഞും പിച്ചവച്ചും നടന്നും
മുന്നേറുമ്പോള്‍

ചിന്തയില്‍ നിന്നുമകന്നു
പാതി വീണ്ടരച്ച വാക്കുകളാല്‍
പിറക്കാതെ പോയി

തണുപ്പരിച്ചു കയറിയ ചിന്തയില്‍
വിരിയാതെ പോയൊരു
അക്ഷരപൂവിനാല്‍ കോര്‍ത്തൊരു മാല്യം

വളരെ കാലം മുന്‍പ് തീര്‍ത്ത
വര്‍ണ്ണങ്ങളുടെ മൗനം
ഇന്നു വാചാലമെന്‍ കവിത

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “