പ്രത്യാശയുടെ പുലരിവെട്ടം
പെയ്യുവാന്‍ വെമ്പും മഴമേഘങ്ങള്‍
വാരിപ്പുണര്‍ന്നു കടന്നകന്നു കാറ്റ്
മനസ്സിന്റെ കോണില്‍ എവിടെയോ
നൊമ്പരത്തിന്‍ മിന്നല്‍ പിണരുകള്‍
നിലയില്ലാ കയത്തിലെക്കാഴ്ന്നു പോകുമോ
വിരലുകള്‍ വിറയാര്‍ന്നു മരവിപ്പിന്‍ മുന്നോടി
ചിന്തകള്‍ പോലെ നീണ്ടുവരുന്നു
മുഖമാസകലം വിഷാദത്തിന്‍ മുള്ളുകള്‍
നെഞ്ചിന്‍ കുടിനുള്ളില്‍ ഭയത്തിന്‍ പെരുമ്പറ
എങ്ങോട്ട് പോകുമെന്നറിയാതെ കണ്‍ മിഴിച്ചു
കര്‍മ്മത്തിന്‍ ബന്ധങ്ങളുടെ ബാന്ധവങ്ങള്‍
കൈവിട്ടു പോകുന്ന വിശ്വാസങ്ങളും
അമ്പലമണികള്‍ക്കും മന്ത്രങ്ങള്‍ക്കും മൗനം
പ്രകൃതി പ്രതിഷേധമറിയിച്ചു ഉറഞ്ഞു തുള്ളി
ജീവന്റെ തുടിപ്പുകള്‍ക്കു അതിജിവനത്തിന്‍ പാതയില്‍
ഒന്നും അറിയാതെ ചക്രവാളത്തിലേക്കു താഴുന്ന
സൂര്യനെ നോക്കി കണ്ടു കണ്ണടച്ചു ,ഇരുട്ടിനെ ധ്യാനിച്ചു
നാളെ നല്ലൊരു പ്രത്യാശയുടെ പുലരിവെട്ടം തെളിയുമല്ലോ ....
Comments
നല്ല നാളെയ്ക്കുവേണ്ടി....
ആശംസകള്‍