നിനക്കായി
നിനക്കായി
കദനത്തിന്‍ കണ്ണിരില്‍ ചാലിച്ച്
കവിതയായ് എഴുതി ഞാന്‍ പാടും
പാട്ടിന്റെ ഈണങ്ങളില്‍ നിന്നും
നിന്റെ മുഖ മുദ്രയാം നാണം
തുണയായ് ഇരിക്കെണമെന്നും
എന്‍ മലര്‍ മാല്യം നിനക്കായി മാത്രം
മനസ്സിന്റെ കോണില്‍ വരക്കുന്ന ചിത്രം
മരിക്കാത്ത ഓര്‍മ്മതന്‍ ഓളം
എന്‍ ഉള്ളിന്റെ ഉള്ളിലെ താളം
സ്വര്‍ണ്ണ വര്‍ണ്ണങ്ങളായ സ്വത്ത്
നിന്‍ ചിരിയില്‍ വിടരുന്ന മുത്ത്
മുത്തം നിനക്കായിരം മുത്തം
ഈജന്മമില്ലെങ്കിലും മറുജന്മങ്ങളും
നിനക്കായി കാത്തു കഴിയുന്നിതാ
കനകകിനാവിന്റെ മടിയില്‍
കതിര്‍മണ്ഡപം തീര്‍ക്കുന്നു ഞാനും ,.
Comments