കുറും കവിതകൾ 164
കുറും കവിതകൾ 164
വേദന പകര്‍ത്തിയ
ഗര്‍ത്തങ്ങളില്‍
ലവണമഴ
ഇലപകര്‍പ്പിനിടയിലൊരു
മഴതുള്ളിയിറക്കം
നൈമിഷിക സുഖം
നിലാവില്ലാത്ത രാത്രി
ചിലപ്പോള്‍ തോന്നും
അവനിവരികില്ലാന്നു
മനസ്സിന്റെ വര്‍ണ്ണാകാശത്തു
എന്തെ ദുഖത്തിന്‍
കരിമേഘം
കൂട്ടുകുടി പച്ചിമയും
നീലിമക്കൊപ്പം
ശലഭങ്ങളായി ബാല്യം
മഞ്ഞും മഴയും വെയിലും
കുട്ടിനുണ്ടായിരുന്നു
ഓണവിഷുക്കളില്‍ ബാല്യം
നേരിലറിയാതെ
നിരനിറയായിനിറഞ്ഞു
ഹൃദയത്തിന്‍ നിലവറ
ഹൃദയവാതായനങ്ങളില്‍
മഞ്ഞിന്‍ കണത്തില്‍
പ്രണയ പരിഭവം
ജീവിത സായാന്നങ്ങളില്‍
കാല്‍പാടുകളെറെ
പിന്‍ തുടരുന്നു അസ്തമയം
കോട്ടിയ പ്ലാവിലച്ചിരി
കഞ്ഞി ചൂടിൽ നിന്ന്
കുപ്പതണുപ്പിലേക്ക്
അങ്കണ തൈമാവും
നീര്‍മാതളവും
മറവിയുടെ അമാവാസിയില്‍
വിയര്‍ത്തു
കണ്ണുനീരമായി
കറിവേപ്പിലയും
ശരല്‍ക്കാല കാറ്റ്
പ്രതികരിച്ചു കൊണ്ട്
വാതലുകളും ജനാലകളും
കരോള്‍ ഗായകരേ
തലോടി കൊണ്ട് ശീത കാറ്റ്
മേരി ക്രിസ്‌തുമസ്
കരോള്‍ ഗായകര്‍ക്ക്
പിന്നണിയെന്നോണം
എതിരേല്‍ക്കുന്നു ശിശിര കാറ്റ്
വിശന്ന വയറിനോടു
അയലത്തെ വീട്ടിലുടെ വന്ന
കാറ്ററിയിച്ചു ക്രിസ്‌തുമസ്‌യെന്നു
കമ്പിളിഉടുപ്പിട്ട പ്രഭാതം ....
മുന്തിരി പൊങ്ങികിടന്നു
ക്രിസ്‌തുമസ് കേക്കിൽ
കന്നിവെയില്‍
തുമ്പപൂ പുഞ്ചിരി
ഓണം വരവായി
Comments