Tuesday, December 31, 2013

കുറും കവിതകൾ- 169

കുറും കവിതകൾ- 169

ഇറവെള്ളം
തുള്ളിയിട്ടു
സംഗീത വിരുന്നു

ചുപ്പു  കോട്ടയില്‍
ആചാര വെടി
പറവകള്‍ ചിറകടിച്ചു

പെണ്ണ് കൈ നീട്ടുകില്‍
ബ്രഹ്മാവും
സുരലോകം വിടും

കുപ്പികളുടയുന്നു
കറികലങ്ങളില്‍ ശവമേറുന്നു
പുതുവര്‍ഷാഘോഷം

ചക്രവാള സീമയില്‍
നിര്‍വാണത്തിന്‍
നീലമ

ചിദാകാശ
താഴവാരങ്ങളില്‍
മൗനം ചേക്കേറി

താഴവരങ്ങളിൽ
മഴയ കൂണുകൾ
മനസ്സിൽ വെണ്മ


നോവു പടരുന്നു
ഹൃദയ ഭിത്തികളില്‍
ചിത്രമായി അമ്മ

വേദന അക്ഷര വഴികളില്‍
പടരുന്നു ജീവിത
കവിതയായി

ഒതുക്കു കല്ലുകളില്‍
പോലിഞ്ഞു
കൗമാരം ദുഃഖം

ഒരുവീക്കു ചെണ്ടയും
പച്ചിമ തേടും
ജീവിതമെന്ന തെയ്യവും

കൊടിയേറിയിറങ്ങുന്നു
ജീവിതമെന്ന
കോവിലില്‍ ഉത്സവം

വാങ്ങില്ല കൊടുക്കില്ല
കൈമടക്കുകളില്‍
ബുദ്ധ മൗനം

നെഞ്ചിന്‍ ഉറവില്‍
മിടിക്കുന്ന വിപഞ്ചിയുടെ
സ്മൃതി ലഹരിയില്‍ മനം

മന കണ്ണാടിയില്‍
മറക്കാതെ നിന്‍
നര കയറിയ പുഞ്ചിരി

കറുപ്പിന്‍ ഇടയില്‍
വെളുപ്പിന്‍ എത്തി നോട്ടം
കാലത്തിന്‍ പുഞ്ചിരി

മനസ്സിന്‍ കമണ്ഡലുവില്‍
നിറച്ചു മധുരം
''ഗംഗ'' മോഹമകറ്റി

No comments: