ഹനുമല്‍ സഹായം - അനുഭവ കഥ -ജീആര്‍ കവിയൂര്‍

ഹനുമല്‍ സഹായം - അനുഭവ കഥ -ജീആര്‍ കവിയൂര്‍ 

എവിടെ തുടങ്ങണം എന്നറിയാതെ ഞാന്‍ കടന്നു പോയ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഹനുമല്‍ സ്വാമി എന്റെ ഓരോ നൊമ്പരങ്ങളിലും എന്നെ തുണച്ചു ,ജീവിതത്തില്‍ പലഘട്ടങ്ങളിലും സ്വാമിയുടെ സാമീപ്യം ഞാന്‍ അറിയുന്നു .

ആദ്യത്തെ അനുഭവം ഞാന്‍ പന്തളം  പോളിടെക്ക്നിക്കിനു പഠിക്കുന്നകാലഘട്ടത്തില്‍ 1987 മൂന്നാം വര്‍ഷാവസാന പരീക്ഷക്ക്‌ പഠിക്കുമ്പോള്‍ എന്റെ ജൂനിയര്‍ ആയ ഒരു വിദ്യാര്‍ഥി ഞാന്‍ താമസിക്കുന്ന ലോഡ്ജിന്റെ അടുത്ത മുറിയില്‍ കിടന്നു ഉറങ്ങുകയായിരുന്നു അതും പകല്‍ സമയം ,അവനെ കണ്ടു കൊണ്ട് തമാശ രൂപേണ കുറച്ചു വരികള്‍ എഴുതി അത് എന്റെ ആദ്യത്തെ കവിതയായിരുന്നു ,
ഉണരുന്നു 
ഉണര്‍ത്തു 
ഉണര്‍ത്താന്‍ ശ്രമിക്കുന്നു 
ഉറക്കുന്നു 
ഉറക്കി കിടത്തുന്നു 
ഉണരുന്നു ഉറങ്ങുന്നു 
ഉണരുന്നു 
മര്‍ത്ത്യന്‍ തന്‍ ജീവിതം പായുന്നു 

ഇത്രയും എഴുതിയതെ ഉള്ളു, അത് കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞു ഞാന്‍ രാത്രിയില്‍ കുടിക്കാന്‍ ആയി ബക്കെറ്റില്‍ 
വെള്ളം കരുതി വച്ചിരുന്നു രാത്രി ദാഹം ഒന്നും തോന്നിയില്ല രാവിലെ പിന്നെയും തെങ്ങിന്‍ തടി ഇട്ട കിണറ്റില്‍ നിന്നും വലിച്ചു കോരി എടുക്കണം എന്ന് കരുതി ആ വെള്ളം കൂടി  കൊണ്ട് പോയി കുളിക്കുന്നിടത്ത് വച്ചു മറ്റുള്ള ബക്കറ്റില്‍ വെള്ളം കൊണ്ട് മറ്റുള്ള പ്രാഥമിക കാര്യങ്ങള്‍ നടത്തിയിട്ട് കുളിക്കാന്‍ മാറ്റി വച്ചവള്ളം എടുത്തു തലയിലേക്ക് ഒഴിച്ച് വല്ലാത്ത ടിക്ക് 2൦ (കീടനാശിനിയുടെ )മണം ,അപ്പോള്‍ ആണ് എന്റെ ഉള്ളൊന്നു കാളിയത് 
ഈ വെള്ളം രാത്രിയില്‍ കുടിച്ചിരുന്നുവെങ്കില്‍ എന്റെ പരീക്ഷ എഴുത്ത് നടക്കിലായിരുന്നു ,അപ്പോള്‍ ആണ് ഞാന്‍ ഓര്‍ത്തത് ''ഉറക്കി കിടത്തുന്നു '' എന്ന ഞാന്‍ എഴുതിയ വാചകം അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് കിട്ടിയ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നില്ലേ ,ഞാന്‍ ആലോചിച്ചു ഇതെങ്ങിനെ സംഭവിച്ചേക്കാം ഉച്ചതിരിഞ്ഞ് കുറെ ഹോസ്റ്റലില്‍ താമസിക്കുന്ന സഹപാഠികള്‍ വന്നു പോയ കാര്യം ഓര്‍മ്മവന്നത് അവരുടെ ആരുടെയെങ്കിലും 
അസൂയയുടെ ഫലം ആകും ഈ ടിക്ക് 20 പ്രയോഗം കാരണം ഞാന്‍ താമസിക്കുന്ന ലോഡ്ജില്‍ മറ്റാരുമില്ല  ഞാന്‍ മാത്രമേ ഉള്ളു ശാന്തമായ അന്തരീക്ഷം ,അത് കണ്ടുള്ള അസൂയ അതോ ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്‍ എതിര്‍ പ്രസ്ഥാനക്കാരോ അതോ എന്റെ പ്രസ്ഥാനക്കാരോ രാഷ്ടിയ പകപോക്കല്‍ ആയിരിക്കാം അവരുടെ ഉദ്ദേശം എന്റെ പരീക്ഷ മുടക്കണം എന്ന് മാത്രം ആയിരിക്കാം ,അപ്പോള്‍ ആ വരികള്‍ എനിക്കും മുൻകൂട്ടി അറിയിച്ചു തന്നത് ഞാന്‍ ആരാധിക്കുന്ന എന്റെ നാടാകും കവിയൂരിനെകാക്കും  സാക്ഷാല്‍ കപി വരനാം ഹനുമല്‍ സ്വാമി തന്നെ (കപിയുര്‍ എന്നത് ലോപിച്ചാണ് കവിയൂര്‍ ആയതു ),ആ കവിത എഴുതികഴിഞ്ഞു പിന്നെ എന്റെ എഴുത്ത് വഴി തുറന്നു എന്ന് പറയാമല്ലോ പിന്നെ ഞാന്‍ എന്ത് എഴുതിയാലും അവസാനം ഒരു നല്ല അന്ത്യം ഉള്ള കവിതകള്‍ ജന്മം കൊണ്ട് കൊണ്ടിരിന്നു 

പല നാടുകളും കടന്നു ജീവനവ്യാപാരണങ്ങളില്‍   20൦2 -2003 കാലഘട്ടത്തില്‍ ഒരിക്കല്‍ ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ പതിവുള്ള ക്ഷേത്ര ദര്‍ശനം കഴിഞ്ഞു തിരികെ വീട്ടിലേക്കു സ്കൂട്ടറില്‍ മടങ്ങുമ്പോള്‍ ഞാന്‍ എന്തോ മനസ്സില്‍ മൂളികൊണ്ടേ ഇരുന്നു വീട്ടിലെത്തി കഴിഞ്ഞപ്പോള്‍ ഞാന്‍ അത് മുഴുവന്‍ എഴുതി തീര്‍ത്തു അത് ഒരു ഭക്തി ഗാനമായിരുന്നു തൊഴുത്തിട്ടു മടങ്ങുമ്പോള്‍ എന്ന് തുടങ്ങുന്ന ഗാനം ,ഗാനത്തില്‍ എനിക്ക് വലിയ പ്രത്യേകത ഒന്നും 
തോന്നിയില്ല അത് എഴുതി എന്റെ പുസ്തകത്തില്‍ വച്ചു അത് മറക്കുകയും ചെയ്യ്തു ,ഞാന്‍ ബാംഗ്ലൂരില്‍ കാളിനഅഗ്രഹാര എന്ന സ്ഥലത്ത് ജോലി ചെയ്യുമ്പോള്‍ ഒരു ഞായര്‍ ദിവസം എന്റെ സൈറ്റില്‍ പോയി മടങ്ങുമ്പോള്‍ ഒരു കടയില്‍ കയറി മൊബൈല്‍ റീച്ചാര്‍ജ്ജു കൂപ്പന്‍ വാങ്ങുവാന്‍ കയറി അപ്പോള്‍ എന്റെ കയ്യില്‍ 
കുറെ മലയാളം  പുസ്തകങ്ങള്‍ ഉണ്ടായിരുന്നു ,അത് കണ്ടിട്ടാവും അടുത്തു നിന്ന ആള്‍ ചോദിച്ചു സര്‍ മലയാളിയാണോ എന്ന് അതെ എന്ന് ഞാന്‍ മറുപടി കൊടുത്തു പേരു  ചോദിച്ചപ്പോള്‍ പറഞ്ഞു സതീശന്‍ എന്ന് സ്ഥലം റാന്നിക്ക് അടുത്തുള്ള ചിറ്റാര്‍ എന്ന്  സംസാരിച്ചു വന്നപ്പോള്‍ ഞാന്‍ എന്റെ 
കവിതയെ പറ്റി പറഞ്ഞു അപ്പോള്‍ സതീശന്‍ പറഞ്ഞു ഞാന്‍ പാടും എന്ന് സാറിന്റെ കവിത തന്നാല്‍ ഞാന്‍ ടൂണിട്ട്
പാടാം എന്നും പറഞ്ഞു ശരി ആകട്ടെ എന്ന് ഞാന്‍ പറഞ്ഞു ,താങ്കള്‍ എന്ത്  ചെയ്യുന്നു എന്ന്ചോദിച്ചപ്പോള്‍ പറഞ്ഞു അയാള്‍ ഒരു പെയിന്‍റിംഗ് തൊഴിലാളി എന്ന്  ,ഞാന്‍ പറഞ്ഞു ശരി കാണാം എന്ന് പറഞ്ഞു പിരിഞ്ഞു 
പിന്നെ ഒരിക്കല്‍ അയാളെ തേടി അയാള്‍ പറഞ്ഞു തന്ന അയാളുടെ താമസ സ്ഥലം തേടി പോയി എന്റെ സൈറ്റിന്റെ എതിര്‍ വശത്തുള്ള ഒരു ചേരി പ്രദേശം വൃര്‍ത്തി ഹീനമായ ചുറ്റുപാടില്‍ഒരു പഴകിയ പോളിയാറായ
കെട്ടിടം അവിടെ ചെന്നപ്പോള്‍ അയാളും അയാളുടെ ഭാര്യയും നാലുവയസ്സ് പ്രായമുള്ള മകനും ഉണ്ട് , ഒരു മലയാളി ഇങ്ങനെ ഉള്ള ചുറ്റുപാടില്‍ ജീവിക്കുന്നു വല്ലോ എനിക്ക് മനസ്സാ ദുഃഖം തോന്നി ,അയ്യാള്‍ അയാളുടെ ഹാര്‍മോണിയം എടുത്തു വച്ചു പല പാട്ടുകളും പാടി അങ്ങിനെ എന്റെ രണ്ടു മൂന്നു കവിതകള്‍ പാടി ടൂണ്‍ ചെയ്യ്തു 
അപ്പോള്‍ ഞാന്‍ ചോദിച്ചു താങ്കള്‍ സംഗീത പഠിച്ചിട്ടുണ്ടോ ?,ഉണ്ടെന്നും  ,നാട്ടില്‍ കൊച്ചിന്‍ ഗിന്നസ്സില്‍ പാടി കൊണ്ടിരുന്നു അവസാനം നിവിര്‍ത്തിയില്ലാതെ പല പണികളും ചെയ്യ്തു ഇപ്പോള്‍ പെയിന്റിംഗ് ചെയ്യുന്നു എന്ന് പറഞ്ഞു ഞാന്‍ പറഞ്ഞു താങ്കള്‍ ഈ കുട്ടിയെ ഇവിടെ താമസിപ്പികുകില്‍ ജീവിതം നശിച്ചു പോകും അതിനാല്‍ അടുത്ത സ്കൂള്‍ വര്‍ഷം നാട്ടില്‍ ചേര്‍ക്കു എന്ന് 
അങ്ങിനെ ഒരു ദിവസം എന്റെ തൊഴുതിട്ടു മടങ്ങുമ്പോള്‍ എന്ന ഗാനം സാതീശന്റെ കയ്യില്‍ കൊടുത്തു ,അതിനു ഈണം നല്‍കി എന്നെ പാടി കേള്‍പ്പിച്ചു .ഒരു ദിവസം എന്റെ താമസ സ്ഥലത്ത് വച്ചു ആ ഗാനം എന്റെ കമ്പ്യൂട്ടറില്‍ പാടി റെക്കോര്‍ഡ്‌ ചെയ്യ്തു നാട്ടില്‍ അനുജന് അയച്ചു കൊടുത്തു ,പന്നെ അതിനു പശ്ചാതല സംഗീതം ഒരുക്കി കരോക്കി ആക്കി അനുജന്‍ തിരികെ അയച്ചു തന്നു ,വീണ്ടും അത് വച്ചു റീക്കോഡിംഗ്  നടത്തി 
നാട്ടിലേക്ക് അയച്ചു കൊടുത്തു എഡിറ്റിംഗ് നടത്തി ആഞ്ജനേയ ദര്‍ശനം എന്ന സിഡിയില്‍ ഉള്‍പ്പെടുത്തി അത് റിലീസ് ആയി ,സിഡി പിന്നിട് എനിക്ക് നാട്ടില്‍ നിന്നും അനുജന്‍ അയച്ചു തന്നു ,കേട്ടപ്പോള്‍ സന്തോഷം തോന്നി 
ഒന്ന് കൂടി കേട്ടപ്പോഴാണ് ഒരു വരിയിലെ തെറ്റ് ഞാന്‍ ശ്രദ്ധിച്ചത് മാരുത തനയാ എന്നാണു ഞാന്‍ എഴുതി കൊടുത്തത് സതീശന്‍ പാടി വന്നപ്പോള്‍ മാരുതി തനയന്‍ എന്നായി ,അയ്യോ ഭഗവാനെ ഞാന്‍ എന്ത് തെറ്റാണ് എഴുതിയത് ബ്രമചാരി ആയ അങ്ങേക്ക്  പുത്രനോ? ,ഏറെ നാള്‍  മനസ്ഥാ പത്തോടെ പ്രാര്‍ത്ഥന നടത്തി മനമുരുകി കണ്ണുകള്‍ ഈറനണിഞ്ഞു ഭഗവാനെ എന്ത് അവിവേകമാണ് ഞാന്‍ മൂലം സംഭവിച്ചത് അങ്ങിനെ ചിന്തിച്ചു ഞാന്‍ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ അവിടെ കിടന്ന ഒരു ജ്യോതിഷരത്നം മാസിക എടുത്തു വായിക്കാന്‍ ഇടവന്നു ,അതില്‍ എഴുതിയവ എനിക്ക് പറഞ്ഞു തരുന്നത് പോലെ എഴുതിയിരിക്കുന്നു സീതാന്വേഷണ കാലത്ത് ഹനുമാന്‍സ്വാമി  ലങ്കക്ക് ചാടുമ്പോള്‍ അദ്ദേഹത്തിന്റെ ദേഹത്ത നിന്നും ഒരു വിയര്‍പ്പു തുള്ളി വീഴുകയും ഒരു മത്സ്യം അത് വിഴുങ്ങുകയും അതില്‍ നിന്നും ഒരു പുത്രന്‍ ജനിക്കുകയും അവസാനം രാവണ നിഗ്രഹം കഴിഞ്ഞു വിഭീഷണനെ രാജാവാക്കി വാഴിച്ചു കഴിഞ്ഞു ഹനുമല്‍ പുത്രനെ പാതാള ലങ്കക്ക് അധിപനാക്കി എന്നും ,ഇത് വായിച്ചപ്പോള്‍ ഭഗവാനെ അപ്പോള്‍ അത് പറയിക്കാനാണോ എന്നെ കൊണ്ട് ഇതൊക്കെ സംഭാവിപ്പിച്ചത് ,ഞാന്‍ കൃതാര്‍ഥനായി 
ഈ പാട്ട് പാടിയ സതീശന്‍ നാട്ടില്‍ തിരികെ പോയി ഇപ്പോള്‍ നല്ല നിലയില്‍ കഴിയുന്നു ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ട് അയാള്‍ കുട്ടികളെ സംഗീതം പഠിപ്പിക്കുന്നു അത്യാവിശത്തിനു പല പരിപാടികള്‍ കിട്ടുകയും 
ആകാശവാണി ബി  ഗ്രേഡ് അടിസ്റ്റ് ആകുകയും ചെയ്യ്തു കഴിഞ്ഞ ദിവസം ഞാന്‍ സതീഷ്‌ ചിറ്റാറിനെ വിളിച്ചു ഈ അനുഭവ കഥ എഴുതട്ടെ എന്ന് അതില്‍ സതീശന്റെ കാര്യം പറയുവാന്‍ അനുവാദം വാങ്ങാന്‍ വിളിച്ചതാണ് അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ആണ് ഫോണ്‍ എടുത്തത് ''സാര്‍ സതീഷ്‌ ഏട്ടന്‍ ഭക്തി ഗാനമേളയില്‍ സ്റ്റേജില്‍ ആണ് ''എന്ന് പറഞ്ഞു അപ്പോള്‍ കാതില്‍ ആ ഗാനം മുഴങ്ങുന്നുണ്ടായിരുന്നു തൊഴുതിട്ടു മടങ്ങുമ്പോള്‍ ....., ഭഗവാനെ ഞാന്‍ 
ഒന്ന് അത്ഭുതപ്പെട്ടു ,എന്തെ ഇങ്ങിനെ ഒക്കെ സംഭവിക്കുന്നത്‌ എല്ലാം സ്വാമിയുടെ ഓരോ കാര്യം ഞാന്‍ ആരു വെറും പൊള്ളയാം പാഴ്മുളം തണ്ട് .
തൊഴുതിട്ടു മടങ്ങുമ്പോള്‍ .......ഈ ഗാനം കേള്‍ക്കാന്‍ ഈ ലിങ്കില്‍ you tube പോയാല്‍ കേള്‍ക്കാം http://youtu.be/moCF1FxG1WY
ഹനുമതെ കാത്തു രക്ഷിക്കണേ രാമനാമ പ്രിയനേ 
                                                                                  ജീ ആര്‍ കവിയൂര്‍ 
                                                                                  ഗോകുലം,ആഞ്ഞിലിത്താനം പി ഓ ,
                                                                                  കവിയൂര്‍ ,പടിഞ്ഞാറ്റും ചേരി ,
                                                                                  തിരുവല്ല ,പത്തനംതിട്ട ജില്ല 
                                                                                  കേരളം ,  
ശുഭം 

Comments

keraladasanunni said…
ഭഗവാൻറെ അനുഗ്രഹം തന്നെ. സംശയമില്ല. അല്ലെങ്കിൽ ഇത്രയേറെ കവിതകൾ ആ തൂലികയിൽ നിന്ന് ഒഴുകി വരില്ലായിരുന്നു.
എത്രയോ പ്രാവശ്യം ട്രൈ ചെയ്തു അവസാനം പാസ്സായ ഡ്രൈവിംഗ് ടെസ്റ്റ്‌ അന്ന് വിദേശത്ത് വച്ച് എനിക്ക് വേണ്ടി നാല് പേരില് ഒരാളായി പാസ്സാകുവാൻ വണ്ടി ഓടിച്ചത് എന്റെ പ്രാര്ത്ഥന പ്രകാരം സ്വാമി തന്നെ എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു എഴുത്തിലും ജീവിതത്തിലും അനുഗ്രഹം ഉണ്ടാവട്ടെ ചിരഞ്ജീവിയുടെ
അനുഭവ കഥ നന്നായിരിക്കുന്നു.. കവിയൂർ സാർ .. പുതുവത്സരാശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ