കാത്തിരിക്കാമിനി
കാത്തിരിക്കാമിനി
എന്തിനുമേതിനുമൊരുമ്പിട്ടിറങ്ങുന്നു
ചീന്തുവാൻ പിച്ചുവാൻ തളിരിട്ട ലതകളെ
മോഹഭംഗങ്ങളാം നീർച്ചാല് കീറവേ
നരിപോലെ ചിറകിട്ടടിക്കുന്നു തരുണിയും
വലനെയ്തിരിക്കും ചിലന്തിയായ് മാറുന്നു
ഊറ്റുവാൻ ജനനിതൻ മൃദുല മോഹങ്ങളേ
മാംസമീമാംസകൾ കഴുകനായ് തീരുന്നു
നൊമ്പരപ്പൂക്കളായ് ചിത്തമതു കേഴുന്നു
മാദകഗന്ധവും മായികാതീഷ്ണവും
മറയാത്ത നിഴലുപോൽ പുനരപിയാകുന്നു
ചോരയൊന്നൂറ്റുവാൻ താണ്‍ഡവമാടിടാൻ
പിസാശുക്കളായവർ മ്ലേച്ഛരാം മാനവർ
ഭോഗവുമർഥവും പായുന്നു പിന്നാലെ
മാറ്റിയെടുക്കുവാൻ മാർഗ്ഗമില്ലാതൊട്ടു
നട്ടം തിരിയും വ്യവസ്ഥിതി മാറ്റണം
ഒന്നിച്ചിറങ്ങിടാം ലാഭേച്ഛയില്ലാതെ
പുതുവത്സരപ്പുലരി പുണ്യമതുപാടും
നല്ലയൊരു നാളെ നാം കണ്ടങ്ങുണരും
old one
കാത്തിരിക്കാമിനി
എന്തിനുമെതിനുമൊരുങ്ങിയിറങ്ങുന്നു
പിച്ചിചീന്തപ്പെടുന്ന തളിരുകള്‍
മോഹഭംഗങ്ങളുടെ നീര്‍ച്ചാലുകള്‍
ഭീതിയുടെ നരി ചീറുകള്‍ ചിറകിട്ടടിക്കുന്നു
വല നെയ്തു കാത്തിരിക്കുന്ന ചിലന്തികള്‍
മൃദുല വികാരങ്ങളൊക്കെ
കൈവിട്ടകലുന്നു കാലത്തിന്‍
നൊമ്പരങ്ങള്‍ തീപ്പൊരിയായി
മായികമാം മാംസദാഹത്തിനായി
ദാഹിച്ചു മനുഷ്യ രൂപികളാം
ചെകുത്താന്മാര്‍ എങ്ങും വിഹരിക്കുന്നു ,
അര്‍ത്ഥങ്ങളുടെ പിന്നാലെ പായുന്നയിവരെ
തുടച്ചു നീക്കാന്‍ ചൂലുകളും അരിവാളുകളുമായി
ഒരുങ്ങാമിനി വരും പുതുവത്സര പിറവിക്കായി
കാത്തിരുന്നു മുന്നേറാം നല്ലൊരു നാളെക്കായി
എന്തിനുമേതിനുമൊരുമ്പിട്ടിറങ്ങുന്നു
ചീന്തുവാൻ പിച്ചുവാൻ തളിരിട്ട ലതകളെ
മോഹഭംഗങ്ങളാം നീർച്ചാല് കീറവേ
നരിപോലെ ചിറകിട്ടടിക്കുന്നു തരുണിയും
വലനെയ്തിരിക്കും ചിലന്തിയായ് മാറുന്നു
ഊറ്റുവാൻ ജനനിതൻ മൃദുല മോഹങ്ങളേ
മാംസമീമാംസകൾ കഴുകനായ് തീരുന്നു
നൊമ്പരപ്പൂക്കളായ് ചിത്തമതു കേഴുന്നു
മാദകഗന്ധവും മായികാതീഷ്ണവും
മറയാത്ത നിഴലുപോൽ പുനരപിയാകുന്നു
ചോരയൊന്നൂറ്റുവാൻ താണ്‍ഡവമാടിടാൻ
പിസാശുക്കളായവർ മ്ലേച്ഛരാം മാനവർ
ഭോഗവുമർഥവും പായുന്നു പിന്നാലെ
മാറ്റിയെടുക്കുവാൻ മാർഗ്ഗമില്ലാതൊട്ടു
നട്ടം തിരിയും വ്യവസ്ഥിതി മാറ്റണം
ഒന്നിച്ചിറങ്ങിടാം ലാഭേച്ഛയില്ലാതെ
പുതുവത്സരപ്പുലരി പുണ്യമതുപാടും
നല്ലയൊരു നാളെ നാം കണ്ടങ്ങുണരും
old one
കാത്തിരിക്കാമിനി
എന്തിനുമെതിനുമൊരുങ്ങിയിറങ്ങുന്നു
പിച്ചിചീന്തപ്പെടുന്ന തളിരുകള്‍
മോഹഭംഗങ്ങളുടെ നീര്‍ച്ചാലുകള്‍
ഭീതിയുടെ നരി ചീറുകള്‍ ചിറകിട്ടടിക്കുന്നു
വല നെയ്തു കാത്തിരിക്കുന്ന ചിലന്തികള്‍
മൃദുല വികാരങ്ങളൊക്കെ
കൈവിട്ടകലുന്നു കാലത്തിന്‍
നൊമ്പരങ്ങള്‍ തീപ്പൊരിയായി
മായികമാം മാംസദാഹത്തിനായി
ദാഹിച്ചു മനുഷ്യ രൂപികളാം
ചെകുത്താന്മാര്‍ എങ്ങും വിഹരിക്കുന്നു ,
അര്‍ത്ഥങ്ങളുടെ പിന്നാലെ പായുന്നയിവരെ
തുടച്ചു നീക്കാന്‍ ചൂലുകളും അരിവാളുകളുമായി
ഒരുങ്ങാമിനി വരും പുതുവത്സര പിറവിക്കായി
കാത്തിരുന്നു മുന്നേറാം നല്ലൊരു നാളെക്കായി
Comments
പുതുവത്സരാശംസകൾ....