സഞ്ചാര പഥങ്ങളില്‍

സഞ്ചാര പഥങ്ങളില്‍

രാത്രിക്കേറെ ആഴമുള്ളതുപോലെങ്കിലും  
ഒളിച്ചില്ല  മനസ്സിന്റെ പിന്നാമ്പുറങ്ങളിൽ
ഹൃദയവേദന നിറഞ്ഞുനില്‍ക്കവേ
എൻ  കണ്ണുകൾ നീരണിഞ്ഞില്ല.

ആരുമില്ലെനിക്കുയിന്നു എന്നെ  കുറിച്ചോന്നാരായാൻ
ഉണർന്നിരിക്കുന്നു ആർക്കൊക്കെയോ വേണ്ടി  
അറിയാതെയിങ്ങിനെ
എന്തിനാണെന്നതുമാരുമറിഞ്ഞില്ല,

ഹൃദയത്തിൻ നോവേറുമിടിപ്പുകൾ.
ലോകം ഒന്നുമറിയാതെ കെട്ടിവേച്ചീ
ദു:ഖങ്ങളൊക്കെയും  എല്ലാം സഹിച്ചു മൗനമായി
എന്തിനെന്നയറിയാതെ.

ഒടുവിൽ കഠിന ഹൃദയനായി മുദ്രകുത്തപ്പെട്ടു
എന്തിനെന്നറിയാതെ വീണ്ടുമീ യാത്ര
തുടരുന്നു ഞാനും എങ്ങോട്ടെന്നറിയാതെ
സഞ്ചാര പഥങ്ങളിലുടെ അനന്തതയിലേക്ക്

Comments

ajith said…
കഠിനഹൃദയമല്ല പക്ഷെ..!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “