ദു:സ്വപ്നം
ദു:സ്വപ്നം
അമ്മ കടലിന്റെ ആഴമറിയാതെ
മാനം മുട്ടും അമ്മിഞ്ഞ മലകള്‍ക്കുമിടയില്‍
മിടിക്കുന്ന സ്നേഹത്തിന് താരാട്ട് പാട്ടുകള്‍
കേള്‍ക്കാതെ പോയൊരു ജീവിത പാതയോരത്തു
നിന്ന് ദുര്‍മെദസ്സുമായി ദുഃഖ സ്വപ്നമെറെ കണ്ടും
കൊണ്ടുമറിയാതെ രേതസ്സിലെ ബീജകണങ്ങള്‍ക്ക്
സകലന വേഗതയില്ലാത്ത പോലെ മുന്പനായി വന്നവനു
വഴിയൊരുക്കും ഗര്‍ഭഗേഹത്തിലായി ഉണ്ടുറങ്ങി
പ്രതിഷേധ ധ്വനിയുമായി മുഷ്ടി ചുരുട്ടി മുട്ടേല്‍ ഇഴഞ്ഞു
പിച്ചവെച്ചു അന്നന്നത്തെ അന്നത്തിനുവഴി തേടാന്‍
മത്സരിക്കുമ്പോളൊന്നു ഓര്‍ക്കാതെ പോകുന്നു
വന്ന ബിന്ദുവില്‍ തന്നെ തിരികെ ചേരുവാനല്ലോ
ഈ പ്രയാണമത്രയും നടത്തിയതെന്നറിയാതെ
ഒരു പൂര്‍ണ്ണമാകാത്ത ദുസ്വപ്നം പോലെ ഈ ജീവിതം
Comments
ഒരു പ്രസാദാത്മകത്വം ഇല്ലല്ലോ ഇന്നത്തെ കവിതയില്‍
ആശംസകള്‍