ആരുണ്ട്‌ മുന്നോട്ടുവരിക

ആരുണ്ട്‌ മുന്നോട്ടുവരിക 



ചങ്കു  പറിച്ചു  കാട്ടുവാന്‍
ചങ്ങാതി ഞാനൊരു
ചങ്ങന്‌ പുഴ കാരനുമല്ല
ഇടയില്‍ നിന്ന് പറയട്ടെ
ഇടപ്പള്ളി യിലെ ഇറയത്തു പോലും
നില്‍ക്കുവാനുള്ള യോഗ്യതയോ
നഷ്ടപ്പെട്ടൊരു കവിതയുടെ വിത തേടുന്നു
കപിയുടെ പിന്‍ തുടര്‍ച്ചക്കക്കാരനായി
തടുക്കുന്നു അക്ഷരങ്ങളുമായിയുള്ള
മല്‍പ്പിടുത്തത്തില്‍ തോറ്റൊരു
മടഠയനായി കാണുന്നവയെ വരച്ചും
കുറിച്ചും കുത്തിയും വെട്ടിയും കഴിയുന്നു
കവിയൂരുകാരനായി നാടോടിയായി
നട്ടം തിരിയുന്നു നഷ്ടമായി കൊണ്ടിരിക്കും
ഭാഷയുടെ ആഴപ്പരപ്പുകള്‍ അളന്നു മുന്നേറുന്നു
എന്നെ നേര്‍വഴി ഒന്ന് കാട്ടി നടത്താന്‍
ആരുണ്ട്‌ മുന്നോട്ടുവരിക സധൈര്യം

Comments

sorry bhai njan adyam onnu ndannu padikkatte ennittu varam

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “