ഒരു മരണ ഭീതി .................................................................
ഒരു മരണ ഭീതി
എന്നില്‍ ഗ്രസിച്ചൊരു നവവല്‍സരത്തിന്‍ മൌനമേ
എവിടെ തുടങ്ങി എവിടെ ഒടുങ്ങുമോ എന്നറിയാതെ
ഈഴടുപ്പം തീര്‍ക്കാന്‍ വെമ്പുമി ജന്മത്തിന്‍ നോവുകളെ
ഈരടിയായി എഴുതാന്‍ തുനിയുമ്പോളറിയാതെ വെച്ചുപോകും
നടപ്പിന്‍ പാതകളെ നടുനിവര്‍ത്താന്‍ ആകാതെ എന്തെ
നെരിയാണി നോവുകള്‍ക്ക് നിണമുതിരും നിറങ്ങള്‍ക്ക്
മങ്ങലുകള്‍ തീര്‍ക്കുന്ന തെളിയാ കണ്ണുകളുടെ മുന്നിലെ
മായാമോഹങ്ങളെ നിങ്ങള്‍ കണ്ടുവോ കാലത്തിന്‍ വെഗ്രത
ഒഴിയാത്ത തിണ്ണ മിടുക്കുകാട്ടും കൊഞ്ഞനം കുത്തും പെകിനാവുകള്‍
ഓര്‍മ്മകളെ നിങ്ങളും കൈവിട്ടു പോകുന്നുവോ ഇതാണോ ഇന്നിന്റെ
നേര്‍ കാഴ്ചകളെ നില്‍ക്കവേണ്ടാ ഓടി അകന്നോളിന്‍ ഒരുനാള്‍
നിന്നെ കൈക്കലാക്കും എന്നറിക ചിന്തകളെ ഒട്ടു നിലക്കു ഞാന്‍
കിതപ്പോന്നകറ്റട്ടെ ഉയരും ഞാന്‍ ഉണര്‍വിന്റെ താളമേളങ്ങല്‍ക്കൊപ്പം
കാതങ്ങളില്ലയേറെ നടപ്പാന്‍ നാഴിക മണിയുടെ ഒച്ച അറിയിച്ചു സമയമായി
സമാനതകളുടെ സായം സന്ധ്യ വരവായി വാതില്‍ ചാരാതെ നില്‍പ്പു മുന്നില്‍
സാകുതം പുഞ്ചിരി പൊഴിച്ച് കണ്ടു കണ്ണടക്കുന്നിതാ നിത്യ ശാന്തിക്കുമുന്നിലായി
ഓം ശാന്തി ശാന്തി ശാന്തി .................................................................

Comments