കുറും കവിതകള്‍ -52


കുറും കവിതകള്‍ -52


തെരുവിന്‍ ഓരത്തെ വാതിലുകളില്‍
കരയുന്ന വയറുകളുടെ നിരകള്‍
തേടി നീല ഞരമ്പുകള്‍


അടുത്ത ജന്മത്തിലോ ആശകളൊക്കെ
നിരാശയാക്കി  നിനക്കായി
ആത്മദാഹങ്ങളുമായി   കാത്തിരിക്കാം

ചിന്തകള്‍ക്ക്  ചിതലെടുക്കുവോളം
നിന്നെകുറിച്ചായിരുന്നു അങ്കലാപ്പുകള്‍
എന്നിട്ടും നീ അതറിയാതെ
 തനിച്ചാക്കി  പോയിയല്ലെ

എന്റെതാണെങ്കിലും   
നിഴല്‍ എപ്പൊന്‍ഴും  കൂടെ ഉണ്ടല്ലോ 
അതല്ലോ ഏക ആശ്വാസം 


അവന്‍ അവളെ വിളിച്ചു 
ചക്കരെ പഞ്ചാരേ എന്നു ,
അതല്ലേ പറ്റുകയുള്ളല്ലോ
പിന്നെ അതൊക്കെ വര്‍ജ്ജ്യമല്ലേ

വാക്കുകള്‍ നഷ്ടമായി 
നിന്റെ ഈണങ്ങളുടെ 
നിഴലിന്‍ മറവില്‍

കൈയും  കാലും  പിടിച്ചു 
കാശും  കൊടുത്തു  കിട്ടിയതിനേക്കാള്‍   
കഷ്ടപ്പെട്ട്  നേടിയെടുത്ത
കൈയോപ്പിനില്ലല്ലോ തിളക്കമേറെ 

Comments

ajith said…
ആശകളെല്ലാ നിരാശയായാല്‍
നിരാശകളൊക്കെ എന്താവും?

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “