കുറും കവിതകള്‍ 51- സ്വപ്നമെന്നവള്‍
കുറും കവിതകള്‍ 51- സ്വപ്നമെന്നവള്‍
അവള് ഒരു ഓര്‍മ്മ മാത്രമായിരുന്നോ
അതോ എന്നില്‍ നിറഞ്ഞ
ഒരു സ്വപ്ന മരീചികയോ
ഈയം പൂശിയ തിളക്കമേറിയ
പാത്രംപോലെ മനസ്സ് ഒന്ന് മിന്നി
നിന് ഓര്‍മ്മകളാല്‍
മൂളിനടന്നു നിന്നെ കുറിച്ചുള്ള
മുഴുവിക്കാന്‍ ആവാത്ത
കാവ്യ പ്രപഞ്ചമെന്നില്‍
കണ്ണുകളില്‍ നിഴലിച്ച വര്‍ണ്ണങ്ങള്‍
കഴിഞ്ഞു പോയ രാത്രിയുടെ തരളിതമാം
കിനാക്കളുടെ തിരു ശേഷിപ്പല്ലേ ഈ നാണം
പുഞ്ചിരി പൂക്കള്‍ കൊഴിഞ്ഞു
മന്സ്സിലെവിടെയോ നൊമ്പരത്തിന്
കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി
നിന്റെ നോട്ടം എവിടെയൊക്കയോ
നിഴല്‍ പടര്‍ത്തി കഴിഞ്ഞു കൊഴിഞ്ഞു പോയ
വസന്തത്തിന് വര്‍ണ്ണ ചിത്രങ്ങള്‍ പോലെ
പുലരിയോളം പടര്‍ന്നുകയറിയ
കുളിരു എവിടെ ഒക്കയോ
ഓര്‍മ്മകളില്‍ ഒരു പുതുമണം
ആറ്റുവക്കിലെ പുരെടമെല്ലാം
നിനക്കായി പതിച്ചു തന്നു
നിന്റെ സ്നേഹം മാത്രം .......
അവള് ഒരു ഓര്‍മ്മ മാത്രമായിരുന്നോ
അതോ എന്നില്‍ നിറഞ്ഞ
ഒരു സ്വപ്ന മരീചികയോ
Comments
ആശംസകള്‍
മാഷെ എവിടെയാണ് ഇപ്പോള്‍ കാണില്ലല്ലോ