കുറും കവിതകള്‍ 50


കുറും കവിതകള്‍ 50


ശംഖു നാദത്തിനൊപ്പം
കുടഞ്ഞ  പുണ്യാഹ തീര്‍ത്ഥത്താലും
മനസ്സിന്‍ മൌനം ഉറക്കമുണര്‍ന്നു

ചെണ്ടയുടെ നാദത്തിനൊപ്പം
ദാരിദ്ര്യം ചുവടുവച്ചു നൃത്തം ചെയ്യുന്നു
വിശപ്പിന്റെ ഒരു മായാ ജാലമേ

പലവഴി പിരിഞ്ഞു ബല്യ കൗമാരങ്ങളും
എന്നാല്‍ ഇന്നും ഇടവഴി അതെ പോലെ
കഥ പറയുന്നു മൌനമായി


മനസ്സിന്റെ    അകത്തളങ്ങളില്‍
മധുരംപുരട്ടിയകറ്റാനാവാത്ത
ഒരു വാര്‍ദ്ധക്യത്തിന്‍ നീറ്റല്‍

കരിം തിരിയണഞ്ഞ വിളക്കിന്‍ തലക്കല്‍
ചിന്തകള്‍ കുടുകുകൂട്ടിയൊരു
വൃദ്ധ മാനസം

ജീവിത  സായന്തനങ്ങളില്‍
വിറകൊണ്ട  വിരലുകളാല്‍
ഞെട്ടലോടെ തടവി അറിഞ്ഞു വാര്‍ദ്ധ്യക്യം

Comments

ajith said…
വൃദ്ധമാനസം
തപ്തമാനസം
Unknown said…
പ്രിയപ്പെട്ട സുഹൃത്തെ,
"കരിം തിരിയണഞ്ഞ വിളക്കിന്‍ തലക്കല്‍
ചിന്തകള്‍ കുടുകുകൂട്ടിയൊരു
വൃദ്ധ മാനസം"
നന്നായി എഴുതി
സ്നേഹത്തോടെ,
ഗിരീഷ്‌
Cv Thankappan said…
നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “