കുറും കവിതകള്‍ 49 - പ്രണയം
കുറും കവിതകള്‍ 49 - പ്രണയം
വാക്കിലും പ്രവര്‍ത്തിയിലും
ഉടയാതെ സൂക്ഷിച്ചില്ല എങ്കില്‍
പെരുവഴിലാക്കും പ്രണയം
ഉണരുംപോളും ഉറങ്ങുമ്പോഴും
ഉയിര്‍ കൊള്ളിക്കും
ഉഴറാത്ത വര്‍ണ്ണങ്ങള്‍ പ്രണയം
ഉണ്മയാര്‍ന്ന സ്നേഹത്താല്‍
ഉമയുന്നു ദേഹത്തെ
ഉണര്‍വോടെ കാക്കുന്നു പ്രണയം
ഊതി കാച്ചിയ ഉമിതീയില്‍
ഉയിര്‍ കൊള്ളും പത്തര മാറ്റിന്‍
ഉലകത്തെ വെല്ലും തനിതങ്കം ,പ്രണയം
മധുരവും കയ്പ്പും
ഉപ്പും പുളിര്‍പ്പും അറിയാതെ
ഉള്ളിലാക്കും ചേരുവയല്ലോ പ്രണയം
മൊഞ്ചു കണ്ടു മതി മറന്നു
തഞ്ചത്തില്‍ പറഞ്ഞിട്ട്
നെഞ്ചകത്തില്‍ സൂചികൊള്ളിച്ചു
നഞ്ചു വാങ്ങി തിന്നാന്‍ പ്രേരിപ്പിച്ചു പ്രണയം
Comments
ആശംസകള്‍