കുറും കവിതകള്‍ 48

കുറും കവിതകള്‍ 48




കരുത്താര്‍ന്ന മനസ്സിന്റെ 
കാമ്നകളെ ഉയിര്‍കൊള്ളാന്‍
കടന്നു വന്നുവല്ലോ ഒരു പുതുവര്‍ഷവുംകൂടി 

കാടു കാടായി കാണാതെ 
കാടു നാടാക്കുന്നവര്‍ക്ക് 
കാടത്തമായിമാറ്റുന്നു , എന്തും എവിടെയും 

ഡിസംബറിന്റെ അംബരത്തില്‍ 
വേദനകള്‍ ചാലിച്ച് തന്നകലുന്നു
ഒരു പെണ്‍ നൊമ്പരം

ജനുവരി    ജന്മംകൊള്ളുന്നു    
ജാലകവാതിലിലുടെ 
ജരാനരകളില്ലാത്ത പ്രത്യാശയുടെ സൂര്യ വെട്ടം 

ഇതളഴിഞ്ഞു മണം പരത്തും പൂവിന്‍ 
ചാരത്തു മോഹത്തിന്‍ 
ചിറകടിയുമായി വണ്ടണഞ്ഞു    



ഉയരത്തെ ലക്‌ഷ്യം വച്ചൊരു  
ഉടല്‍കടഞ്ഞ  മനസ്സിന്‍ താഴ്വാരത്തില്‍ 
ഉയിര്‍ നല്‍കി മരുപച്ചയിലെ ദാഹജലം     



Comments

സീത* said…
പുതിയ മാനം..പുതിയ പ്രതീക്ഷകൾ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “