Posts

Showing posts from November, 2012

മാദ്ധ്യമ വിചാരം

Image
മാദ്ധ്യമ    വിചാരം പൂങ്കാവനം  പൂക്കുന്നതോടൊപ്പം             മാദ്ധ്യമങ്ങളെല്ലാം    പൂക്കുന്നപ്പാ       ഇനിയെന്ത്     അപ്പായറിയില്ല   അയ്യോ    !! അപ്പം   ,അയ്യപ്പാ   ശ്രീയും    ധരനും ധാരണയില്ലാതെ സമാന്തര  പാളങ്ങളായി തുടരുമോ  മെട്രോ ആരാഫത്തിനും  ആപത്തോ ആന  ചത്താലും  പതിനായിരം ആതമാവിനു  നിത്യശാന്തി  നല്‍കണമേ മുഖപുസ്തകം  കണ്ടു  വിറളി  പിടിച്ചു എടുത്തു  ചാടിയ  എമാന്മാര്‍ക്ക് അണ്‍ ലൈക്ക്  , കമന്റുന്നവര്‍  ജാഗ്രതേ!!

നിന്നെയും കാത്തു

Image
നിന്നെയും  കാത്തു  കഥയോന്നറിയാതെ കദനങ്ങളേറെ   വിരിയിച്ചു നൊമ്പര പൂവുകള്‍ ചുണ്ടിലേറെ ഒന്നിലേക്ക് ഒന്നിലേക്ക് ആനയിക്കാനായി ഒരുപാടു കിനാക്കളുടെ മുത്തു പൊഴിയിച്ചു കണ്ണിണമെല്ലെ തുറക്കുമ്പോഴെക്കുമായി അകലേക്കുപോയി മറയുന്നു വര്‍ണ്ണവിരാജികള്‍   ഓര്‍ത്ത്‌ എടുത്തു കൊരുക്കുവാന്‍ കഴിയാതെ കാല്‍പ്പാടുകളെ പിന്തുടര്‍ന്നു നടക്കാന്‍ കഴിയാതെ വഴുതി വീഴുന്നു , വന്നു നീ ഒരു കൈ സഹായം നല്‍ക്കു- മെന്നേറെ കൊതിപ്പിച്ചു  മനസ്സിലെരി തീ തെളിയിച്ചു കാത്തു നില്‍ക്കുന്നു എന്തെ നീ അണയാത്തത്  
Image
കുറും കവിതകള്‍ 43 വവ്വാലിന്‍   ചിറകടിയില്‍  മങ്ങിയ നിലാവോളില്‍  നിശാഗന്ധി  പുഞ്ചിരിച്ചു    കോടാലി   ആഞ്ഞു വീശി  കാടാകെ ചന്ദന ഗന്ധം  രാത്രി ഇത് കണ്ടു ഏറെ മുഖം കറപ്പിച്ചു    നിലാവും കുളിരും  ഏകാന്തതയും  തലയിണയും   സുഖ സുന്ദര സ്വപ്നങ്ങള്‍  ഒന്നില്‍നിന്നു ഒന്നിലേക്ക് പകര്‍ന്ന  തീയാല്‍ പ്രകാശത്തോടോപ്പം ഉരിക  മെഴുകിനോടോപ്പം ,വസന്തം തെളിഞ്ഞു   നിശബ്ദതയുടെ കാത്  അടപ്പിച്ചുകൊണ്ട്    മണിമുഴങ്ങിയതിന്‍  നാവു  പിഴുതു പോകുമ്പോല്‍ 

നീ എന്നസ്വപ്നം

Image
 നീ എന്നസ്വപ്നം  എന്നുള്ളിലെ ഓര്‍മ്മകളൊക്കെ  എരിഞ്ഞുകത്തുന്ന പൂത്തിരയായി  ഒലിവുകളും  എണ്ണ പാടങ്ങളും  ഈശല്‍ ഗോപുരങ്ങളൊക്കെ താണ്ടി  വന്മതില്‍ കോട്ടകടമ്പകള്‍ കടന്നു  ചെമ്പരത്തികള്‍ പൂക്കും  നടുമുറ്റത്തു വന്നു  നിന്‍ മുഖം കാണും മുന്‍മ്പേക്കും വന്നു   പുലരിക്കിരണങ്ങള്‍  പേര്‍ത്തും സ്വപ്നമായി  പുഞ്ചിരിപോഴിച്ചു പൊലിഞ്ഞുപോയി 

കാത്തിരുന്നു കാണാം

Image
കാത്തിരുന്നു കാണാം  വരാനുള്ളത് വഴിയില്‍ തങ്ങുമോ മൂത്ത മനമോഹനന്‍ ഇടയില്‍തങ്ങുമോ  സഹകരണത്തിന്‍ പേരില്‍  ഇടതു വലതാകുമോ  കാവ്യങ്ങളൊക്കെ  കരവിരുതു കാട്ടുമോ  കവച്ചു വെക്കുമോ കടമേറും  ജനപ്പെരുക്കങ്ങളൊക്കെ നാണയത്തിന്‍  മറുപുറങ്ങളറിയാതെ  നാട്ട്യത്തിന്റെ  മുന്നില്‍ മഷികുത്തി സ്വയം ജീവിതമൊക്കെ  ഹോമിക്കുമോ കാത്തിരുന്നു കാണുകതന്നെ 

എന്തെന്നറിയാതെ

Image
എന്തെന്നറിയാതെ  അതിജീവനത്തിന്‍ പാതയില്‍  ഇരുള്‍ നിറഞ്ഞ ഇടനാഴികള്‍  അങ്ങ്  അന്ത്യമായി തിളങ്ങും  പ്രകാശധാരതെടുമ്പോള്‍  പൈദാഹങ്ങളൊക്കെ മറന്നു  പഞ്ചഭൂതകുപ്പായത്തിനുള്ളിലെ  അഞ്ചിതമാം ശക്തിയെ അറിയാതെ  പ്രപഞ്ച സത്യത്തിന്‍ പോരുലുള്ളിലെന്നു  നിനക്കാത്തെ ഞാനെന്നുമെന്റെ  തെന്നും  ആര്‍ത്തി പെരുകി ആക്രാന്തമേറി  എങ്ങോട്ടാണി പായുന്നിതു കേവലമൊരു  ശ്വാസനിശ്വാസത്തിനിടയിലറ്റുപോകുമെന്ന- റിയാതെ എണ്ണുന്നു പാവമിവനറിയുന്നില്ലല്ലോ  എണ്ണമറ്റ ദിനങ്ങളല്ലോയി ഭൂമുഖത്തു ഉള്ളതെന്ന് 

ഭാരത കഥ

Image
ഭാരത കഥ  വരം വാങ്ങിയജന്മങ്ങളാല്‍  കള്ള ചൂതാടിയതും  വസ്ത്രാക്ഷേപങ്ങള്‍  നടത്തിയതും  അരക്കില്ലം തീര്‍ത്തതും ആയുദ്ധങ്ങള്‍ മരപോത്തില്‍ ഒളിപ്പിച്ചതും  കവചകുണ്ഡളങ്ങളും വാങ്ങി മറഞ്ഞതും  കപട ആലിംഗനങ്ങള്‍ നടത്തിയും  സ്വര്‍ഗ്ഗാരോപണവേളയില്‍ തിരിഞ്ഞു നോക്കാതെയും  പടകള്‍ നയിച്ച്‌ സ്വാതന്തന്ത്രിയം നഷ്ടപ്പെടുത്തി  അടിമയായി പോരാടി അഹിമ്സയാല്‍ ഹിമസിക്കപ്പെട്ടും  കൊലമരങ്ങള്‍ ഏറി ഇന്ന് എന്തെന്ന് അറിയാതെ  കള്ളകടങ്ങള്‍ തീര്‍ത്തും കെണികളില്‍ അകപ്പെട്ടു  മുന്നേറുന്നു എന്‍ ഭാരത കഥ ഏറെ പറവതുണ്ടോ 

ഹോ കഷ്ടം !!

Image
ഹോ കഷ്ടം !! സൂര്യനെയും ചന്ദ്രനേയും തൊടുകുറി ചാര്‍ത്തി  സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ സന്തോഷ സന്താപങ്ങളില്‍ കണ്ണിമക്കാതെ  സാനന്ദമെങ്കളെ മടിതട്ടില്‍ കാക്കുന്നമ്മ തന്‍  കണ്ണുനീര്‍ ചാലുകളായ് ഒഴുകിയ പുഴമെല്ലേ  കടലായ്‌ ആര്‍ത്തിരമ്പുമ്പോളറിയാതെ  കാര്‍മുകിലുകളായിയാകാശ നൂലുകളായി  കദനമേറിയ മനസ്സുകള്‍ക്ക് പീയുഷമാകുന്നു  ദിക്കുകളാല്‍ വര്‍ണ്ണ വസന്തരാജികള്‍ വിതറുന്നു ദിനവുമെന്‍ അകതാരില്‍ കുളിര്‍മ്മയാല്‍ നീ ദലകാന്തി പടര്‍ത്തുന്ന ഹരിതാപങ്ങളെ ദയയില്ലാതെ നിന്നെ ഉപദ്രവിക്കുന്നുയേറെ സര്‍വ്വംസഹേ നിന്‍ ക്ഷമയെ അറിയാതെ സകലതും നിന്നില്‍ അര്‍പ്പിക്കാതെ സ്വാര്‍ത്ഥബുദ്ധിയായി ധനമോഹിയായി സാകുതം സന്തതം വിഹരിക്കുന്നു നിന്‍ ഗുണമഹിമയറിയാതെ ,ഹോ കഷ്ടം !!

അണയാതെ ഇരിക്കട്ടെ

Image
അണയാതെ ഇരിക്കട്ടെ എന്നിലെ അഗ്നി നിന്നില്‍ പടര്‍ന്നു  എണ്ണ മറ്റ ചിരാതുകളില്‍ തെളിയുന്നു  എഴുതുവാന്‍ ഒരുങ്ങുന്ന തുലികയിലും  എഴുതപ്പെടെണ്ടിയ വാക്കുകളിലും  ആളികത്തുന്ന പ്രകാശ തുടിപ്പുകള്‍ക്ക്  ആഴിയുടെ വികാരവിക്ഷോഭങ്ങളോ  ആഞ്ഞടിക്കുന്ന കാറ്റിനും അകംകൊള്ളും  ആനന്ദ സന്ദോപങ്ങളെറെയായി    ഈ പഞ്ചഭൂത  കുപ്പായത്തിനുള്ളില്‍   ഇടറാതെ പടരാതെ അണയാതെ  ഇഷ്ടാനിഷ്ടങ്ങളൊക്കെയറിഞ്ഞു  ഈശോപാസ്യമിതം സര്‍വമായി നിലനില്‍ക്കട്ടെ  നിത്യമിങ്ങനെ 

പറയാതെവയ്യ

Image
പറയാതെവയ്യ  അമ്മയച്ഛനെന്നു കാട്ടി തന്നങ്ങു ഇച്ഛിക്കുന്നതെല്ലാം വാങ്ങി തന്നതും ആനകളിച്ചും കഥകളേറെ പറഞ്ഞു ലോകമെ തറവാടെന്നറിഞ്ഞതും ആഗ്രഹങ്ങളൊക്കെ ദുഖമാണെയെന്നു അറിയാതെ കളി ചിരിയുമായി നടന്നു തീരും മുമ്പേ കാലങ്ങളുടെ ഇതളുകള്‍ പൊഴിഞ്ഞു കൊഴിഞ്ഞു പോയി പിന്നെ സംസാര സാഗര തീരത്തു നിന്നു  മിന്‍സാര കനവുകളേറെ കണ്ടു അനുസരണ കേടുകളൊക്കെയറിഞ്ഞു അനുനയിപ്പിക്കുവാനറിയാതെ ഇന്നു കണ്ണുനീര്‍ വാര്‍ക്കുന്നു ഏറെയായി  അകതാരില്‍ നോവുകള്‍ വളര്‍ന്നങ്ങു ഓര്‍ത്തുപോയി അച്ഛനുമ്മയുമുണ്ടായിരുന്നത് ആന്ദമേറെയായിരുന്നുയെന്നു പറയാതെവയ്യ

കുറും കവിതകള്‍ -42

കുറും കവിതകള്‍ -42 പീസ്സയുടെ വ്യാസത്തിന് ഒപ്പം വയറുകള്‍ക്കായി സ്കൂട്ടറില്‍ ചുറ്റി തിരിയും  ജീവിതങ്ങളറിയാതെ മാളികകളില്‍ തിന്നു മതിക്കുന്നു കണ്ണുകള്‍ പരതി നടന്നു ആരും കാണാതെ അന്ന് നീ നല്‍കിയ ചുമ്പനത്തിന്‍ ചൂരുതേടി കുറിഞ്ഞി പൂത്ത താഴ്വാരങ്ങളില്‍ ബുദ്ധന്റെ മനസ്സും നിര്‍വാണത്തിന്‍ മാര്‍ഗ്ഗവും മറിയാതെ ആലിലകള്‍ ഇളകിയാടിയെല്ലാമറിയുംപോലെ തരിശിലെ കുരിശിലേറിയ കണ്ടു തിങ്ങി വിങ്ങി കാറ്റിന്‍ മനവും  തരിമണലുകള്‍ നോമ്പരത്താല്‍ നിണമണിഞ്ഞു

സമ- കാലികം

Image
സമ- കാലികം  വലതു കരം നെഞ്ചിനോടു ചേര്‍ത്തു  ദേശീയതയെ ഇടം വലം നോക്കാതെ  ഹൃദയത്തിലേക്ക് ആവാഹിക്കാന്‍  ജനമദ്ധ്യത്തില്‍ നിന്നു ജനഗണ പാടിക്കാന്‍  തുനിഞ്ഞ തന്റെ ഊരു മറന്നു ചന്ദ്ര ബിബംമാകാന്‍  മുതിര്‍ന്നവനു കോടതികയേറെണ്ടി വരുമല്ലോ  വിവാദചുഴിയിലേക്ക് എന്തെ എപ്പോഴും തീയാളിക്കുന്നു  മലയാളി , ......കഷ്ടം ?!!! പുലിയെ പിടിച്ചത് പുലിവാലായല്ലോ  പുറത്തു വിട്ട പുലി അപ്പപാറയും കടന്നു  പുള്ളി കുത്തിയതു ബ്രമ്മോസ്  പുകഞ്ഞ മനസ്സുകളൊക്കെ  പുകഴ് കേട്ട് പുളഞ്ഞു പലരും  പുകമറയില്‍ വലഞ്ഞത് സാധാ സാധു ജനം  സഹകരണത്തിന്‍ കരണം മറിച്ചു  സഹകരിക്കുവാന്‍ വെമ്പുന്നു  സഹാചാരിയായാം സഖാക്കളും  അസഹിഷ്ണുതയില്ലാത്ത കൂട്ടരുമം  എല്ലാം കണ്ടു വിസ്മയം പൂണ്ടു  ഈ ഞാനാം ഇരുകാലിയും 

നീയറിവതുണ്ടോ (ലളിത ഗാനം )

നീയറിവതുണ്ടോ (ലളിത ഗാനം ) പനിനീരു പെയ്യ്ത വഴിയെ പതിയെ വന്നു പോകും പദ ചലനമേ പലവുരു നിന്നോടു ചോദിക്കുവാനായ് പാതി വഴിയെ മനസ്സു എന്തെ മടിക്കുന്നു അറിയാതെ എന്തെയിങ്ങനെ വെറുതെ അണയാത്തതെന്തേ ഈ തോന്നലുകള്‍ അതിരു കവിഞ്ഞൊരു വഴിത്താരകള്‍ താണ്ടി അതിമോഹമെന്തേ നിന്നോടു ചേരുവാന്‍ കനവുകള്‍ നിനവുകളൊക്കെ കണ്ടു മടുത്തു കഴിയുവാനാവുന്നില്ല നിന്‍ ഓര്‍മ്മകളാലേ കവിത പോകും വഴിയെ ഞാനും പോകുന്നു കഥയിതു നീയറിവതുണ്ടോ .......,ഓമലാളേ !!

കുറും കവിതകള്‍ -41

കുറും  കവിതകള്‍ -41 കൈ വെള്ളയിലെ രേഖകള്‍  കാരണങ്ങള്‍ കാട്ടിമെല്ലെ  പങ്കുവച്ചു   മനസ്സിനോടായ് പരിഭവങ്ങള്‍   ഒന്നുമില്ലായെങ്കിലും  കൂട്ടു  കൂടുമല്ലോ  കവിതയുടെ കൂട്ടുകാരി  ചൂത മൂഷിക തീരത്തുകാരി   സ്വപ്‌നങ്ങള്‍ ഉറങ്ങും താഴ്‌വരയില്‍ നിശാഗന്ധി പൂത്തുഉലഞ്ഞു       ഒപ്പം കാമുകിയവള്‍ മിന്നി മറഞ്ഞു    നിറമില്ലാത്തൊരു നീര്‍  കവിഞ്ഞൊഴുകി  കണ്‍ തടങ്ങളില്‍ കെട്ടി നില്‍ക്കാതെ  തലയിണ പരിഭവമില്ലാതെ കുടിച്ചു തീര്‍ത്തു   പ്രായം അതല്ലേ പ്രയാസങ്ങള്‍  പ്രതിശ്ചാ യക്കും പരിഭവങ്ങള്‍  പ്രായശ്ചിത്തം ഏറെ ബാക്കി മാത്രം  കൂണിന്‍ കുടപിടിച്ച നനയാത്ത മണ്ണിന്‍  ചുവട്ടില്‍ മഴനനയാതെ ഉറുമ്പുകള്‍  വിശപ്പുമകയറ്റി  ആന്ദത്തോടെ  നിന്നു 

മുക്തി

മുക്തി  നീലാകാശം പീലി വിരിയിച്ചാഘോഷം പൂണ്ടു  നീരത നയന നിന്നെ കാണാന്‍ മതിയിതു കൊതിയായി  നീലാംബരി രാഗം പാടി മഴയിത് കൊഴിയുന്നു  നീര്‍നിമേഷനായി നില്‍പ്പു ഞാനി വൈരാഗി  പുല്ലിലും കല്ലിലും പുഴതന്‍ തീരങ്ങളിലും  പുല്ലാം കുഴല്‍ വിളിക്കായി കാതോര്‍ത്തുനിന്നു  ഫുല്ലാരവിന്ദകുസുമങ്ങളൊക്കെ കണ്ടങ്ങു  പുളകിതനാകാന്‍ പുണ്യം കൊയ്യാനായ്  മത്ത മദന മാനസനാക്കിയങ്ങു  മായാവിലാസ ലീലകളൊക്കെകാട്ടി  മരുവിതെവിടെ മോഹന രൂപാ  മതിയിതു ജന്മങ്ങളിനി വേണ്ടാ.. മായക്കാര്‍വര്‍ണ്ണാ 

നേടാം ആനന്ദം ...

നേടാം ആനന്ദം ... സുന്ദര സ്വപ്നത്തില്‍  ശീതളച്ഛാ യില്‍ സാനന്ദമുണരുന്നുവോ മനസ്സേ സായം സന്ധ്യകളില്‍ വിരിയും തിരിനാളം സന്തതം സ്വാന്തനം പകരുന്നുവോ ഉണര്‍ന്നു ഷഡാധാരങ്ങളിലുടെ ഉയിര്‍ ക്കൊ ള്ളും ഉണ്മയാര്‍ന്നൊരു  ഉദ കപോളയിലെ ജലകണം പോല്‍ ഉഴറി നീന്തി കരേറാന്‍ വെമ്പുന്നുയി സംസാര സാഗര സീമയും താണ്ടി സന്തോഷ സന്താപങ്ങളെയകറ്റി  സ്വത്വ ത്തെയറിഞ്ഞു അണയട്ടെ സത് ചിത് ആനന്ദമത്രയും

നല്ല മുഖ പരിചയം (ബാംഗ്ലൂര്‍ അനുഭവം )

നല്ല മുഖ പരിചയം (ബാംഗ്ലൂര്‍ അനുഭവം ) നാട്ടിലേക്കുള്ള ബസ്സു കയറുവാന്‍  ബാംഗ്ലൂര്‍  മഡിവാലയിലെ കല്ലട ട്രാവേല്‍സ്സിന്റെ  ഓഫീസില്‍ എത്തിയപ്പോള്‍ പ്പെട്ടന്ന് ഒരു ഗോദറെജിന്റെ ലാവണ്യമേറിയ  മുടിയുമായി  ചിരിച്ചുകൊണ്ട്  മുഖം അടുത്തു വന്നു ചോദ്യമെന്നോടായി  '' നല്ല മുഖ പരിചയം എവിടെയോ കണ്ടപോലെ '' ചിരിച്ചു കൊണ്ട് ഞാനും ചോദിച്ചു ചേട്ടന്റെ നാടെവിടാ  എവിടെയായാണ് ജോലി ?.... ''അതേ  ഞാന്‍ മൂവാറ്റുപുഴക്കാരനാണ്,    കേരള സര്‍ക്കാര്‍  സ്ഥാപനത്തില്‍  നിന്നും  വിരമിച്ചു ഇപ്പോള്‍ മകന്റെയും മരുമകളുടെയും അടുത്തു വന്നതാണ് അപ്പോള്‍ ചേട്ടന്‍ എന്നെ അറിയാന്‍ വഴിയില്ല  ഞാന്‍ ഒരു നാടോടി മലയാളിയാ  ഒരു പക്ഷെ ചേട്ടന്‍ എന്നെ കാണ്ടിട്ടുണ്ടാകും  എന്നത് സത്യമായിരിക്കും  മുഖ പുസ്തകത്തില്‍ കണ്ടിരിക്കും , അതെന്നതാ?!! സാറേ   അപ്പോള്‍ ചേട്ടന് അറിയില്ലേ ഫേസ് ബുക്ക്‌ ?! ചേട്ടന്റെ മറുപടിയും എന്റെ പറച്ചിലും കേട്ട്  അടുത്തിരിക്കുന്ന സോഫ്റ്റ്‌ വെയര്‍ ചെറുപ്പക്കാര്‍  ച...

പാഴാകാതെയിരിക്കട്ടെ

പാഴാകാതെയിരിക്കട്ടെ  പിഴുതെറിഞ്ഞു  ഞാണില്‍  കൊരുക്കുമൊരു  പഴുതു തേടും പുഴുക്കുത്തു കളോരോന്നുമായി പിഴകള്‍ പലതുമിങ്ങനെ ഒതുക്കുന്നു ജീവിത   പായമരം പോല്‍  മാറാലപിടിച്ചു വിക്രുതമാകുന്നുവോ?!!  പൊയ്യിമുഖങ്ങള്‍  കെട്ടിയാടുന്ന ലോകമേ പൊഴിക്കുന്നു നിനക്കായി ഇത്തിരി പൊതിയാനവാത്ത വേദനയുടെ പതിരാകാത്തൊരു  നിണ കണങ്ങള്‍     പലവുരു  നെയ്തൊരു ക്കി യൊരു   പരവതാനി  തീര്‍ത്തൊരു സ്വപ്നമേ  പാതി വഴിയെതിരിഞ്ഞു പിരിഞ്ഞു  പിഞ്ചി പോയത് ജീവിതമല്ലെന്നറിഞ്ഞുവോ ?!! 

ഡിസംമ്പരത്തോളം കണ്ണും നട്ട്

ഡിസംമ്പരത്തോളം കണ്ണും നട്ട് നീലിമയവള്‍ ആഞ്ഞു വീശി  നിദ്രയും കെടുത്തി  പ്രതികാരം തീര്‍ത്തു മടങ്ങി  നിഴലായി നിന്നു കാര്‍മേഘങ്ങളും  ആഴി തിരമാലകളുമോപ്പം  തരിച്ചിരുന്നു എന്തെന്നറിയാതെ  ഏറെ പേര്‍ നിസംഗ ഭാവേന  കുടിയും വിട്ടു പള്ളി കൂടത്തിന്‍ കൂരക്കു കീഴിലായ്‌ ഇനിയെന്തെന്ന്  അറിയാതെ ചനപിന പെയ്യും മഴയുടെ  സംഗീതത്തിനൊപ്പം കൈകള്‍ വിശ്രമം കൊണ്ടു നടരണ്ടിനു നടുവിലായി ,ഒടുങ്ങാറാകുന്നുവോ  ഈ അമ്പരം ഡിസംമ്പരത്തോളമെന്നു  ആരൊക്കയോ ഏറ്റു പാടി മായന്‍ താളുകളുടെ  അന്ത്യത്തിനോപ്പമെന്നോണം ഒന്ന് മറിയാതെ  ആകാംഷയോടെ ആകാശത്തിലേക്ക് മിഴിയും നട്ടങ്ങിനെ