Posts

Showing posts from November, 2010

നേട്ടം

Image
മാറ്റം ഒരു മാറ്റം മഴയുടെ ഊറ്റം കുളിര്‍ തെന്നലിന്‍ തോറ്റം അറ്റ ഇലതന്‍ കോട്ടം മുറ്റം അടിച്ചു തളിക്കുവാന്‍ ഓട്ടം നീറ്റുന്ന നിഴലാട്ടം പക്ഷം പറഞ്ഞു നിറക്കുന്നു അക്ഷം തേടുന്നു കുറ്റങ്ങള്‍ തന്‍ വായി നാറ്റം വറ്റുകയില്ല ഒരിക്കലുമി കുട്ടം വറ്റിനു വേണ്ടി ഒരു ചുറ്റം അഞ്ചലോട്ട ക്കാരന്റെ നോട്ടം അസ്സലായി ഈ ചാഞ്ചാട്ടം കഴിവുറ്റവര്‍ തന്‍ തോറ്റം ഉള്ളിന്റെ ഉള്ളിലെ വെട്ടം ഉണ്ടെന്നു അറിഞ്ഞു അതിന്‍ നേട്ടം

കനവോ നിനവോ എന്ന് അറിയാതെ

കുതറി ഓടുന്ന മനസ്സിന്‍റെ കുസൃതി കണ്ടു ഞാന്‍ മണലാരണ്യങ്ങളും മരുപ്പച്ചകളും തേടി പറയാന്‍ മടിക്കാത്ത പങ്കു വെക്കുവാനാകാത്ത വഴിയികളിലുടെ ഒക്കെ ഓടിയണച്ചു കിതപ്പു തിരിഞ്ഞു നോക്കിയപ്പോഴേക്കും കണ്ടില്ല ഒരു കാല്‍പ്പാദങ്ങളും ചുമലിലെ ഭാരത്താല്‍ തല കുനിക്കാതെയുള്ള നിലനില്‍പ്പിന്റെ മുറവിളികള്‍ക്കു കണ്ണും കാതും പായിക്കാതെ മന്വന്തര മാനങ്ങള്‍ കടന്ന മരവിപ്പുകള്‍ ലാഖവ അവസ്ഥയുടെ സുഖം കനവോ നിനവോ എന്ന് വര്‍ണ്ണിക്കാന്‍ ആകാതെ നില്‍പ്പു

26 /11 ഒരു പുനര്‍ ചിന്തനം

Image
26 /11 ഒരു പുനര്‍ ചിന്തനം (രണ്ടു വര്‍ഷങ്ങളായി എഴുതികൊണ്ടിരിക്കുന്ന കവിത ചേര്‍ത്തു വായിച്ചു കൊണ്ട് ചുവടെ ചേര്‍ക്കുന്നു ചിത്രം രാവിലെ എടുത്തത്‌ യാദൃശികം എന്ന് പറയട്ടെ സുര്യന്റെ ചിത്രത്തോടൊപ്പം രണ്ടു കാക്കകളെയും കാണാം ) 26/11 നു ശേഷം മുംബായ്(27/11/2008 എഴുതിയത്) ആകാശത്തെ ഭേദിക്കു മാറ് മുഴങ്ങും ആരവങ്ങളുടെ നടുവിലായ്‌ കരുത്തപുക പടലങ്ങളും കുറുകുറെ കരുന്ന പറവകളും പാറിപറന്നു ചേക്കേറാന്‍ ഇടമില്ലാതെ വട്ടമടിച്ചു നടക്കുമ്പോഴായ് മറനീക്കി ക്യാമറ കണ്ണുമായ്‌ ആഘോഷങ്ങള്‍ തീര്‍ക്കുന്നവരുടെ ആലാപവിലപങ്ങള് തീരവേ ലാത്തിരി കെട്ടയടങ്ങിയതിനു മുന്നില്‍‌ ലാത്തി വീശി അകമ്പടിയോടെ ഊരുറപ്പില്ലാത്ത മതങ്ങളുമായ് മദമിളക്കി മാന്യതവിട്ട് ദുഖങ്ങളുടെ കണ്ണുനീരോപ്പുവാന്‍ ഉപ്പിന്റെ വിലയില്ലത്ത് കൂട്ടര്‍ പെയ്തു ഒഴിഞ്ഞ മാനം നോക്കി കഴുക കണ്ണുമായ്‌ പൌരസവാരിക്കിറങ്ങുമ്പോള് മുന്‍പേ വന്നവര്‍ക്ക്‌ വിപരിതമായ് മുംബയ്‌ നിവാസികള്‍ മനം നോന്തു മനനം ചെയ്യുവോര്‍ എരിഞ്ഞു തീര്‍ന്ന മെഴുകുതിരി പോലെ പൊലിഞ്ഞു പോയ സൈന്യത്തിനായ് തിരി കൊളുത്തി ആരവം മുഴക്കു

പരിധിക്കു പുറത്തു

Image
സിംഹങ്ങള്‍ സിമ്മുകളായി മാറുന്നു കോണുകളില്‍ "ലൂപ്പുകളും" ഒളിഞ്ഞും തെളിഞ്ഞും നിന്ന് "യൂണീ ഓളുകളും" ഓളപ്പാച്ചിലുകളില്‍ പരുധിക്ക് പുറത്തായപ്പോള്‍ പലരും അഴി-മതി അഴുമതിയില്‍ മുങ്ങി കുളിച്ചു, ആയിരം രൂപകളുടെ പുറത്തിരുന്നു പല്ലില്ലാ മോണകാട്ടി ചിരിക്കുന്ന ചിത്രത്തിന്‍ ചാരുതയും ചാരിത്രവും ചരിത്രവുമറിയാതെ രണ്ടു -ജീ യായ് തരംഗ ദൈര്‍ഘ്യമേറിയ വിനിമയ സുഖ ഭോഗങ്ങളിന്നു ഭവിക്കുമ്പോള്‍ പാവം കുട്ടികള്‍ കാലത്ത് പള്ളികുടത്തിന്‍ മുറ്റത്ത് നിന്ന് ഉറക്കെ വിളിച്ചു പറയുന്നു "ഇന്ത്യ എന്റെ രാജ്യ മാണ്‌ എല്ലാ ഇന്ത്യകാരും ............. " എന്തിനു ഇത് പ്രാപ്യമാര്‍ന്നു അന്ഭവിച്ചു സുഖിക്കുന്നു ഒരുകുട്ടര്‍ മറ്റുള്ളവര്‍ പറയുന്നു "സത്യമേവ ജയതേ".......????!!!!!! =========================================================================================== ചിത്രം ഇന്ന് രാവിലെ വണ്ടിയില്‍ വന്നപ്പോള്‍ എടുത്തത്‌ ചിത്രത്തില്‍ ഒന്ന് നോക്കു എല്ലാം വെക്തമായി കാണാം സ്ഥലം ,എയര്‍ പോര്‍ട്ട്‌ റോഡ്‌ ,സാക്കി നാക്ക,മുംബൈ

കടവുളേ കാപ്പാത്തുങ്കോ

കരുണയുള്ളൊരു നിധിയിതു കണ്ടു നിന്നിതു കടം കൊള്ളും കരുത്തില്ലതൊരു ജനതയുടെ കണ്ണുനീരിന്‍ വിലയറിയാതെ കറുപ്പോക്കെ വെളുപ്പാക്കംയിരുന്നു കോടികള്‍ മുപ്പത്തിയഞ്ചിനു മേല്‍ മുടക്കി കണ്ണിലുണ്ണിയാം അളഗിരിയുടെ കരുത്തേറിയ മകനാം ദുരയുടെ കല്യാണ മാമാങ്കം നടത്തിയങ്ങു കേമാമാക്കി മീനാക്ഷിക്കുമുന്നിലായി കണ്ടു ദുരിത മേറിയ തമിഴ് മക്കള്‍ കരള്‍ നൊന്തു മനസ്സിലേറ്റിയ ഗിരിയുമായി കരഞ്ഞു പ്രാര്‍ത്ഥിച്ചു കടവുളേ കാപ്പാത്തുങ്കോയെന്നു

( a + b)²

( a + b)² അവന്‍ തിരിച്ചും മറിച്ചും ഉത്തരം തേടുകയായി ജനന മരണ കണക്കുകളുടെ പെരുക്കങ്ങളില്‍ നാളെയുടെ അക്കങ്ങളിലേക്ക് പൂഴ്ന്നു ഇഴയുന്ന ചിന്തകളില്‍ ഇന്നലേകളുടെ ശിഷ്ടങ്ങള്‍ വേറും ഉച്ചിഷ്ടം പോലെ തോന്നി തുടങ്ങി കടന്നു വന്ന പാതകള്‍ പദ സ്പര്‍ശനങ്ങളുടെ ഏടുകളില്‍ എലുകകളില്‍ അവസാനം കണ്ടെത്തിയ ഉത്തരങ്ങള്‍ക്കു മാറ്റമില്ല സമവാക്യങ്ങള്‍ വര്‍ണ്ണങ്ങള്‍ ജാമേതിയ ചിഹ്നങ്ങള്‍ എല്ലാം ഒത്തു നോക്കി ചിന്തകളുടെ ചീര്‍ത്ത് വരുന്ന ഖണ്ഡങ്ങള്‍ ചെത്തി നീക്കി നോക്കുമ്പോള്‍ അതെ അതുതന്നെ ( a + b)² = a² + 2ab + b² ഞാനും എന്റെ അച്ഛനും അപ്പൂപ്പനും അവരുടെ അപ്പൂപ്പന്‍ മാരുടെയും കണക്കുകള്‍ക്കു ഒട്ടുമേ മാറ്റമില്ലാതെ തുടര്‍ന്നു കൊണ്ടേ ഇരുന്നു

ചെറു സത്യങ്ങള്‍

Image
ചെറു സത്യങ്ങള്‍ കുട്ടിക്കാലത്ത് അച്ഛനേക്കാള്‍ വളരുവാന്‍ കൊതിച്ചിരുന്നു എന്നാല്‍ ഇന്ന് തകരുന്ന ഹൃദയവും സ്വപ്നങ്ങളെക്കാള്‍ എത്ര നന്നായിരുന്നു അന്നത്തെ ഒടിഞ്ഞ പെന്‍സിലും മുഴുവനാകാത്ത ഗൃഹപാഠങ്ങളും ******************************************************** ബന്ധങ്ങളെ നില നിര്‍ത്തുവാന്‍ ഉള്ള പരിശ്രമം ഒരിക്കലും സത്യമല്ല ബന്ധങ്ങള്‍ സത്യസന്ധമാണെങ്കില്‍ നില നിര്‍ത്താന്‍ പരിശ്രമത്തിന്‍ ആവശ്യകതയില്ല ************************************************************* സമുദ്രം എല്ലാവര്‍ക്കും സ്വന്തം ചിലര്‍ക്കു പവിഴങ്ങള്‍ കിട്ടുമ്പോള്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്നു കക്കയും മത്സ്യവും എന്നാല്‍ വരുന്നു ചിലര്‍ നനഞ്ഞ കാലുമായി ലോകം എല്ലാവരുടെയും ആണെങ്കിലും പരിശ്രമത്തിന്റെ ഫലമേ ലഭിക്കുക എപ്പോഴും ******************************************************************* മഹാ വിസ്‌ഫോടനത്തിലുടെയല്ല ഒരിക്കലും ജീവിതാന്ത്യം പിറു പിറുപ്പുകളും കുന്നയിമ്മയാണ് പെട്ടന്നു പട്ടടയോളമെത്തിക്കുന്നത്‌   **********************************************************************************

വിലയില്ലാത്തത്

Image
മുഖ പുസ്തക പ്രേമികളും ഓര്‍മ്മ കുട്ടികളുമറിയാന്‍ പത്തു പൈസ കൊടുത്തിടത്തു ഇന്ന് നാലുരൂപ കൊടുക്കണം ആന വണ്ടിയിലേറാന്‍ അമ്പതു പൈസ കൊടുത്തു വാങ്ങിയ അരിക്കിന്നു ഇരുപതു രൂപ കിലോ കണ്ണി മാങ്ങയും കുമ്പളങ്ങയും ചക്കയും വാഴകുമ്പും വാഴപ്പിണ്ടിയും മുരിങ്ങയില കറി വേപ്പിലക്കും ഇന്നു ഏറെ കൊടുക്കണം വിലയതിനു നടക്കുവാന്‍ ആരും മുതിരാറില്ല കൈയ്യിലിരിക്കും മൊബയിലുടെ വരുത്തുന്നു ആഹാര നീഹാരാതികള്‍ ഏറുന്നു നിരകള്‍ മരുന്നു കടകളിലും ആശുപത്രിയിലും പിന്നെ ഏറാത്ത നീളാത്ത വില മനുഷ്യന്റെ മാത്രമെന്ന്‍യറിക

നിത്യ കാഴ്ചകള്‍

Image
നിത്യ കാഴ്ചകള്‍ പാലും പത്രവും പിന്നെയെത്തും പൂവും പച്ച വെള്ള പാത്രവും പറ്റി വാതിക്കലെത്തി നില്‍ക്കുന്ന പുലര്‍ കാല ദൃശ്യങ്ങളെ മറികടന്നു പുലര്‍ത്തു വാനുള്ള വയറുകളും പലവക പലവെഞ്ചന വഞ്ചന പകര്‍ത്തുവനകാത്ത കണക്കുകളുമായി പാഞ്ഞുയെത്തുന്നു പിടിമുറുക്കങ്ങള്‍ പായുന്ന ജന സമുദ്രങ്ങളില്‍ പിടയുന്ന മനസ്സുകള്‍ക്ക് ആശ്വസമായ്യെത്തി പലവുരു ഉത്സവങ്ങളായി പാതി രാവില്‍ പാലോളി വിടരത്തും പാതയൊര വിളക്കുകളുടെ ചുവട്ടില്‍ പോലിയുന്ന സ്വപ്നങ്ങളും സ്വന്തനങ്ങളും പേറുന്ന ജീവിതങ്ങളെ കണ്ടു വീണ്ടും പിറക്കുന്ന പുലരിക്കായ്‌ കാത്ത് പരിണാമ ചക്രം പോലെ തിരിയുന്നു ദിനചര്യകള്‍

ഓക്കെ

Image
ഓക്കെ പണ്ടത്തെ തമ്പുരാന്‍ കാര്യസ്ഥനോട് ചൊല്ലി ആയിക്കോട്ടേ ആയിക്കോട്ടേ ഇന്ന് കണ്ട കൗപീനധാരിയാം "മലയാലി "ചൊല്ലി മങ്ക്ളിഷില്‍ ഓക്കെ ഓക്കെ ഓക്കെ എസ് എമ്മസ്സില്‍ എഴുതി കെ കമന്‍റ് ഇടുന്നു നെറ്റിലും ചാറ്റിലും കമട്ടുന്നു ഓക്കെ ഓക്കെ ഓക്കെ പിന്നെ ചിലര്‍ ഓക്കെയിലുടെ പറഞ്ഞു പോകുന്നു ഓര്‍മ്മ ഉണ്ടോ കുട്ടാ ഈ മുഖം എന്നും ഈ വാക്കിന്റെ ജന്മത്തിനു പിറകില്‍ ഉണ്ട് ഏറെ കഥകള്‍ അറിയുക സ്കോട്ട്ലാണ്ടിലെ "ഓച്ച് ഏയ്" അത് പിന്നെ ഗ്രീക്കുകാര്‍ പറയുന്നു "ഓലാ കലാ" എന്തെന്നാല്‍ അത് നല്ലതാണെന്ന് ഫ്രെഞ്ച് തുറമുഖ എജെന്‍റെ ഒബെതിയകെല്ലി ചരക്കുകളുടെ മുകളില്‍ ഒപ്പ് വച്ചു ഓക്കെ എന്നാല്‍ ഈ വക അധര ചര്‍വ്വണ വിപ്ലവം നടത്താതെ ഇനി എങ്കിലും ഈ ഓക്കെയെല്ലാം കന്നുകാലിക്കു കൊടുക്കുകില്‍ ഷീര വിപ്ലവം തന്നെ സൃഷ്ട്ടിക്കാം ഇത് വായിച്ചിട്ട് മലയാളിയുടെ ഓക്കെ എന്നു പറയരുതേ മറ്റൊന്നുമല്ല ഓടെടാ കെ മോനെ എന്ന് ഇതിനും മറുപടിയായി നല്‍കുമല്ലോ ഓക്കെ

എവിടെ നിന്ന് കിട്ടി ?!!!

എവിടെ നിന്ന് കിട്ടി ?!!! എന്റെ ബുദ്ധി യുടെ അളവ് മെഗാ ബയിറ്റിലോ ജിഗാ ബയിറ്റിലോ ടെഗാ ബയിറ്റിലോ ടെട്രാ ബയിറ്റിലോ ഒരുക്കുവാനാകുകയില്ല പിന്നെ കണ്ണിന്‍റെ ശക്തി മെഗാപിക്സെല്‍ല്ലിലോ ജിഗാപിക്സെല്‍ല്ലിലോ അളക്കുവാനാകുകയില്ല കേള്‍വിയുടെ കാര്യത്തില്‍ ബെല്ലുകളില്‍ ഒതുക്കി നിര്‍ത്താം എത്ര റാം കുട്ടിയാലും ഒന്നുമേ ശരിയകുകയില്ല ദഹന ശമന പരവശനാകുമെനിക്ക് ലഭിച്ച ഈ കരുത്തുക്കള്‍ എവിടെ നിന്നും കിട്ടി ?!!!!

നില നില്‍പ്പിനായ്

തേടുന്നു ഞാനെന്‍റെ മൗനനൊമ്പരങ്ങല്‍ പമ്പരം പോലെ ചുറ്റിക്കറങ്ങുമെന്‍ ചിന്തകളെ ചിരവി തീര്‍ക്കുമ്പോള്‍ കത്തിയമരുന്ന ശോഭക്കു മുന്നില്‍ കാഞ്ഞ ചുടുകള്‍ക്കു ഹിമത്തിന്‍ മരുവിപ്പ് നിഴലുകളും പഴി ചാരിയകലുമ്പോള്‍ നില നില്‍പ്പിന്റെ വാഞ്ചനകള്‍ ലാഞ്ചനകളില്ലാതെ തല കുമ്പിട്ടു ലാഖവത്തോടെ തിരികെ വരാനുള്ള അഭിനിവേശങ്ങിളില്ലാതെ അലയുന്ന നേരത്ത് കണ്ടു മറന്നൊരു മുഖങ്ങളെയറിയാതെ നുഖ ചാലുകള്‍ കീറിയ മണ്ണിന്റെ മാറിലായ് വീണ്ടും കിളിര്‍ക്കുവാനുള്ള മോഹത്തിന്‍ വിത്തിന്റെ മുളനുള്ളി കളയുവാന്‍ വെമ്പുന്ന പകലിന്റെ തേങ്ങലുകളറിയാതെ ചേക്കേറുന്ന കുട്ടുകാരെത്തി നില്‍പ്പു കൂമന്റെ കണ്ണുമായ് രാത്രിയിലായ് തപ്പി തടയുന്നു ഏകാകിയായി വെള്ളി നൂലുകളുടെ പ്രഭകള്‍ക്കായി ചക്രവാളത്തെ നോക്കി

നീയില്ലയെങ്കില്‍

വഴി തേടിയലയുന്ന പഥികരേ സൂര്യനും ചന്ദ്രനും താരകങ്ങളും പകലും രാത്രിയും ഇല്ലാത്ത കുയിലുകള്‍ പാടാത്ത മയിലുകള്‍ ആടാത്ത കാന ഛായും ചോലകളുമില്ലാത്ത പുല്ലു മുളക്കാത്ത തരിശായ പാടം പോല്‍ ലോകത്തിന്‍ സ്പന്ദനമറിയുന്ന ബ്ലോഗന്മാരെ ബ്ലോഗികളെ ഗൂഗിളില്ലാത്ത പുലരികളും സന്ധ്യകളും നിങ്ങളാല്‍ സങ്കല്‍പ്പിക്കാനാകുമോ!!!!!!!!??????

ബാണ്ടുപ്പിലെ ഒരു ദീപാവലി കാഴ്ച

Image
bx-bx067w

കടകെണി

സുഖമായി ഉറങ്ങുന്നവര്‍ അറിക അടി തെറ്റിയാല്‍ മല്ലനും വിഴുമല്ലോ കോടിപ്പോകും മനസ്സും ശരിരവും കോര്‍ത്തിണക്കുന്നു ഭാരതത്തിന്‍ നഷ്ടപ്പെട്ട സോത്തുക്കളാം മൈസൂര്‍ സുല്‍ത്താന്റെ വാളും മാഹത്ത്മജി തന്‍ വട്ടക്കണ്ണാടിയും - -ഘടികാരവും പാത്രങ്ങളും സ്വര്‍ണ്ണത്താല്‍ പൂശും അമ്പലങ്ങളും എന്നിരുന്നാലും വിമാനഇന്ധനം വാങ്ങിയ ഇനത്തില്‍ കോടികളുടെ കടക്കെണിയിലമരുമ്പോള്‍ ഇതാ തന്‍കുടുംബ വിടിനെ ഫ്ലാറ്റാക്കി മാറ്റാന്‍ മുതുരുന്നു കോടികള്‍ മുടക്കി മദ്യ രാജാവിന്റെ അവസ്ഥ ഇങ്ങനെങ്കില്‍ മാസ ശമ്പളം പറ്റുന്ന നമ്മുടെ ഗതിയും നിത്യം ശാപമില്ലാതെ കൂലി കിട്ടുന്നവന്റെ സന്തോഷമായ ജീവിത സുഖം ഇവര്‍ക്കുണ്ടോ ലഭിപ്പു