കുറും കവിതകൾ 806 (കൊറോണ കാലം)
കുറും കവിതകൾ 806 (കൊറോണ കാലം) ഭയന്ന മനുഷ്യന്റെ വേവലാതികളില്ലാതെ കിളികൾ പാടി കളകാഞ്ചി..!! ---------------------------------------------- വയലേലകളിൽ കാറ്റ് പച്ചപുല്ലിനായി പശി. കെട്ടഴിയാത്തുമ്പിൽ മനുഷ്യൻ !! --------------------------------------------------- അതിരുകൾ ഇല്ലാത്ത നിലാവിനൊപ്പം പറവകൾ . വീട്ടുതടങ്കലിൽ മനുഷ്യൻ ,,!! --------------------------------------------------- അടഞ്ഞവാതിലുകൾക്കുമുന്നിൽ എരിവിന്റെ മുകുളങ്ങൾ കാവലായി വിലവിരപ്പട്ടിക ..!! ------------------------------------------------- ശാന്തമായ സന്ധ്യ നിർഭയരായി പക്ഷികൾ . അകലം പാലിക്കും ഇരുകാലി..!! ------------------------------------------------------ അഴികൾക്കു പിന്നില്ലേ അലകളാർന്ന മനസ്സുകൾ അകലാൻ വിധിക്കപ്പെട്ട ജീവിതം ..!! ------------------------------------------------------------ അടഞ്ഞ വാതിലുകൾ അലകടലാർന്ന മനം . ഭക്തിയുടെ ലഹരി ..!! -------------------------------------------------------- ദിവസങ്ങളുടെ വിലക്കില്ലാതെ മധുരം തേടി ജീവികൾ. മൗനം വീട്ടിനുള്ളിൽ...