ഞാനും ഞാനും ......

എല്‍ ആന്‍ഡ്‌ ടീ വിട്ടും
കൊല്‍ക്കത്തയും വിട്ട്
കൊച്ചിയില്‍ വന്നിട്ടും
കൊല്ലത്തു പോയിട്ടും
അച്ചിയും ഇല്ലവും
അകലത്തു തന്നെ
തലയില്‍ വരച്ചത്
ചിരച്ചാലും ചിരിച്ചാലും
മായുകില്ലല്ലോ മടികളഞ്ഞു
പടികയറിയിറങ്ങുന്നു
നിത്യം കൊച്ചിയും കൊല്ലവും
കവിയൂരുമായീ ആറുകള്‍ താണ്ടിയും
വണ്ടികള്‍ കയറിയീ  ജീ ആര്‍
നഷ്ടദിനങ്ങളുടെ രുചികളും
പച്ചിപ്പാര്‍ന്ന കാഴച്ചകള്‍കണ്ടും
ആരുമറിയാതെ ഇങ്ങനേ
എങ്ങിനയോ ജീവിക്കുന്നു
ജന്മജന്മാന്തര കര്‍മ്മ
കാന്താരങ്ങള്‍ താണ്ടി......!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “