ശരണം ശരണം

ഹരിവരാസനം കേട്ടുമയങ്ങും ഹരിത വനങ്ങളെ
നിങ്ങള്‍ക്കൊപ്പം നിത്യം ഹരിഹര നാമത്താല്‍ 
മാറ്റൊലി കൊണ്ടുണരും  ഗിരിനിരകളെ
ദിനവും നിങ്ങള്‍  തത്വമസീപ്പോരുളറിഞ്ഞു
ശരണമന്ത്രത്താല്‍ അയ്യപ്പ പാദസ്പര്‍ശനമേറ്റ്
മറ്റാര്‍ക്കുമില്ലാത്തൊരു ജന്മപുണ്യമല്ലോ ...!!

ദുഃഖം മറന്നൊരു  ഭക്തക്കടല്‍ തിരമാലകള്‍ 
പതിനട്ടു പടികയറി ഇറങ്ങി കര്‍പ്പൂരാഴിയോഴിഞ്ഞു
സന്തോഷചിത്തങ്ങളുടെ  കലി ദോഷമകന്നു മടങ്ങുമ്പോള്‍
കണ്ണടച്ചു തപം ചെയ്യും ചിന്മുദ്രാഗിതനെ നിന്‍ അപദാനം
എഴുതി പാടാനെനിക്കെന്നും ഭാഗ്യം തരണമേ
ശരണമന്ത്രപ്പോരുളെ ശാസ്താവേ ശരണം ശരണം ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “