കാത്തിരുപ്പ്
കാത്തിരുപ്പ്
കാത്തിരിപ്പിന്റെ കാതിലൊരു കിന്നാരം മൂളാൻ
കനവിന്റെ ഇരുളിലൊരു തിരിവെട്ടമാവാൻ
കഷ്ടനഷ്ടങ്ങളുടെ കയറ്റം കയറുമ്പോളൊന്നു
കൈപിടിച്ചു പതുക്കെ പിച്ചവച്ചു നടത്താൻ
കണ്ടില്ലായെന്ന് നടിച്ചു മുന്നേറാൻ നിന്നാലാവുമോ
കഴിയില്ല കാലം കോറിയിട്ട ചിത്രങ്ങളുടെ നിഴലിൽ
കലങ്ങിയ കണ്ണുമായി നീ എന്നുമൊരു വിങ്ങലായി
കദനമായി കവിതയായ് എനിക്ക് സ്വാന്തനം മാറുന്നുവല്ലോ
കാര്‍മേഘം നീങ്ങിയ മാനത്തു തിരതല്ലുമാനന്ദമറിയാന്‍
കലർപ്പില്ലാ സ്നേഹമേ അറിയുക ഇനിയെങ്കിലും സമയമായ്
കൊതിയോടെ കാണുന്നു വരാൻ വെമ്പുന്ന നിത്യശാന്തിയിതാ
കതകിൽ മറവിലെവിടെയോ നിന്ന് മാടിവിളിക്കും പോലെ ...!!
ജീ ആര്‍ കവിയൂര്‍
3 .2.2017

Comments