ഇളവേല്‍ക്കാനില്ലൊരു ചുമലും
ഇളവേല്‍ക്കാനില്ലൊരു ചുമലും ഇന്നും മുഴങ്ങുന്നു കാതില്‍ നീ പറഞ്ഞോരാവാക്കുകള്‍ ഇദയകനി തിന്നപ്പോള്‍ അറിഞ്ഞില്ല കയ്ക്കുമെന്ന് ഇത്രക്ക് നോവുമെന്നു ഒരിക്കലും കരുതിയല്ലോ ഇണയായി തുണയായി നിന്നു നീയെന്‍ മൗനമുറങ്ങും താഴ്വാരങ്ങളില്‍ കത്തിപടര്‍ന്നു അലറും വിശപ്പിന്‍ ലഹരികളിന്നും നുകം പേറി ഉഴുതുമറിച്ചൊരു ലവണ രസം ഒഴുകുന്ന ചാലുകളിത്തിരി സ്നേഹത്തിന്‍ ലേപനം പുരട്ടാന്‍ തെല്ലൊന്നു നില്‍ക്കാത്തതെന്തേ മുഖം തിരിക്കുന്നുവോ കാലം കാത്തുനില്‍ക്കില്ലോരിക്കലും കടന്നകന്നുപോകുന്നു നങ്കൂരമില്ലാത്ത പായ്മരമില്ലാത്തൊരു ഉദകപ്പോളയാമെന്‍ നീ തന്നൊരു ജീവിതമെന്ന മൂന്നു അക്ഷരം ചേര്‍ന്ന വാക്കിന്‍ വക്കുടഞ്ഞു വഴുതി പോകുന്നുവല്ലോ ,അറിയില്ല ഇനിയെത്ര നാളിങ്ങനെ അഴലും അഴുക്കും നിറഞ്ഞോരി പഞ്ചഭൂതകുപ്പായമണിയേണം അഴുകാതേ അഴിയത്തോരാതമാവും പേറിയീ അഴലെറ്റും മരകുരിശു ചുമക്കണം വഴി നീളെയതാ പല്ലിളിക്കുന്നു കുമ്പസാര കൂടുകള്‍ മുഴങ്ങുന്നു പള്ളി മണികള്‍ തെല്ലൊന്നു ഇളവേല്‍ക്കാനില്ലൊരു ചുമലും ....