സംസാര സാഗരത്തില്‍ ഒരു നിമിഷം ഡിസംബറിന്‍ അംബരത്തില്‍ മഞ്ഞിന്‍ കണങ്ങള്‍ ഊദ്ധ്യോഗിഗ നിര്‍വണ കാര്യാര്‍ത്ഥം സഞ്ചാരം അനിവാര്യം മധേപുരയില്‍ നിന്നും രാത്രിയില്‍ വണ്ടികയറി ഉറക്കചടവോടെ പാടിലിപുത്രത്തിങ്കല്‍ വന്നു പ്രാതകാലേ സര്‍വോദയ ഹോട്ടലില്‍ വ്യായാമവും കുളിയും തേവാരവും ജപവും കഴിഞ്ഞു അല്‍പ്പം സമയം മിച്ചം വന്നുവോ എന്നൊരു ഒരു തോന്നല്‍ കാണാന്‍ വരാന്‍ ഉള്ളവര്‍ മദ്ധ്യാനമേ വന്നു ചേരുകയുള്ളൂ എന്നറിയിച്ചു പിന്നെ ചിന്തയായി മെല്ലെ വേഷം മാറി കേരളീയതയില്‍ നിന്നും ബീഹാരത്തിന്‍ പൈജാമയും കുര്‍ത്തയും ബണ്ടിയും എടുത്തു അണിഞ്ഞു പരിചയമില്ലാത്ത തെരുവിലേക്ക് നടന്നു ഒരു സൈക്കിള്‍ റിക്ഷയിലേറി ബുദ്ധപാര്‍ക്കിലേക്ക് തിരിച്ചു വഴിയോര കാഴ്ചകള്‍ കണ്ടു ,റിക്ഷാക്കാരനുമായി കുശലങ്ങള്‍ ചോദിച്ചറിഞ്ഞു അവന്റെ ശ്വാസ നിശ്വാസത്തിന്‍ വേഗതക്കൊപ്പം വര്‍ത്തമാനവും യാത്രതയുടെ അനുഭവ കാഴ്ചകള്‍ കണ്ടു ശാകുന്തളത്തിലെ ശാരംഗ ധ്വജനും ശാരംഗരവനും നഗര തിരക്ക് വര്‍ണ്ണിക്കുന്നത് ഓര്‍ത്ത് പോയി അല്‍പ്പം റിക്ഷയിറങ്ങി പാത മുറിച്ചു കടന്നു ബുദ്ധ സ്മൃതി പാര്‍ക്കില്‍ എത്തി അപ്പോള്‍ അറിയുന്നു തിങ്കളാഴ്ച പ്രവേശനം ഇല്ല എ...