ഒളിവിലോ അവൾ ?!!




ഒളിവിലോ അവൾ ?!!



ചിന്തതൻ ചിതലെടുത്തു മനസ്സിൻ 

തന്ത്രികളിൽ തുരുമ്പിച്ചു ജീവിത 

കമ്പനങ്ങൾ കൊഞ്ചനം കാട്ടി

കഴഞ്ചും വെമ്പലില്ലാതെ കഴിയുന്നു 

കാതങ്ങളോളം അകലങ്ങളിൽ 

പകരുവാൻ ഭാഷയുടെ അതിരുകളിൽ 

വിങ്ങുന്നു,നീറുന്നു വാക്കുകളുടെ

വളവുകളിലും ഒടിവുകളിലും 

കവിതയവളെങ്ങോ പോയി

ഒളിച്ചുവല്ലോ .ഇല്ല വരാതിരിക്കില്ല 

പിണങ്ങുവാൻ അവൾക്കാവില്ലല്ലോ..!!

Comments

ബഷീർ said…
പ്രതീക്ഷകൾ ..വരാതിരിക്കില്ല.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “