Posts

Showing posts from December, 2013

കുറും കവിതകൾ 170 - പുതുവത്സരാശംസകള്‍

കുറും കവിതകൾ 170 - പുതുവത്സരാശംസകള്‍ തിരുവഞ്ചി ഊരിലെത്തി ചെന്നിക്കുത്ത് മാറി തൊമ്മനു പുതുവർഷ സമ്മാനം മൊബയിലിനും ടാബ്ലറ്റിനും ലപ്ടോപിനും വിശ്രമമില്ല   പുതുവർഷാശംസകൾ     മനമെന്ന മയിൽ നൃത്തമാടി ഉള്ളിൽ ശോക കടൽ പേറി വാളുകൾ ഏറെ ചൂലിന് വഴി ഒരുക്കി പുതുവർഷം   മനം മോഹനം രാഹുകാലമാകുന്നു മോഡി പിടിപ്പിക്കൽ മനം മോഹനം രാഹുകാലമാകുന്നു കോണ്‍ ഗ്രാസ്സുകളിൽ സ്ഥാനം കണ്ടു ശംഖു മുഴക്കി തീർത്ഥം തളിച്ചു ,കുറ്റിയടിച്ചു മനം ആനന്ദ നിർവൃതിയിൽ നിമിഷങ്ങൾക്ക് വാചാലത ,മനം ഒരുങ്ങി പുതുവർഷാനന്ദത്തിനായി

കുറും കവിതകൾ- 169

കുറും കവിതകൾ- 169 ഇറവെള്ളം തുള്ളിയിട്ടു സംഗീത വിരുന്നു ചുപ്പു  കോട്ടയില്‍ ആചാര വെടി പറവകള്‍ ചിറകടിച്ചു പെണ്ണ് കൈ നീട്ടുകില്‍ ബ്രഹ്മാവും സുരലോകം വിടും കുപ്പികളുടയുന്നു കറികലങ്ങളില്‍ ശവമേറുന്നു പുതുവര്‍ഷാഘോഷം ചക്രവാള സീമയില്‍ നിര്‍വാണത്തിന്‍ നീലമ ചിദാകാശ താഴവാരങ്ങളില്‍ മൗനം ചേക്കേറി താഴവരങ്ങളിൽ മഴയ കൂണുകൾ മനസ്സിൽ വെണ്മ നോവു പടരുന്നു ഹൃദയ ഭിത്തികളില്‍ ചിത്രമായി അമ്മ വേദന അക്ഷര വഴികളില്‍ പടരുന്നു ജീവിത കവിതയായി ഒതുക്കു കല്ലുകളില്‍ പോലിഞ്ഞു കൗമാരം ദുഃഖം ഒരുവീക്കു ചെണ്ടയും പച്ചിമ തേടും ജീവിതമെന്ന തെയ്യവും കൊടിയേറിയിറങ്ങുന്നു ജീവിതമെന്ന കോവിലില്‍ ഉത്സവം വാങ്ങില്ല കൊടുക്കില്ല കൈമടക്കുകളില്‍ ബുദ്ധ മൗനം നെഞ്ചിന്‍ ഉറവില്‍ മിടിക്കുന്ന വിപഞ്ചിയുടെ സ്മൃതി ലഹരിയില്‍ മനം മന കണ്ണാടിയില്‍ മറക്കാതെ നിന്‍ നര കയറിയ പുഞ്ചിരി കറുപ്പിന്‍ ഇടയില്‍ വെളുപ്പിന്‍ എത്തി നോട്ടം കാലത്തിന്‍ പുഞ്ചിരി മനസ്സിന്‍ കമണ്ഡലുവില്‍ നിറച്ചു മധുരം ''ഗംഗ'' മോഹമകറ്റി

കാത്തിരിക്കാമിനി

കാത്തിരിക്കാമിനി എന്തിനുമേതിനുമൊരുമ്പിട്ടിറങ്ങുന്നു ചീന്തുവാൻ പിച്ചുവാൻ തളിരിട്ട ലതകളെ മോഹഭംഗങ്ങളാം നീർച്ചാല്  കീറവേ നരിപോലെ ചിറകിട്ടടിക്കുന്നു തരുണിയും വലനെയ്തിരിക്കും ചിലന്തിയായ് മാറുന്നു ഊറ്റുവാൻ ജനനിതൻ മൃദുല മോഹങ്ങളേ മാംസമീമാംസകൾ കഴുകനായ്‌ തീരുന്നു നൊമ്പരപ്പൂക്കളായ് ചിത്തമതു  കേഴുന്നു മാദകഗന്ധവും  മായികാതീഷ്ണവും മറയാത്ത നിഴലുപോൽ പുനരപിയാകുന്നു ചോരയൊന്നൂറ്റുവാൻ താണ്‍ഡവമാടിടാൻ പിസാശുക്കളായവർ  മ്ലേച്ഛരാം മാനവർ ഭോഗവുമർഥവും പായുന്നു പിന്നാലെ മാറ്റിയെടുക്കുവാൻ മാർഗ്ഗമില്ലാതൊട്ടു നട്ടം തിരിയും വ്യവസ്ഥിതി മാറ്റണം ഒന്നിച്ചിറങ്ങിടാം ലാഭേച്ഛയില്ലാതെ പുതുവത്സരപ്പുലരി പുണ്യമതുപാടും നല്ലയൊരു നാളെ നാം കണ്ടങ്ങുണരും old one കാത്തിരിക്കാമിനി എന്തിനുമെതിനുമൊരുങ്ങിയിറങ്ങുന്നു പിച്ചിചീന്തപ്പെടുന്ന തളിരുകള്‍ മോഹഭംഗങ്ങളുടെ നീര്‍ച്ചാലുകള്‍ ഭീതിയുടെ നരി ചീറുകള്‍ ചിറകിട്ടടിക്കുന്നു വല നെയ്തു കാത്തിരിക്കുന്ന ചിലന്തികള്‍ മൃദുല വികാരങ്ങളൊക്കെ കൈവിട്ടകലുന്നു കാലത്തിന്‍ നൊമ്പരങ്ങള്‍ തീപ്പൊരിയായി മായികമാം മാംസദാഹത്തിനായി ദാഹിച്ചു മനുഷ്യ രൂപികളാം ചെകുത്താന്...

എന്റെ പുലമ്പലുകള്‍ -15

എന്റെ പുലമ്പലുകള്‍ -15 കിനാവില്‍ മെല്ലെ  പൂത്തിറങ്ങിയൊരു മഞ്ഞിന്‍ കണങ്ങളാല്‍ പൊതിഞ്ഞ മൌനത്തിന്‍ ചുടു നിശ്വാസധാര നൊമ്പരമെന്തെന്നറിയാതെ തേടി അലഞ്ഞു യുഗയുഗന്തരങ്ങളായി......... സ്വപ്നങ്ങള്‍ വെറും ജലരേഖകള്‍ സ്വര്ഗ്ഗ തുല്യമെന്ന് കരുതും മായാമോഹനങ്ങള്‍സ്പര്‍ശന സുഖം കാത്തു കഴിയും ഇന്നിന്‍ ലോകമേ നിന്‍ കപടതയെത്ര കഠിനം ശയനസുഖമെന്നു കരുതുന്നത് വെറും ശരശയ്യാ മാത്രമെന്നറിയാതെ പായുന്നു പലരും ഹോ കഷ്ടം കാലത്തിന്‍ ഗതി വിഗതികള്‍ വിചിത്രം പറയാന്‍ കഴിയാതെ ..... നിന്‍ സ്വപനത്തിനു നിറം പകരാന്‍ ഒരു ശയ്യാ തലമൊരുക്കാം നാളെയെന്ന മോഹക്കടലില്‍ തിരമാലകള്‍ക്ക് ആവേശം കാടിനു തീപിടിച്ചപോല്‍ ,വന്യമായ ഗന്ധം എങ്ങും കളമെഴുതി മായിച്ച മഞ്ഞളാടി പൂക്കുലകള്‍ കരിഞ്ഞു മണക്കും മുന്‍പേ കെടുത്തി തിരി നീട്ടിയ പന്തപ്രഭകള്‍ എല്ലാം അവസാനിപ്പിച്ചു ആത്മപരമാത്മ ലയനത്തിനോരുങ്ങുന്നു എല്ലാമൊരു വെറും തോന്നലോ അതോ സത്യമോ .....

എന്റെ പുലമ്പലുകള്‍ -14

എന്റെ പുലമ്പലുകള്‍ -14  ഒന്ന് ശ്രദ്ധിക്കുമല്ലോ  കണ്ണുകളിൽ നിറഞ്ഞു  നിൽക്കുന്നു നിൻ മുഖം , ഉടയാതെ ഉലയാതെ ഇരിക്കട്ടെ  നമ്മുടെ ബന്ധം  എനിക്ക് എപ്പോഴും നിന്നെ  നിനച്ചിരിക്കുവാനെ നേരമുള്ളൂ  ഇക്കിൾ വന്നാൽ എന്നോടു ക്ഷമിക്കുമല്ലോ  വേണമെങ്കില്‍ ഹൃദയത്തില്‍  നിന്നും അകറ്റാം മറക്കാം , എന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍  നിന്നെ വെട്ടയാടുകില്‍ കരയരുതേ,  ഒരു പുഞ്ചി നിന്‍ ചുണ്ടില്‍ വിടരട്ടെ  എപ്പോഴും ഭയപ്പെടുന്നു അഗ്നിയെ  തീപ്പെട്ടാലോ പേടിക്കുന്നു  സ്വപ്ങ്ങളെ എങ്ങോ വിട്ട് അകന്നാലോ  എന്നാല്‍ ഏറെ ഭയപ്പെടുന്നു  താങ്കളെ എന്തെന്നാല്‍ മറന്നിടുമോ എന്നെ

കുറും കവിതകൾ- 168

കുറും കവിതകൾ- 168 നോവിന്റെ തീരങ്ങളിൽ വീശി അകന്നൊരു കുളിർകാറ്റ് നീ വളവുകൾക്ക് എത്തി ചേരാൻ സത്യത്തിനു എന്ത് ആഴം ഞാനും നീയും അടങ്ങുന്ന പ്രപഞ്ചത്തിൽ സ്നേഹത്തിൻ പുഞ്ചിരി പിറന്നു സ്നേഹത്തിന്‍റെ മെഴുകുതിരി വെട്ടം കെടുത്തി അകന്നു കാറ്റ് മഞ്ഞിന്‍ മറനീക്കി വന്നൊരു വെയിലിനോടു പൂവിന്‍ പ്രണയ പരിഭവം കടലിരമ്പലിൽ മനം തേടുന്നു പ്രണയ തീരം മഴയുടെ  താളമേളം മുളം തണ്ടിനും പുതുജീവൻ കുന്നിറങ്ങിവരും കാറ്റിനുമൊരു കുന്നായ്മ വാടിയ മുല്ലപ്പൂ എങ്കിലും കാറ്റിനു രേതസ്സിൻ ഗന്ധം ഉള്ളിലുണ്ട് ഒരു കനലാഴി തണുയെല്‍ക്കാതെ ആകാശ മുറ്റത്തു മുറുക്കി ചുവപ്പിച്ചു സന്ധ്യ  നടന്നകന്നു 

കുറും കവിതകൾ- 167

കുറും കവിതകൾ- 167 അമ്പലമണി നാദം ചിറകടിച്ചു ഉയര്‍ന്നു കുറുകും പ്രാവിനോടൊപ്പം മനം രാത്രിയുടെ മന്ദഗമനം വായനക്കു തടസ്സം കാല്‍പ്പെരുമാറ്റം അലോസരം ചുറ്റും നിശബ്ദത ഒരു ജെ സി ബി എങ്ങുനിന്നോ കുയില്‍ നാദം ചക്രവാളത്തിൽ അശനിവര്‍ഷം അവളുടെ നെഞ്ചിൻ കൂട്ടിലും ധ്യാനാത്മകതയുടെ ഉത്തുംഗത്തില്‍ ഹിമപുഷ്പം വിടര്‍ന്നു മണ്ണിന്‍ മണം അഴലകറ്റി മനം പുതുമഴക്കൊപ്പം നീലാകാശ ചോട്ടില്‍ നിഴല്‍ തേടി ഏകാന്തത ഒരു തിരമറുതിര എണ്ണാനാവാതെ നിസഹായായ തീരം തളിര്‍ വിരിയട്ടെ മഴയായി പൊഴിയട്ടെ ഉണരട്ടെയവള്‍ കവിത യോനിപൂക്കുന്നു ലിംഗങ്ങള്‍ക്ക് ചെണ്ട മേളം

ലബ് ടബ്

ലബ് ടബ് എത്രോ നിമിഷങ്ങളായി നാം തമ്മില്‍ കണ്ടിട്ട് സമയത്തെ പഴിക്കാം അല്ലെ പഴിച്ചു ശാപം വാങ്ങേണ്ട അങ്ങിനെ വിധിക്കപ്പെട്ടങ്കിലും അവന്‍ ബലവാനാനാണ്‌ നിന്റെ കൈയ്യുടെയും കാലിന്റെ ഇടയില്‍ കുടി ഉള്ള നിന്റെ മിടുപ്പുകള്‍ അറിയുന്നു പലപ്പോഴും ടിക്ക് ടിക്ക് അതല്ലേ നിന്റെ ലബ്ടബ്

ജന്മം

ജന്മം നീലാകാശ ചോട്ടില്‍ നിഴല്‍ തേടി ഏകാന്തത പങ്കു വെക്കാനാവാത്ത ആത്മ സംഘര്‍ഷം പ്രണയവഴികളില്‍ നിമിഷങ്ങളുടെ നിര്‍വൃതിയില്‍ അലിഞ്ഞു തിരത്തോടു തിര ചിന്തകളുടെ ഒതുക്കുകല്ലുകളില്‍ തട്ടി വീഴുമ്പോള്‍ അറിയുന്നു നാം പ്രണയിക്കാന്‍ മറന്നുപോയ ജന്മങ്ങള്‍

ഹനുമല്‍ സഹായം - അനുഭവ കഥ -ജീആര്‍ കവിയൂര്‍

ഹനുമല്‍ സഹായം - അനുഭവ കഥ -ജീആര്‍ കവിയൂര്‍  എവിടെ തുടങ്ങണം എന്നറിയാതെ ഞാന്‍ കടന്നു പോയ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഹനുമല്‍ സ്വാമി എന്റെ ഓരോ നൊമ്പരങ്ങളിലും എന്നെ തുണച്ചു ,ജീവിതത്തില്‍ പലഘട്ടങ്ങളിലും സ്വാമിയുടെ സാമീപ്യം ഞാന്‍ അറിയുന്നു . ആദ്യത്തെ അനുഭവം ഞാന്‍ പന്തളം  പോളിടെക്ക്നിക്കിനു പഠിക്കുന്നകാലഘട്ടത്തില്‍ 1987 മൂന്നാം വര്‍ഷാവസാന പരീക്ഷക്ക്‌ പഠിക്കുമ്പോള്‍ എന്റെ ജൂനിയര്‍ ആയ ഒരു വിദ്യാര്‍ഥി ഞാന്‍ താമസിക്കുന്ന ലോഡ്ജിന്റെ അടുത്ത മുറിയില്‍ കിടന്നു ഉറങ്ങുകയായിരുന്നു അതും പകല്‍ സമയം ,അവനെ കണ്ടു കൊണ്ട് തമാശ രൂപേണ കുറച്ചു വരികള്‍ എഴുതി അത് എന്റെ ആദ്യത്തെ കവിതയായിരുന്നു , ഉണരുന്നു  ഉണര്‍ത്തു  ഉണര്‍ത്താന്‍ ശ്രമിക്കുന്നു  ഉറക്കുന്നു  ഉറക്കി കിടത്തുന്നു  ഉണരുന്നു ഉറങ്ങുന്നു  ഉണരുന്നു  മര്‍ത്ത്യന്‍ തന്‍ ജീവിതം പായുന്നു  ഇത്രയും എഴുതിയതെ ഉള്ളു, അത് കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞു ഞാന്‍ രാത്രിയില്‍ കുടിക്കാന്‍ ആയി ബക്കെറ്റില്‍  വെള്ളം കരുതി വച്ചിരുന്നു രാത്രി ദാഹം ഒന്നും തോന്നിയില്ല ...

അമ്മേ ശരണം ---- ഭക്തി ഗാനം (രാഗം: ചക്രവാകം )

Image
അമ്മേ ശരണം ---- ഭക്തി ഗാനം  (രാഗം: ചക്രവാകം ) ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍ സൌപര്‍ണിക തിളങ്ങുന്നു ....(2) സ്വരമായി വര്‍ണ്ണമായ് സപ്തസ്വരധാരയായ് മാറ്റൊലിക്കൊള്ളുന്നു നിന്‍ തിരു നാമങ്ങള്‍ കുടജാദ്രിയിലാകെ ....(2) അമ്മേ ശരണം ദേവി ശരണം ......(കോറസ് ) ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍ സൌപര്‍ണിക തിളങ്ങുന്നു ....(2) കുടി കൊള്ളണമേ കലാദേവതെ മൂകമായി എന്‍ മനതാരിലെപ്പോഴും മൂര്‍ത്തിയായി വിളങ്ങും മൂകാംബികെയമ്മേ അമ്മേ ശരണം ദേവി ശരണം ......(കോറസ് ) ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍ സൌപര്‍ണിക തിളങ്ങുന്നു ....(2) മുജന്മപാപങ്ങളെല്ലാം ഈ ജന്മത്തില്‍ തീര്‍ത്ത്‌ മോക്ഷമരുളെണമേ മാദങ്കശാലിനിയമ്മേ അമ്മേ ശരണം ദേവി ശരണം ......(കോറസ് ) ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍ സൌപര്‍ണിക തിളങ്ങുന്നു ....(2)

നീ വരവായോ

Image
പുല്ലാഞ്ഞി പുരമേഞ്ഞു തണ്ണീര്‍ പന്തലൊരുക്കി കാത്തിരുന്നു മനം നിനക്കായി പുഞ്ചിരിതൂകിയെത്തി തുടിക്കും സ്വപ്ങ്ങള്‍ക്കു സാന്ത്വനമായ് ഉണര്‍വു പകര്‍ന്നു കൊണ്ട് പ്രതീക്ഷയുടെ കിരണങ്ങലുമായി പുതുവത്സരമേ നീ വരവായോ

കുറും കവിതകൾ 166

കുറും കവിതകൾ 166 സ്വസ്ഥതക്കായി ചെന്നിനായകമതു പുരട്ടിയ- കറ്റിയിരുവരെയും മുളം തണ്ടിനും ഇരുവിരലിനും മൌനാസ്വസ്തത മൗനത്തിന്‍റെ മാറാലയില്‍ വിരഹം വെളിച്ചത്തെടുത്തു ഇരട്ടത്തു കാണിക്കും മായിക ലോകം ...സിനിമ കാലാവസ്ഥ മാറ്റം നിഴലുകൾക്ക് നീളകുറവ് മൂടിപുതച്ചു പനി കട്ടിലിൽ ഡിസംബരത്തിനാകാശത്തില്‍ മേഘപടലങ്ങളാലൊരു ക്രുസ്തുമസ് ട്രീ അക്ഷരങ്ങൾ ഉണർന്നു വാക്കുകൾ പൂത്തുലഞ്ഞു മനസ്സിൽ കവിത വിരിഞ്ഞു ഇലകൊഴിഞ്ഞിട്ടും ഞാറപ്പക്ഷികൾ മണല്‍ത്തിട്ടയിൽ തന്നെ പുലര്‍കാലാകാശത്തു പ്രത്യാശയുടെ കിരണങ്ങള്‍ ഉള്ളില്‍ വെണ്മ..

നിനക്കായി

നിനക്കായി കദനത്തിന്‍ കണ്ണിരില്‍ ചാലിച്ച് കവിതയായ് എഴുതി ഞാന്‍ പാടും പാട്ടിന്റെ ഈണങ്ങളില്‍ നിന്നും നിന്റെ മുഖ മുദ്രയാം നാണം തുണയായ് ഇരിക്കെണമെന്നും എന്‍ മലര്‍ മാല്യം നിനക്കായി മാത്രം മനസ്സിന്റെ കോണില്‍ വരക്കുന്ന  ചിത്രം മരിക്കാത്ത ഓര്‍മ്മതന്‍ ഓളം എന്‍ ഉള്ളിന്റെ ഉള്ളിലെ താളം സ്വര്‍ണ്ണ വര്‍ണ്ണങ്ങളായ സ്വത്ത് നിന്‍ ചിരിയില്‍ വിടരുന്ന മുത്ത്‌ മുത്തം നിനക്കായിരം മുത്തം ഈജന്മമില്ലെങ്കിലും മറുജന്മങ്ങളും നിനക്കായി കാത്തു കഴിയുന്നിതാ കനകകിനാവിന്റെ മടിയില്‍ കതിര്‍മണ്ഡപം തീര്‍ക്കുന്നു ഞാനും ,.

എങ്ങോട്ട് ??!!..

എങ്ങോട്ട് ??!!.. എന്റെ ശബ്ദങ്ങളെ, നിമിഷങ്ങളെ എല്ലാം അടുത്തു നില്‍ക്കുന്നവരുടെയും സാമീപ്യം മറക്കുന്നു ഉപദ്രവ സഹായിയാം മൊബെയിലിനാല്‍ ഒന്ന് തുമ്മുവാനൊരുങ്ങുമ്പോള്‍ ഉടനെ ക്ഷമാപണം പറയാനോളം നാമിന്നു മര്യാദാ  രാമന്മാരായിരിക്കുന്നു മലയാളം മംഗിളിഷനു അടിമപ്പെടുത്തി ലിപികള്‍ മറന്നു ഏറെ  ഗമയില്‍ അഭിമാനം കൊള്ളുന്നു പിന്നെ തിരിച്ചും മറിച്ചും ആഗലേയത്തില്‍ എഴുതിയാല്‍ തന്റെ ഭാഷയുടെ പേരെന്ന് ഊറ്റം  കൊള്ളുന്നു , അന്യ ഭാഷക്കാരുടെ മുന്നില്‍ മറച്ചു പിടിച്ചു മനസ്സില്‍ മാത്രം ഒതുക്കി മറ്റുള്ളവരെ അംഗീകരിക്കാനാവാതെ സ്വയം വിമര്‍ശനായി മാറുന്നു എങ്ങോട്ടാണ് നമ്മള്‍ നടന്നു അകലുന്നത് ??ആവോ !!

കുറും കവിതകൾ 165

കുറും കവിതകൾ 165 ഒപ്പിയെടുക്കുന്നു കടലിൻ നീലിമയെ നിത്യമാകാശം ചുവപ്പുപൂക്കള്‍ മൂടിയില്ലാത്ത പെട്ടി മുന്നില്‍ കണ്ണുനീര്‍ കടല്‍ മഞ്ഞിന്‍ കണത്തില്‍ അലിഞ്ഞു ചേരുമ്പോള്‍ ഞാനും നീയും ഉണ്ടോ വേറെ സഹ്യാദ്രിയോളം മുകളിലേറുമ്പോള്‍ ഞാനെന്ന ഭാവമില്ലാതെയാവട്ടെ കണ്ണീര്‍ കടല്‍ മാത്രമാകുമോ പ്രണയാന്ത്യം വീഴും ഇലകള്‍ .... ഛായാപടം തേടി ജീവിതത്തിന്‍  ഓരത്തു കഠിനമായ മഞ്ഞ് പുതുമുകുളം പരത്തുന്നു ഉന്മാദ സുഗന്ധം ജീവിതവഴിയില്‍ തടഞ്ഞു നിര്‍ത്തി വയറിന്‍  മ്ലാനത ക്യാമറ കണ്ണില്‍ കരാള നൃത്തമാടി ചിലമ്പനക്കി  കോലങ്ങള്‍

മോചനം

Image
മോചനം -ജീ ആര്‍ കവിയൂര്‍ പന്ത്രണ്ടു രാശിയും ചേര്‍ന്നങ്ങു പന്തം കൊളുത്തി പടനയിച്ചു പറയാതിരിക്കവയ്യ പിടിപ്പുകെടോ പാഴാക്കി കളയുന്നു പാപങ്ങളുടെ പഴി പറഞ്ഞു സമയത്തിന്റെയും പണത്തിന്റെയും മൂല്യമതറിയാതെ പൊങ്ങച്ച സഞ്ചികളായി ഏറെ പൊങ്ങു പോലെ പൊന്തി നടക്കുന്നു പരിതപിക്കാതെ എന്ത് ചെയ്യാം പാരിതിനെ പോഴരാക്കി പട്ടിണിമാറ്റാന്‍ കഴിയാത്ത പരിഷകളിവര്‍പതിരുകള്‍ പായുന്നു ഗ്രഹണി പിടിച്ചു പൊയിക്കാലില്‍ നടക്കുമിവരുടെ പലകയും കവടിയും പിടിച്ചെടുത്തു പടിയടച്ചു  പിണ്ഡം വെക്കാന്‍ പോരിക പഥിതരേ പരിയവസാനിപ്പിക്കാം പന്ത്രണ്ടു രാശിയുടെ പേരിലുള്ള പിരിയിളക്കങ്ങളില്‍ നിന്നും മോചിതരാകാം

കുറും കവിതകൾ 164

കുറും കവിതകൾ 164 വേദന പകര്‍ത്തിയ   ഗര്‍ത്തങ്ങളില്‍  ലവണമഴ  ഇലപകര്‍പ്പിനിടയിലൊരു  മഴതുള്ളിയിറക്കം നൈമിഷിക സുഖം  നിലാവില്ലാത്ത രാത്രി  ചിലപ്പോള്‍ തോന്നും  അവനിവരികില്ലാന്നു മനസ്സിന്റെ വര്‍ണ്ണാകാശത്തു എന്തെ  ദുഖത്തിന്‍  കരിമേഘം കൂട്ടുകുടി പച്ചിമയും നീലിമക്കൊപ്പം   ശലഭങ്ങളായി ബാല്യം  മഞ്ഞും മഴയും വെയിലും  കുട്ടിനുണ്ടായിരുന്നു  ഓണവിഷുക്കളില്‍ ബാല്യം  നേരിലറിയാതെ  നിരനിറയായിനിറഞ്ഞു  ഹൃദയത്തിന്‍ നിലവറ  ഹൃദയവാതായനങ്ങളില്‍  മഞ്ഞിന്‍ കണത്തില്‍  പ്രണയ പരിഭവം  ജീവിത സായാന്നങ്ങളില്‍  കാല്‍പാടുകളെറെ പിന്‍ തുടരുന്നു അസ്തമയം  കോട്ടിയ  പ്ലാവിലച്ചിരി   കഞ്ഞി ചൂടിൽ  നിന്ന്  കുപ്പതണുപ്പിലേക്ക്   അങ്കണ തൈമാവും  നീര്‍മാതളവും  മറവിയുടെ അമാവാസിയില്‍  വിയര്‍ത്തു  കണ്ണുനീരമായി  കറിവേപ്പിലയും  ശരല്‍ക്കാല കാറ്റ്   പ്രതികരിച്ചു കൊണ്ട്  വ...

സുഖദുഃഖങ്ങൾ

സുഖ ദുഃഖങ്ങള്‍ ഏറെയുണ്ടാശ പലർക്കുമിന്നങ്ങു എളുതായിയറിയാതെ എഴുതുമായിരുന്നു പലതും ഏറെപേർക്കും ആരു  ആരാണെന്നറിയാതെ നിഴലുകളുടെ തിളക്കങ്ങളിൽ മതി മറന്നു ഈയാമ്പാറ്റ പോലെ കുതിക്കുന്നുയിതഗ്നിയിലായിയവസാനം ദുഖങ്ങളുടെ കുമ്പാരത്തിലേറി വിലപിച്ചു കഴുതകാമം തീർക്കുന്നു കഷ്ടം നഷ്ടങ്ങളൊന്നുമെയില്ല മനസ്സാ വഞ്ചിക്കുന്നവർ തൻ ജീവിതപങ്കാളിയെ ,ഇന്നാർക്കു  ഇന്നാരെന്നു എഴുതാതെ ഇരുന്നുവെങ്കിൽ മൃഗതുല്യരായി മാറുകയില്ലായിരുന്നെനേം വ്യവസ്ഥകൾ സംസക്കാരങ്ങളീവിധം സ്ഥാപിച്ചൊരു മനുഷ്യനവനവനുടെ ഇങ്കിതത്തിനു തുന്നി ചേർക്കുന്നു നിയമാവലികളെറെ ,കൈയ്യുള്ളവർ കാര്യകാരായി അഭിപ്രായങ്ങൾ ചമച്ചു കൊടികുത്തി വാഴുന്നു അന്നുമിന്നുമായി വനവാസയജ്ഞാതവാസമൊരുക്കിയും  സംഹിതകളും സ്മൃതികളും ചമച്ച് വിഷം കൊടുത്തു കൊന്നും കഴുവിലേറ്റിയും ക്രൂശിതരാക്കിയും എങ്ങൊട്ടാണീ യാത്ര എവിടെക്കാണീയാത്ര ജന്മജന്മങ്ങൾ താണ്ടി ഉഴലുന്നു ഇതിനൊരു അന്ത്യമില്ലാതെ- യില്ലല്ലോയെന്നു   ആശിക്കാമിനിയും പിറക്കുന്നു ദിനകങ്ങളുടെ ദീനതകളും സന്തോഷം കാണ്മാൻ       

കുറും കവിതകൾ 163

കുറും കവിതകൾ 163 ഖനനമിന്നു വിമാനത്തിലും താവളങ്ങളിലും ആകാശ ചോട്ടില്‍ തിരിശീല വീണു രംഗപടമില്ലാതെ ജീവിതം ഭൂമിക്കു പ്രദക്ഷിണം വച്ചു തൊഴുതു വരുന്ന ഇന്ദുവിനു രവിയെ കണ്ടതും നാണം ദക്ഷിണ നല്‍കി കൈ പിടിച്ചു വലംവച്ചു സ്വാതന്ത്ര്യം ഹോമിക്കുന്നു കൈപിടിപ്പിച്ചു നല്‍കി സ്വര്‍ഗ്ഗ നരകങ്ങള്‍ തീര്‍ക്കുന്നു ജീവിത ഋതുക്കള്‍ മഞ്ഞ ചരടിലെ പൂത്താലി ജീവന്റെ അവസാന വസന്തത്തോളം വേദനയുടെ മാലിപുരതീര്‍ക്കുന്നു തീ നാളങ്ങള്‍ക്കും നനവു ജീവിതമെന്ന നീലകടല്‍ ഒറ്റക്ക് തുഴഞ്ഞിട്ടാവും മറുകരക്കെത്താത്തത് ദീപാരാധനക്ക് നടതുറന്നു ഭക്തന്റെ കണ്ണുകളില്‍ ജലതീര്‍ത്ഥം പ്രദക്ഷിണവഴില്‍ കണ്ണിലെ തിളക്കം ഭക്തിയുടെ ഒടുക്കം ഇലക്കീറിലെ ചന്ദനം നെറ്റിയില്‍ ചാര്‍ത്തുന്ന വള കിലുക്കം ബലിക്കല്ലില്‍ നൈവേദ്യം കാക്കയുടെ ഒളിഞ്ഞു നോട്ടം കണ്ണൻ ചിരട്ടയിൽ മണ്ണുവാരി കളിച്ചൊരു ബല്യമിന്നു കീബോർഡിലും മൌസിലും ആനമയില്‍ ഒട്ടകം കാലി കുപ്പിവള ചാന്തു സിന്ദൂരം കണ്ണുകള്‍ ഇടഞ്ഞു ,തായമ്പമുറുകി മധുരനൊമ്പരത്തിന്‍ പരിച്ഛേദം സഹപാഠി കൂട്ടായ്മ നിത്യവെളിച്ചം പ്രകാശിക്കട്ടെ അനാഥ മുഖങ്ങളിലും പ്രണയത്തിന്‍ അള്‍ത്താ...

സന്തോയം സന്തോയം സന്തോയം

Image
സന്തോയം സന്തോയം സന്തോയം മാവിലര്‍ കുടിയിതു താളമേളം മനസ്സിനു സന്തോയം സന്തോയം ഉലക്കയുടെ തലയില്‍ നെല്ലു കെട്ടി ഉത്സവമേളം പെണ്ണിനു തിരണ്ടു കല്യാണം കാവിനു മുമ്പിലായി കരിഞ്ചാമുണ്ഡിയമ്മ ഉറഞ്ഞാടി നാട്ടിലാകെ വറുതിയില്‍ തൈലപ്പുല്ല്, ഓടപ്പുല്ല് പന്തല്‍ കാട്ടിൽ ധനുമാസ പുനം കൃഷി ''തേവര്‍ക്കു സന്തോയം'' മറുതക്കും  കാളികൂളിക്കും കൂകി വെളിപ്പിക്കുന്നവനെ കുരുതി ഇല്ലേയിതിനു  അറുതി മനയോലയും ചായില്യവും കരിയും മുഖത്തെഴുത്തിനു ദാഹം മാറ്റാന്‍ മദ്യം വീരഭദ്രൻതെയ്യത്തിനു സന്തോയം സന്തോയം സന്തോയം സന്തോയം 

ഉണരുക ഉയിര്‍ കൊള്ളുക

ഉണരുക ഉയിര്‍ കൊള്ളുക ചാറിതണുത്ത നിലാവിന്റെ വെണ്മയിലുണര്‍ന്നു കിടന്നു വാനം നോക്കി താരകളൊക്കെ വെളുക്കെ ചിരിച്ചു തേടിയെന്‍ അരികത്തണയാന്‍ വെമ്പുന്ന നിന്‍ കണ്‍ചിമ്മുമരികത്ത് നില്‍ക്കും വെണ്മതിയേക്കാള്‍ മതിപ്പുയുള്ളൊരമ്മയെയുച്ഛനെയു- മറിയാതെ നടതള്ളി നീ യെന്‍ അരികത്തു വന്നെന്തു നേടാന്‍ എന്തിനി സാഹസമാദ്യം നേടുകില്‍പ്പം ഗുരുത്വം നാളെയി ഗതി നിനക്കുമുണ്ടാ- വാമെന്നറിക ,''നടക്കുമ്പോള്‍ നാടും പടയും കിടക്കുമ്പോള്‍ കട്ടിലും പായു''മെന്നു പറഞ്ഞൊരു മൂത്തവര്‍ എത്രസത്യമെന്നു ഒരു നാള്‍ അറിയുമ്പോള്‍ ഏറെ വൈക്കുമതിനാല്‍ വേണമറിയേണം ശാസ്ത്ര സത്യങ്ങള്‍ ഒപ്പം സംരക്ഷിക നമ്മള്‍ തന്‍ സംസ്കാരവും അതിനൊത്തോരു ജീവിത ചര്യയും '' ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത ''

കുറും കവിതകള്‍ 162

കുറും കവിതകള്‍ 162 മുള്ളും പൂവും വലകള്‍ക്കിടയില്‍ ഇരകാത്തു ചിലന്തി ''ചാങ്ങളിയെ'' തേടി ചന്ദ്രനിലേക്ക് ഒരു ശൂന്യാകാശ യുദ്ധത്തിൻ ഒരുക്കമോ ജീവിത പോരില്‍ ഒറ്റക്ക് നീലാകാശത്തിനും നീലാഴിക്കുമിടയില്‍ ഡിസംബറിൻ അമ്പരത്തില്‍ നൊമ്പരത്തിന്‍ വെണ്മ കുമ്പിളിലെ നീരില്‍ അമ്പിളി കണ്ണന്‍ മുറ്റത്തു നിന്നും അടുപ്പിലേക്ക് വിശപ്പിന്‍ കാത്തിരിപ്പ് ദുഃഖം ഉള്ളിലൊതുക്കി ഇറന്‍ മാറാത്ത മുടി തുമ്പില്‍ ഒരു തുളസി കതിര്‍ മനസ്സിനും അക്ഷരങ്ങള്‍ക്കും പറുദ വേണമോ വസന്തമേ നാവിന്‍ സ്വാദ് വയറിനറിയുമോ ,ഹര്‍ത്താല്‍ പ്രഖ്യാപനമെപ്പോളെന്നറിയില്ല

കുറും കവിതകള്‍ 161

കുറും കവിതകള്‍ 161 രാവിന്റെ പുതപ്പു നീക്കി സൂര്യവെട്ടം വസന്തം കൊണ്ടുവന്നു ജലതരംഗ ധ്വനി സന്ധ്യാ രാഗത്തിനും മനസ്സിനും കുളിര്‍മ്മ നിന്‍ മിഴിനിലാവില്‍ മയങ്ങിയ കാറ്റിന്‍ കൊഞ്ചല്‍ ഞാന്‍ അറിഞ്ഞു കേളികൊട്ടിന്‍ ലയത്തില്‍ മനം ഹംസമായി ദൂതിന് കളിയരങ്ങു വിട്ടു വന്നപച്ച വേഷത്തിന്‍ മനസ്സുയറിഞ്ഞു വിശപ്പ്‌ ആട്ടവിളക്കിന്‍ചുവട്ടില്‍ ജീവിത കഥ ആടിതീര്‍ന്ന മഴപാറ്റകള്‍ മഴയുടെ തോഴര്‍ ദുരിയോധന വധം ആടുമ്പോള്‍ ഇപ്പുറത്തു കിലിക്കികുത്തില്‍ എല്ലാം നഷ്ടപ്പെട്ടു തമ്മിലടി മഞ്ഞനിണിഞ്ഞു മലകള്‍ സമോവറില്‍ ആവിയുണര്‍ന്നു വാര്‍ത്തകള്‍ ചൂടോടെ കടയില്‍ ചായക്കൊപ്പം ശിതം എങ്ങോ പോയിമറഞ്ഞു കട്ടനും പത്രവും ഇണചേര്‍ന്നു സുഖവിരേചന കടമകള്‍ ജീവിക്കാന്‍ പ്രേരണകള്‍ മക്കള്‍ ,സ്കൂള്‍ ബസ്സോ വിമാനമോ  ഏറിയാലും അമ്മവ്യാകുലത തട്ടമിട്ട പിന്‍ നിലാവു തേന്‍ മഴ പെയ്യിച്ചു മനസ്സു ജെന്നത്തില്‍