കുറും കവിതകള്‍ 125
കുറും കവിതകള്‍ 125 സക്കാത്ത് നല്‍കാന്‍ നീട്ടും കൈകള്‍ അല്ലാവിന്‍ കാരുണ്യം ബാങ്കു വിളിയുടെ മന്ത്ര മുകരിതയില്‍ മനം ജന്നത്തില്‍ അലിഞ്ഞു ഓത്തു പള്ളിയിലെ ഹൌദില്‍ മുഖം കണ്ടു വളരുന്ന ബാല്യചാപല്യങ്ങള്‍ മദ്രസയിലും പള്ളികുടത്തിലും പൊട്ടിച്ചിരിയുടെ വേദന ഒപ്പനയുടെ താളം മുറുകത്തിനൊപ്പം ഏറുന്നു മനസ്സില്‍ ഭീതി തലാക്കിന്‍ അപസ്വരങ്ങളാൽ പാവകുട്ടിയും കളിവീട് കളിയും തീരുമുന്‍പേ നിക്കാഹും തലാക്കും