Posts

Showing posts from August, 2013

കുട്ടി കവിതകൾ

കുട്ടി കവിതകൾ  മഴ  ചറപറ ചടപട മേളം ചോരാതെയിരുന്നൊരു കൂര തവളക്കുഞ്ഞിനായി വിരിഞ്ഞൊരു കട കാണാന്‍ എന്ത് ചന്തം കൂണിന്‍കുട കണ്ടു അയലത്തെ കുഞ്ഞി ചേച്ചിക്കും ഉണ്ണിക്കുമാകെ സന്തോഷം ചറ പറ പെയ്തു മഴ ........ സ്നേഹം  കാക്കക്കും പൂവാലിപയ്യിനു  തന്‍ കുഞ്ഞിനോടെന്ന പോലെ അച്ഛനുമമ്മക്കും അനുജത്തിക്കും എന്നോടു ഏറെ സ്നേഹം   കൃഷി നാല്‍ക്കാലിയാല്‍ ഉഴുതുമറിച്ചു വാരിവിതറി വിത്ത്‌ മുളച്ച വയലില്‍ വെള്ളംകൊടുത്തു  വളം നല്‍കി കൊയ്യ്തു മെതിച്ചു നെല്ലോക്കെ കുത്തിയെടുത്തയരിയാല്‍ നാണിയമ്മ ഉണ്ടാക്കിയ കഞ്ഞി കുഞ്ഞി കുടിച്ചു ആര്‍ത്തിയോടെ കൃഷിയെന്തെന്നുഅറിയാതെ സ്വാതന്ത്ര്യം  കാട്ടിൽ നിന്നും കൊണ്ട് വന്നൊരു തത്തയെ കൂട്ടിലിട്ടു വളർത്തി ചേട്ടൻ ചേട്ടനെ  പൂട്ടിയിട്ടമ്മ ഒരുനാൾ തുറന്നു വിട്ടു ഞാനൊന്ന് അമ്മകാണാതെ സ്വാതന്ത്ര്യമെന്തന്നു അറിഞ്ഞൊരു നേരം കൂട്ടിലിട്ടു വളര്‍ത്തിയ തത്തയെ മാനം കാട്ടി പറത്തി വിട്ടു ചേട്ടൻ --------------------------------------------------------------------------------------------------------- മുകളില്‍ ഉള്ള കവിതകള്‍ പ്രൈമറി ക്ല...

അകലെയുള്ളതിനായി

അകലയോ ഹൃദയമായി അറിയുമോ എന്‍ ഉള്ളമേ അഴലുകള്‍ അഴിയുന്നു ആരോടായി  പറയുമി അണയാത്തൊരു മധുരമേറും അലിയാത്തൊരു നൊമ്പരം   അഗ്നിയായി പടരുമോ ആത്മാവിന്‍ സ്വാന്തനം അരികില്‍വന്നിടുമോ ആഴ കടലിന്‍ ആര്‍ത്തിയെറും തിരകളുടെ ആഗ്രഹം ആരോമലേ അലിയുകയെന്നിലായി ആകാശമേറെ മറക്കും കറുത്ത മേഘമേ അലിവായി പെയ്തുയോഴിയുമോ അകലത്തുള്ള ഹൃദയത്തിനായി

അറിയാതെ

അറിയാതെ രേതസ്സുകള്‍ കാറ്റിലുടെ പറന്നു അരികിലെത്തിയ യോനി മുഖങ്ങളില്‍ പരിഹാസപുഞ്ചിരി ബീജവാഹിനിയില്‍ ത്രസിക്കുന്ന കണ്‍കണങ്ങളില്‍ നിഴലിക്കുന്ന ശാക്തികരണത്തിന്റെ ഉര്‍ജ്ജ സ്ഫുലിംഗങ്ങള്‍ അറിയാതെ ഷണ്‌ഡന്മാരുടെ പീഡങ്ങളുടെ നഗ്നനൃത്തങ്ങള്‍ ജന്മ രഹസ്യമറിയാതെ

ധന്യമായെനേം

ധന്യമായെനേം നീ എന്ന സ്മൃതി എന്നെ വേട്ടയാടുന്നു കിനാവള്ളിപോലെ ചുറ്റി വരിയുന്നു മനസ്സിന്റെ കണ്ണാടിയില്‍ ഒരു ഛായാബിബമായ് രണ്ടു തുള്ളികളാല്‍ ചാലിച്ച ലവണ രസം നിനക്കായോ അതോ മറ്റാര്‍ക്കായോ നൊമ്പരം കൊള്ളുന്നവര്‍ക്കൊരു സന്തോഷത്തിന്‍ മഴവല്ലിന്‍ വര്‍ണ്ണം പകര്‍ന്നു അത്താണിയായി മാറുവാന്‍ കഴിയുകില്‍ ജീവിതമെത്ര ധന്യമാകുമായിരുന്നുന്നെനേം 

സഞ്ചാര പഥങ്ങളില്‍

സഞ്ചാര പഥങ്ങളില്‍ രാത്രിക്കേറെ ആഴമുള്ളതുപോലെങ്കിലും   ഒളിച്ചില്ല  മനസ്സിന്റെ പിന്നാമ്പുറങ്ങളിൽ ഹൃദയവേദന നിറഞ്ഞുനില്‍ക്കവേ എൻ  കണ്ണുകൾ നീരണിഞ്ഞില്ല. ആരുമില്ലെനിക്കുയിന്നു എന്നെ  കുറിച്ചോന്നാരായാൻ ഉണർന്നിരിക്കുന്നു ആർക്കൊക്കെയോ വേണ്ടി   അറിയാതെയിങ്ങിനെ എന്തിനാണെന്നതുമാരുമറിഞ്ഞില്ല, ഹൃദയത്തിൻ നോവേറുമിടിപ്പുകൾ. ലോകം ഒന്നുമറിയാതെ കെട്ടിവേച്ചീ ദു:ഖങ്ങളൊക്കെയും  എല്ലാം സഹിച്ചു മൗനമായി എന്തിനെന്നയറിയാതെ. ഒടുവിൽ കഠിന ഹൃദയനായി മുദ്രകുത്തപ്പെട്ടു എന്തിനെന്നറിയാതെ വീണ്ടുമീ യാത്ര തുടരുന്നു ഞാനും എങ്ങോട്ടെന്നറിയാതെ സഞ്ചാര പഥങ്ങളിലുടെ അനന്തതയിലേക്ക്

കുറും കവിതകൾ 115

കുറും കവിതകൾ  115 കാറ്റിനാലും മിന്നലിനാലും ഇടിയാലും  മഴയാലും അവളിലെക്കുള്ള ദൂരം കൂട്ടിയില്ല തുമ്പപ്പു ചിരിയുമായി തുമ്പി തുള്ളി അവളെത്തി  ഓണനിലവായി വളയും കൊലുസ്സും കിലുങ്ങിയിട്ടുമവളുടെ ചിരിയോളമെത്തിയില്ലയൊന്നും പൂവിനു പൂമ്പൊടിയും മാരിവില്ലിന്‍ നിറവുമായി അവളെത്തി ചിങ്ങം ഉപരോധം ഉപദ്രവമായി ജനം ഉഴലുന്നു അണികള്‍ രവണമേറെ രവണകത്തിലൊളിച്ചിരിക്കും രാവണനല്ലോയി മനം

ചിങ്ങമേ നീ വരവായോ

ചിങ്ങമേ നീ വരവായോ വന്നുവോ നീയും ചിങ്ങനിലാവേ തുമ്പപ്പു ചിരിയുമായി കര്‍ക്കടകത്തിന്‍ കാളിമ പകരും നോവേല്ലാമകറ്റി നെഞ്ചോടു ചേര്‍ത്തോരെന്‍ ഓര്‍മ്മകള്‍ തികട്ടിയി- ങ്ങുവന്നു പഴയോരോണത്തിന്‍ സദ്യയുടെ സമൃദ്ധി നിറഞ്ഞ മണവും മനവുമായി നാടുവിട്ടൊരു നാളുകളി- ന്നുമോടി അടുക്കാന്‍ കൊതിയൊടെ വന്നിടാമിനി സന്തോഷത്താല്‍ മലനാടെ എങ്കിലും തിരികെയെന്നിനി മറുനാട്ടിലേക്കെന്നു കേള്‍വി കേള്‍ക്കുന്നവരുണ്ടെങ്കിലും പ്രവാസിയാക്കി മുദ്ര കുത്തിയകറ്റിയില്ലേ എല്ലാവരാലും മറക്കുന്നു പൊറുക്കുന്നു കേരവൃക്ഷ തലപ്പുകള്‍ കൈയാട്ടി വിളിക്കുമ്പോള്‍ എങ്ങിനെ വരാതിരിക്കാനാകും നിന്‍ അരികെ

നിന്നില്‍ ഒരുടിം

നിന്നില്‍ ഒരുടിം നിൻ  സ്മൃതിവലയങ്ങളിൽ നൽകിയില്ലേയെനിക്കായിയോരിടം   നിൻ  ചില്ലകളിൽ  ചേക്കേറാൻ തന്നില്ലേ അസുലഭമി  നിമിഷങ്ങൾ നിൻ  നിമ്നോന്നതങ്ങളുടെ നീലിമയിൽ  അലിയാൻ എനിക്കുയെറെ തിടുക്കം എത്രയോ രാവുകൾ പകലുകൾ കടന്നകന്നുവല്ലോ എന്തേ നിന്നെ മാത്രം ഇന്നുവരെ കണ്ടു മുട്ടിയില്ല പ്രകൃതി ഓരോ  ചലനവും മുന്നേകൂട്ടി തീരുമാനിക്കുന്നു അതാവും അതിനുള്ള സമയം ആകാഞ്ഞത്   അല്ലേ

മുന്നോട്ടു മുന്നോട്ട്

മുന്നോട്ടു മുന്നോട്ട്  കാത്തിരിക്കുന്നു ഒരു  ശനി ഒഴിഞ്ഞ  ഞായറിങ്ങു വന്നെങ്കില്‍  രണ്ടിനേം കോർത്തൊരു  സണ്‍‌ഡേയുമായിതാ  ഒന്നുമറിയാതെ നിദ്രയിലാണ്ടു  പിന്നെ ചിന്തയിലായി വരുന്നല്ലോ  ഇനി ഒരു ദിനം അടുത്തായി  സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ഒരു വെള്ളിയും ശനിയും കിട്ടുകില്‍ സണ്‍‌ഡേ ഫ്രീ ആയിക്കിട്ടും അവധി തരപ്പെടുകില്ല ഇനി തരപെട്ടാലും ടിക്കറ്റ്‌ കിട്ടില്ല ഇനിയിപ്പോ എന്താ ചെയ്യുക വീണ്ടും സണ്ടെറ്റു മണ്ടേ മണ്ടയിലെറ്റുകഭാരമെല്ലാം അങ്ങിനെ ജീവിതം രണ്ടറ്റം കാണാതെ മുന്നോട്ടു മുന്നോട്ടു

കുറും കവിതകള്‍ 114

കുറും കവിതകള്‍ 114 വര്‍ണ്ണങ്ങളുടെ ആകാശം തേടി കാത്തിരിപ്പിന്‍ ആഴങ്ങളില്‍ നിന്നും മൌനം വെടിഞ്ഞൊരു ശലഭം കടലിന്‍ ഇരമ്പല്‍ കായലിന്‍ ശാന്തത കരളില്‍ നൊമ്പരമധുരം തിരയടങ്ങിയ കടലിന്‍ മൌനം ആസ്വദിക്കുന്ന തീരത്തിന്‍ സംതൃപ്തിയറിഞ്ഞു കാറ്റിന്‍ കൈയ്യാല്‍ മുളം തണ്ടിന്‍ സംഗീത കച്ചേരി വഴിതെറ്റിയ തെറ്റിപൂ വിരിഞ്ഞു   മുറ്റത്തും മനസ്സിലും അദൃശ്യമായി വന്നു കുളിരേകിയകലും കാറ്റേ നീയറിയുമോയവളുടെ മനസ്സു പ്രണയ പരിഭവ തീരത്ത്‌ തീര്‍ത്ത മാനസ്സ കൊട്ടാരം നിന്‍ നോട്ടത്തില്‍ ഉടഞ്ഞു തകര്‍ന്നു 

വിജയം സുനിശ്ചിതം

വിജയം സുനിശ്ചിതം വിശ്വപ്രാണശക്തിക്കു അധീശനായ് വ്യാപകമാം ചിന്തകളുടെ അധിനിവേശത്തില്‍ ചുവടു പിടിച്ചു അസംതൃപ്തിയുടെ ചടുലതാളലയത്തിലായി ഈശനുമീശോയുടെയും പ്രലോഭനം ഈശല്‍ ഗോപുരത്തോളമേറുന്നു പ്രകീര്‍ത്തിക്കുവാന്‍ ഒരുങ്ങുന്ന കാഴ്ച പ്രാണനിന്‍ പ്രതിഛായാല്‍ മറ സൃഷ്ടിച്ചു ഏറെ മുന്നേറുന്നു വീണ്ടും വീണ്ടും പുനര്‍ജനിയായ് ലക്ഷ്യമില്ലാതെ അലയുന്നുയിന്നു ഈ ലോകമെങ്ങോട്ടെക്ക് അറിയുക ഉണരുക മുന്നേറുക മനം ചെയ്യുക മനുഷ്യനാകുക നേടാം മോക്ഷസായകമാം പരാശക്തി തന്‍ പാദങ്ങളിലണയാം വിജയം സുനിശ്ചിതം

ഓണമാണെന്നും

 ഓണമാണെന്നും ഓലം കൂട്ടും ഓളം തല്ലുന്നുമെൻ ഓര്‍മ്മകളെ ഒന്നു ഓമനിക്കാന്‍ ഒരുങ്ങുന്നു മനസ്സിലായങ്ങു ഒരുമയുടെ പേരുമയാല്‍ ഒത്തുചേരും തുമ്പിതുള്ളലും തുമ്പപ്പൂ ഒരുക്കലും തൂശനിലയില്‍ വിളമ്പിയുണ്ടും തുള്ളി കളിച്ചു ഊയലാടുമാ തുഷാര ബിന്ദുക്കളുടയും പോലെ ഓടിയകന്നുവല്ലോ കിനാക്കളെല്ലാം ഒരായിരമാഘോഷങ്ങളൊത്തു ചേരുമാ ഓണത്തിന്‍ നിറം പകര്‍ന്നയകന്നാരെന്‍ ഓമല്‍ ബാല്യകൗമാരങ്ങളൊക്കെ ഇന്നുണ്ടോ അറിവു അന്നിന്‍ ഇഴയടുപ്പിക്കും ഈണം പകരുമാ ഈരടി പാടുമാ പാട്ടുകളൊക്കെ ഇല്ല ചതിയുമില്ല പൊളിവചനങ്ങളും ഒട്ടല്ല കൗതുകമേറുന്നു നാട്ടിലായി ഓശാന പാടിയും ഒറ്റക്കും പെട്ടക്കും ഒറ്റുകൊടുക്കുന്നു കര്‍ക്കിടത്തിനൊപ്പം ഒരല്‍പ്പമില്ല നാണവും മാനവും പണമാണ് നിണത്തെക്കാള്‍ പെരുത്തതെന്നു പറഞ്ഞു പതിയിരുന്നാക്രമിക്കുന്നവര്‍ക്ക് പാത താണ്ടും കുഴികളാല്‍ ഒരുക്കുന്നു ഓണമാണ് ഓണമാണെന്നും ഓണമാണ് ഓണമാണെന്നും 

തനിച്ചാക്കിയതെന്തേ

തനിച്ചാക്കിയതെന്തേ  മരണമണിയുടെ നാക്കില്‍  നനവാര്‍ന്നൊരു സ്വനം  വിസ്മൃതിയിലാർന്ന മൌനമോ മരണം  അന്ത്യ കൂദാശയും രാമനാമവും  ഷഹാദത്ത് കലിമ ചൊല്ലിയിട്ടും ഒന്ന്  പറയാതെ നീ അവനെ മാത്രമെന്തേ  കൂടെ കൂട്ടിയിട്ട് എന്നെ  തനിച്ചാക്കിയിട്ടു നീ  എങ്ങോ പോയി മറഞ്ഞു

ദിശ തേടും ഓര്‍മ്മകള്‍

ദിശ തേടും ഓര്‍മ്മകള്‍ ഇഴയുന്ന മനസ്സു മഞ്ഞളാടിയ കളങ്ങളിൽ പിടി തരാതെ സർപ്പ പാട്ടിൻ മുഴക്കങ്ങളിൽ പാതാള ലോകത്തിൻ പദ സ്വനങ്ങൾ വൈതരണി പുഴ നീന്തി കടക്കുമ്പോൾ ഫണമുയർത്തി മാറടുവാന്‍ സൂര്യ പടം റൌക്ക ലക്ഷമിട്ടു കടക്കണ്ണിലെ അന്ഗ്നിയാല്‍ ആര്‍ത്തി പുണ്ട രൂപങ്ങള്‍ക്ക്‌ ഉണര്‍വേകുന്ന പുള്ളവ വീണയും കുടത്തിന്‍ മൂളലുകളും കുത്തിയോടുന്ന കത്തി മുനയിലെ അടക്കയും  പൂക്കിലകളും ഉറഞ്ഞു തുള്ളുമ്പോള്‍ കരിമഷി പടര്‍ന്ന നിലവിളക്കിന്‍ കൂമ്പുകള്‍ ഓര്‍മ്മകളെ ഒരു ദിശയിലേക്കു കൊണ്ടു പോയികൊണ്ടിരിക്കുന്നു