വിശപ്പും ഉറുമ്പും

വിശപ്പും ഉറുമ്പും 

മുറുക്കിയടക്കാതെ ഭാര്യ തന്നുവിട്ട
ഉച്ചയൂണിന്‍ പാത്രത്തിലേക്ക്
ഒരു ചുവപ്പ് പടയുടെ കാല്‍ നട ജാഥ
ഓര്‍ത്തുപോയി അമ്മുമ്മ പണ്ട്
തന്നെ കൊണ്ട് കൈ പതിപ്പിച്ചു
അരിമാവിനാല്‍ അറയിലും നിരയിലുമായി
ഓണമൂട്ടിച്ചിരുന്നു കടിയന്‍ ഉറുമ്പിനേയും
വാലു മുറിച്ചോടും ഗൗളികളേയും.     
പല്ലി ചൊല്ലുംപോലെ ചാറ്റിന്‍റെ ശബ്ദം കേട്ടു
ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍
അമേരിക്കന്‍ സുഹൃത്ത്
കൊതിയുണര്‍ത്തും കേന്ട്രി ചിക്കനും 
ബര്‍ഗറും കോളയുമടങ്ങുന്ന  സ്ക്രാപ്പ്  വച്ച് നീട്ടി
വിശപ്പിന്‍റെ കാലുകള്‍ നീണ്ടു 
അടുത്തുള്ള  കാഫിട്ടേറിയയിലേക്ക്
ആഗോളവല്‍ക്കരണജാഥയില്‍ 
ഉറുമ്പിനു പിന്നാലെ  മൂകനായ് ഞാനും

Comments

ഹ ഹ ഹ എന്നിക്ക് വയ്യ .... ഈ കവിയൂര്‍ ജിയുടെ കവിതകള്‍ , വല്ല മാന്ത്രിക അച്ചടി യന്ത്രവും ഉണ്ടോ മാഷേ എന്നും നല്ല സുന്ദരമായ രസമുള്ള കവിതകള്‍ ......

ഇതും രസകരം സുന്ദരം ആനന്ദകരം ആശംസകള്‍
സീത* said…
അന്നും ഇന്നും....ഉറുമ്പിനു പിന്നാലെ...

നല്ല ചിന്തകൾ മാഷേ...
ajith said…
കാലം മാറി കഥ മാറി
kanakkoor said…
one more nice poem from Kaviyoor ji.
But it is great.
വളരെ ചെറിയ ഒരു ജീവി പോലും നമ്മളെ എത്തിക്കുനത് ആഗോളവല്‍ക്കരനത്ത്തിലേക്ക് ആണ് ....നഷ്ടം ഇന്ത്യക്കും ലാഭം മറ്റുള്ളവര്‍ക്കും ....വളരെ നല്ലൊരു കവിത
ഇത് ഒരു നിലക്ക് ചിന്തിച്ചാല്‍ നര്‍മം ആണ് വെറും നര്‍മം
മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ ഇതിന്റെ കാലത്തിന്റെ കര്മവുമാണ്
viswamaryad said…
മധുരമുള്ള കവിതയില്‍ വിശപ്പുള്ള ഉറുമ്പുകള്‍. ഇഷ്ടപ്പെട്ടു.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “