ഒക്ടോബര്‍ 2

ഒക്ടോബര്‍ 2




ഗാന്ധി തന്‍ ഗന്ധമറിയാത്തോരിവര്‍


ഗന്ധകം പുകക്കുന്നു അഴിമതിതന്‍


ബാന്ധവമിവര്‍ക്ക് ഏറെയെങ്കിലും


ബന്ധിതരാകാതെ ചിരിക്കുമാ


ഗാന്ധിതലയുടെ മറവില്‍ വാഴുന്നു


സന്ധി സമരമില്ലാതെ , അന്ധതയകറ്റാമിനിയുമി


ആസേതുസിന്ധു ഗംഗാ അചലമേ ഉണരൂയി


പ്രതിസന്ധിയകറ്റാന്‍ സങ്കല്പം എടുക്കാമിന്നു


ഗാന്ധി ജയന്തിയല്ലോ ,വന്ദേ മാതരം






Comments

അഴിമതി മാത്രം മുന്നില്‍ കണ്ടു നാട് ഭരിക്കുന്ന
`മാന്യന്മാര്‍` വരിക്കൂട്ടുന്ന നോട്ടുകളില്‍
ഒരു മൂകസക്ഷിയായ് ആ പാവം എല്ലാം സഹിക്കുന്നു
...... വളരെ നന്നായ് സര്‍ ഈ ഗന്ധിസ്മരണ
കവിയൂര്‍ജി കവിത ഇഷ്ടാമായി , ഉണരേണ്ടത് ഞാനും താങ്കളും ഉള്‍പെടുന്ന സമൂഹമാണ് , ക്ഷണം ഉണരുവിന്‍ അനീതിയോടെത്തിര്‍പ്പിന്‍ .... ഇതുപോലെ ഏതാണ്ടോ അല്ലെ ഏതോ ഒരു കവി പാടിയത് അഭിനന്ദനങ്ങള്‍ ആശംസകള്‍ പുണ്യവാളന്‍
MINI.M.B said…
നന്നായി . അവസരോചിതം.
ഗാന്ധി ഇന്നുന്ടെങ്കില്‍ ഒരു നദൂരാം ആവശ്യ മില്ലയിരുന്നു അദ്ദേഹം സ്വയം വെടി വെച്ചേനെ
kanakkoor said…
അന്ധത മാത്രം മനുജന് മുന്നിലിന്ന്..
ഗാന്ധി പുതുവെളിച്ചമായ് പുനരവതരിക്കട്ടെ മണ്ണില്‍
‘വന്ദേ മാതരം’ . ഒരു ഓർമ്മ പുതുക്കൽകൂടി കഴിഞ്ഞു. ആ ‘മഹാത്മാവ്’ ചെയ്ത ത്യാഗത്തിന്റെ പുണ്യം നമ്മുടെ രാജ്യത്ത് പടർന്ന്, ഏവർക്കും ഉണർവും ഉത്സാഹവും സത്യവും അഹിംസയും മനസ്സിലാക്കിച്ച് നറുമണം വീശട്ടെ.......
സീത* said…
നന്നായി മാഷേ ഗാന്ധി സ്മരണ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “