ആപ്പിള്‍

ആപ്പിള്‍ 


ഭൂമിയിലേക്ക്‌ പതിച്ചൊരു 
ആപ്പിളിനെ കണ്ടമാത്രയില്‍ 
ഗുരുത്താകര്‍ഷണ ചിന്ത 
വഴിയൊരുക്കി പണ്ട് 
നൊടിയിടയിലായ്  മാറ്റിമറച്ചു  
ന്യുട്ടന്‍ ശാസ്ത്ര ലോകത്തെയെങ്കില്‍   
ഇന്നിതാ വേറൊരു സ്റ്റീവ് ജോബ്സ്സിന്റെ 
ആപ്പിള്‍ രുചി തലയില്‍ കയറി 
ലോകത്തിന്റെ വിവര സാങ്കേതികവിദ്യയെ 
വിപ്ലവ പാന്ഥാവിലേക്ക് തിരിച്ചു വിട്ടൊരു 
കൈത്തിരി അണഞ്ഞു പോയല്ലോ 
ആ പരേതാത്മാവിന് നിത്യ ശാന്തി
നേരുന്നതി നോടൊപ്പം പ്രാര്‍ത്ഥിക്കാം 
ഇനിയും ആപ്പിളുകള്‍ വിരിയട്ടെ ഈ 
ലോകത്തിന്‍ നന്മകള്‍ക്കായി.   

Comments

keraladasanunni said…
ആദരാജ്ഞലികള്‍. കവിത ഉചിതമായി.
ഒരാള്‍ക്ക്‌ പകരമാവില്ല മറ്റൊരാള്‍ എന്നിരിക്കിലും നമ്മള്‍ പകരക്കാരെ തേടാറുണ്ട് , കണ്ടെത്തി പ്രതിഷ്ടിക്കാറുണ്ട് , പകരം വരുന്ന ആള്‍ ചിലപ്പോ നമ്മെ അത്ഭുതപെടുത്തുകയും നിരാശപ്പെടുത്തിയെന്നും വരാം അല്ലെ ...... അടുത്ത അത്ഭുതത്തിന്നായി കാത്തിരിക്കാം ആശംസകള്‍

ആപ്പിളിനെ കണ്ടു പെട്ടെന് തലയിലുദിച്ച ആശയമായിരിക്കും ഇതു എന്ത് സാഹിത്യമായാലും പുണ്യവാളന്‍ തൃപ്തനല്ല , കവിയൂര്‍ ജീയുടെ നല്ല കവിതക്കായുള്ള കാത്തിരിപ്പ്‌ തുടരുന്നു . പാന്ധാവ് - പാന്ഥാവ് !!
grkaviyoor said…
നന്ദി പുണ്യവാളാ തെറ്റ് തിരുത്തി
പലക്കാട്ടെട്ടാ നന്ദി
താഴേക്കു വീണോരീ ആപ്പിളില്‍
ഉയര്‍ന്ന താണിന്നിന്റെ ലോകം
വീഴാതെ നമ്മെ പറക്കാന്‍ പഠിപ്പിച്ച
ഗുരുവിന്റെ രൂപം
ഈ കാലഘട്ടത്തിലെ ഒരു അത്ഭുതം തന്നെയായിരുന്നു.
പരേതാത്മാവിന് നിത്യ ശാന്തി
സീത* said…
ലോകത്തിൻ നന്മകൾക്കായി ഇനിയും ആപ്പിളുകൾ വിരിയട്ടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “