Sunday, October 16, 2011

ഗജേന്ദ്രവിലാപം

ഗജേന്ദ്രവിലാപം


കറുക വളരുമാ കാട്ടിലെ കഴിപ്പും
കാട്ടു പുഞ്ചോലയിലെ കുളിയും
കൂട്ടുകാരോടോത്തുള്ള കളികളും
അല്ലലില്ലാത്തൊരുല്ലാസയാത്രയില്‍
അറിയാതെ 
ഇരുകാലികള്‍ തീര്‍ത്തൊരു കുഴിയില്‍
അകപ്പെട്ടു കരേറാന്‍കഴിയാതെ കിടക്കുമ്പോള്‍
അകലെ നിന്നാര്‍ത്തു വിളിക്കും കൂട്ടുകാര്‍തന്‍ നടുവില്‍
കൂടെപ്പിറന്ന ജാതിയില്‍ പ്പെട്ടവര്‍
കൂച്ചു വിലങ്ങു ഇടാന്‍ കൂട്ടു നിന്ന്
പട്ടയും ചക്കരേം തന്നു
ചട്ടം പഠിപ്പിച്ചേറെ നാള്‍ പിന്നെ
ചിട്ടയോടൊരുക്കി തോട്ടി തന്‍ ബലത്താല്‍
ചുട്ടു പൊള്ളും നിരത്തിലുടെ നിരത്തി നടത്തി
ചെണ്ടതന്‍ താളത്തില്‍ തിടമ്പേറ്റി

ചങ്ങലക്കിട്ടു ഇരുട്ടുവോളം കറക്കി
മദപ്പാട് കണ്ടിട്ടും മനസ്സലിയാതെ
വിശപ്പും ദാഹത്താലെയും അവശനാക്കി
വലിച്ചിഴച്ചും ദണ്ണവും ദീനവും പിടിപ്പിച്ചപ്പോള്‍
വാരിക്കുഴി മുതലുള്ള തീരാത്ത പകയാല്‍
വഴി പോക്കരെന്നു നോക്കാതെ
വലിച്ചും ഇഴച്ചും കൊമ്പുകൊണ്ട് കുത്തിയും
മനോ വേദനയാല്‍ കാട്ടി കൂട്ടിയ കുറ്റമോ
ക്രൂരരാം ചിലരുടെ പങ്കു കൂട്ടിക്കിഴിച്ചുനോക്കാതെ
കുതുഹലമാക്കി മാറ്റുന്നവര്‍ ഒന്ന്
കൂലംകഷമായി ചിന്തിക്കുകില്‍
കാട്ടില്‍ വളരേണ്ടയെന്നെ
നാട്ടില്‍ വളര്‍ത്തി കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ
 --------------------------------------------------------------------

ഇത് എഴുതിയത് 08 .05 .2007 എന്നാല്‍ ഇത് പാടി വീഡിയോ കവിത യാക്കി 
യുടുബില്‍ പോസ്റ്റ്‌ ചെയ്യ് തിരുന്നു അന്ന് മലയാളം ടയിപ്പു  ചെയ്യാന്‍ അറിയുകയില്ലയിരുന്നു 
ഞാന്‍  തന്നെ പാടിയും ചിത്രികരണം   നടത്തിയ     ആ 
വീഡിയോ
യും കുടി ഇവിടെ ചേര്‍ക്കുന്നു .
8 comments:

ajith said...

ആനസങ്കടം...

അനീഷ്‌ പുതുവലില്‍ said...

കൊടും പീഡയ്ക്കിടയിലും
മിണ്ടിയില്ല ഞാന്‍
ഉണങ്ങാത്തോരെന്‍ വ്രണങ്ങളില്‍
മക്ഷികന്‍ പുളയുമ്പോഴും
അലറിയില്ല ഞാന്‍
എങ്കിലും എനിക്കുമില്ലേ
സഹനത്തിനൊരു പരിധി
ഞാന്‍ വെറുമൊരു
ഉത്സവ കാഴ്ചയാണോ
ജീവന്‍ തുടിക്കുന്ന
ജന്മമല്ലേ ,

keraladasanunni said...

" ഞാന്‍ വെറുമൊരു ഉത്സവ കാഴ്ചയാണോ
ജീവന്‍ തുടിക്കുന്ന ജന്മമല്ലേ ".


അനീഷിന്‍റെ ഈ വരികളോട് യോജിക്കുന്നു. പണം ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ ചെയ്യുന്ന ഓരോ ദ്രോഹങ്ങള്‍. ആ സങ്കടം കവിതയാക്കിയ കവിയൂര്‍ജിക്ക് പ്രണാമം.

കൊമ്പന്‍ said...

ആന സങ്കടം അസ്സലായി

പ്രേം I prem said...

എന്തിനാണീ ക്രൂരത ......ഞാന്‍ വെറുമൊരു ഉത്സവ കാഴ്ചയാണോ
ജീവന്‍ തുടിക്കുന്ന ജന്മമല്ലേ...വളരെ നന്നായിരിക്കുന്നു, .ആശംസകള്‍

ഞാന്‍ പുണ്യവാളന്‍ said...

സഹ്യന്റെ മകന്‍ ........
വലിയ സരീരവും
വല്യ വേദനകളുമായി നടക്കുന്നവന്‍ ...
ആശംസകള്‍ കവിയൂര്‍ ജി

വി.എ || V.A said...

ഒരു ആനയുടെ ആത്മനൊമ്പരം നല്ലതുപോലെ പാടിയിരിക്കുന്നു. എഴുതിയ വരികളിൽനിന്നും അല്പം വ്യത്യാസം പാടിയതിലുണ്ട്, അല്ലേ? കൂലങ്കഷമായി ചിന്തിച്ചാൽ, ചില ആനകളെ കാട്ടിൽ വിടുന്നതും ചിലതിനെ ഉത്സവങ്ങൾക്ക് ഒരുക്കിനിരത്തുന്നതും നല്ലതല്ലേ? ഈ ഉദ്യമത്തിന് അനുമോദനങ്ങൾ...

സീത* said...

നല്ല പ്രമേയം,,, നല്ല അവതരണം ...ശ്രവണസുഖമേകിയ ആലാപനവും...ആശംസകൾ മാഷേ