Sunday, October 9, 2011

മൊഴികള്‍

മൊഴികള്‍ 


അമ്മയെന്നു എഴുതുമ്പോള്‍ 
അമ്മിഞ്ഞപ്പാലിന്റെ സ്നേഹ മമത നിഴലിക്കുന്നു 
അച്ഛന്‍ എന്ന് എഴുതുമ്പോള്‍ 
അറിഞ്ഞു ഇച്ഛിക്കുന്നതെല്ലാം തന്നിടുമെപ്പോഴുമായി 


                                   
ആനയെന്നു എഴുതുമ്പോള്‍ 

                            ആകെ നിഴലിക്കുന്നു കണ്മുന്നില്‍ 
ആകാശ വലിപ്പത്തിലായി 
ആനയുടെ രുപമെത്ര സദൃശ്യം''ഇ' എന്ന് എഴുതുമ്പോള്‍  
   ഇന്നു അമ്മുമ്മയുടെ 
ഇടയെടുക്കാത്ത രാമായണത്തിലുടെ 
ഇരട്ട വാലനെ കണ്ടതു ഓര്‍ത്ത്‌ പോകുന്നു "ഈ " യെന്നു എഴുതുമ്പോള്‍  
ഈന്തപ്പഴത്തിന്‍ മുന്നിലുടെ"ഈൗ. . . . .."യെന്നു പറഞ്ഞു പറന്നകലും 
ഈര്‍ഷ തോന്നുമി മണിയ ഈച്ചയോട്ഉറുമ്പെന്നു  എഴുതി നിര്‍ത്തുമ്പോള്‍ 
ഉണ്ണിക്കു ഓര്‍മ്മവരുന്നത്‌ 
ഉറക്കത്തിലായി ഒരു നാള്‍ 
ഉമിഞ്ഞു ദേഹമാകെ കടിയുടെ വേദന ഊഞ്ഞാല്‍  എന്നു എഴുതുമ്പോള്‍ 
         ഊണു കഴിഞ്ഞു ഓണത്തിനു 
         ഊരാങ്കെട്ടു കെട്ടി 
        ഊയലാടും മനസ്സാകെ  ഋഷിയെന്നു എഴുതുമ്പോള്‍ 
ഋണമില്ലാത്ത   മനസ്സുഖത്താല്‍      

ഋതുക്കളോളം തപം ചെയ്യും 

ഋജതയാര്‍ന്നവനെ കുറിച്ച് ഓര്‍ക്കും എട്ടുകാലിയെന്നു എഴുതുമ്പോള്‍ 
എത്തി നില്‍ക്കുന്നു മനസ്സില്‍ 
എപ്പോഴും നെയ്തു സജ്ജമാക്കി 
എതിരിടാനൊരുങ്ങും സാമ്രാജ്യ ശക്തിയെ ഏണിയെന്നു എഴുതി നില്‍ക്കുമ്പോള്‍ 

ഏറാന്‍ കൊതിക്കുന്നു മോഹങ്ങളൊക്കെ 
ഏകാധിപതിയായി മാറും
ഏത്തമിടാനൊരുങ്ങാത്ത  ഭരണ കോമരങ്ങള്‍ 

ഐരാവതമെന്നു എഴുതുമ്പോള്‍ 
ഐവര്‍ക്കും തോന്നുമാറങ്ങു 

ഐശ്വര്യം തേടിയലയുന്നു
ഐന്ദ്രിയ സുഖാന്വേഷികളൊക്കെ 

ഒട്ടകമെന്നു എഴുതി മുന്നേറവേ 
ഒട്ടിയതല്ലാത്തപ്പെട്ടകം പോലെ 

ഒട്ടുകൗതുകമുണര്‍ത്തിപ്പോരുമി  
ഒട്ടു തവണ സൂചി കുഴലിലൂടെ കടത്തുമെങ്ങിനെ ഓന്തിനിനെ കണ്ടു എഴുതുമ്പോള്‍ 
ഓര്‍മ്മ വന്നു പഴ മൊഴി 
ഓന്ത് കടിച്ചാല്‍ ഓണമടുക്കുമെന്നും 

ഓരോ തവണയും നിറം മാറും ചില മനുഷ്യരെപോലെ   


"ഔ"എന്നു എഴുതുമ്പോള്‍ ,മദ്യത്തെ 

ഔഷധിയെന്നോണം ഉള്ളിലാക്കി 
ഔചിത്യം മറന്നി ഇഴയുന്നു 
ഔവണ്ണമിന്നു സാക്ഷര ജനത 


"അം" എന്നു എഴുതുമ്പോള്‍ 
അമ്മിടാന്‍ തുറന്ന വായിലേക്ക് ദൈവാ_
അംശമാര്‍ന്ന അന്നത്തിനോടോപ്പം  
അമ്മ പകര്‍ന്ന സ്നേഹമല്ലോ ഈ ജീവിതം       
   


13 comments:

keraladasanunni said...

സ്വരാക്ഷരങ്ങള്‍ ഓരോന്നിനും ഓരോ നുറുങ്ങു കവിത. അതിന്ന് അനുസൃതമായ ചിത്രങ്ങളും. മനോഹരമായി എന്നേ പറയാവൂ.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

മനോഹരം ........ഇഷ്ടപ്പെട്ടു

സീത* said...

മനോഹരമായി മാഷേ

mathukerala said...

കവിത കൊള്ളം,എല്ലാ വിധ നന്മകളും നേരുന്നു .

കാല്‍പ്പാടുകള്‍ said...

വളരെ നന്നായിട്ടുണ്ട്.....പെട്ടെന്ന് മണ്മറഞ്ഞു പോയ ബാലപാഠവും എഞ്ചുവടിയും എല്ലാം ഓര്‍മ്മ വന്നു.ആഖര മാലയിലൂടെ സമകാലിക ജീവിതത്തിന്റെ നേര്‍ക്കുള്ള ഒരു എത്തിനോട്ടമാണ് ഈ കവിത ആശംസകള്‍......

കൊമ്പന്‍ said...

മനോഹരവും ചിന്തിക്കനുല്ലതുമായ സംഭവങ്ങള്‍

ഞാന്‍ പുണ്യവാളന്‍ said...

ആഹ കവിയൂര്‍ മാഷേ എത്ര മനോഹരമായിരിക്കുന്നു ,
കവിതയും അതിനൊപ്പമുള്ള ചിത്രങ്ങളും ഒരു കുഞ്ഞു പുസ്തകത്തിലേക്ക് നോക്കും പോലെയുണ്ട് , പുണ്യവാളന്റെ കാത്തിരിപ്പ് വെറുതെ ആയില്ലാ അഭിനന്ദനങ്ങള്‍ ആശംസകള്‍ @ ഞാന്‍ പുണ്യവാളന്‍

ഔ"എന്നു എഴുതുമ്പോള്‍ ,മദ്യത്തെ

ഔഷധിയെന്നോണം ഉള്ളിലാക്കി
ഔചിത്യം മറന്നി ഇഴയുന്നു
ഔവണ്ണമിന്നു സാക്ഷര ജനത , സൂപ്പര്‍

velu6915 said...

കവിയുര്‍ജീ , പഴയ ഓര്‍മ്മകള്‍ ഒന്ന് അയപരുക്കാന്‍ പറ്റി കേട്ടോ, എന്‍റെ അച്ഛനെ കുറിച്ച് ഓര്‍ത്തുപോയി.....

ajith said...

അക്ഷരപ്പാട്ട് കൊള്ളാം. ഇഷ്ടപ്പെട്ടു

kanakkoor said...

കവിയൂര്‍ സര്‍ ,
അക്ഷരകവിത നല്ല ഒരു അനുഭവമായി. എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നിയത് താഴെ കുറിച്ച വരികള്‍ ആണ്:-
"അം" എന്നു എഴുതുമ്പോള്‍
അമ്മിടാന്‍ തുറന്ന വായിലേക്ക്
ദൈവാംശമാര്‍ന്ന അന്നത്തിനോടോപ്പം
അമ്മ പകര്‍ന്ന സ്നേഹമല്ലോ ഈ ജീവിതം ...
വളരെ മനോഹരമായ വരികള്‍.
താങ്കളുടെ കവ്യവല്ലരിയിലെ ഏറ്റവും ഭംഗിയുള്ള വരികളാണ് ഇവ. അഭിനന്ദനങ്ങള്‍

അനീഷ്‌ പുതുവലില്‍ said...

അക്ഷരങ്ങള്‍ക്ക് ജീവനേകി
ആത്മാംശം തുളുമ്പുന്ന
ഓരോ വരികളും
അര്‍ത്ഥവത്താകുന്നു

Kalavallabhan said...

ഇനി നമ്മുടെ ഓർമ്മകളിൽ പാടട്ടെ..

(OT :അച്ഛന്റെ കാവ്യം കാണാനായി, മുഴുവനും വായിക്കാനായില്ല)

വി.എ || V.A said...

സ്വരാക്ഷരങ്ങളിലൂടെ നല്ലനല്ല നുറുങ്ങ് ആശയങ്ങൾ. കൂടെ കാണിച്ച ചിത്രങ്ങളും അർത്ഥവത്തായി. അനുമോദനങ്ങൾ...