മനസ്സിലത്രയും
മനസ്സിലത്രയും
കടല്‍ക്കാറ്റിനോടൊപ്പമറിഞ്ഞു
കടലിനുമപ്പുറമുള്ളോരു നിന്‍
കണ്ണുനീരിന്‍ വേദനയേറും
ഉപ്പിന്‍ രസമത്രയും സഖി
അറിയുന്നു ഞാനുമിവിടെ
ശീതോഷ്ണക്കാറ്റില്‍ നിന്‍
മാസ്മര സ്നേഹത്തിന്‍ സ്വേദ-
ഗന്ധമാര്‍ന്ന സാമിപ്യം സഖേ
എന്നാണിതിനൊരറുതിയും
വറുതിയും ഉള്ള നാളുകള്‍
നമ്മേതേടിയെത്തുക ദൈവമേ !!
വറുതിയും ഉള്ള നാളുകള്‍
നമ്മേതേടിയെത്തുക ദൈവമേ !!
കേട്ടിതു ദൈവമപ്പോള്‍ മൊഴിഞ്ഞു
"പരിവേദങ്ങളും പരാതികളൊക്കെയെന്‍
അരികിലുമുണ്ടല്ലോ ,അറിയുമോ പണ്ടു
ത്രേതായുഗത്തില്‍ മനുഷ്യനായ്
അനുഭവിച്ചിരുന്നിതിലുമേറെ
വിരഹവും പിന്നയോ
ജനാപവാദങ്ങളാല്‍ ദുഃഖിതയാം
ജനകജയേ തിരികെ വിളിച്ചില്ലേ
സര്‍വ്വം സഹയുമപ്പോള്‍.
ഇന്നു നിങ്ങളൊക്കെ അന്തര്‍ -
ദൃശ്യ ജാലകങ്ങളാല്‍ കണ്ടു തീര്‍ക്കുന്നില്ലേ
അകലങ്ങളിലേറെയായി അടുപ്പങ്ങളൊക്കെയും,
എങ്കിലൊന്നറികയിപ്പോള്‍
വാഴാനിടമത്രയുംസ്നേഹമാണല്ലോ
നിറയേണ്ടതു മനസ്സിലത്രയും "
Comments
ശീതോഷ്ണക്കാറ്റില്‍ നിന്‍
മാസ്മര സ്നേഹത്തിന്‍ സ്വേദ-
ഗന്ധമാര്‍ന്ന സാമിപ്യം സഖേ ...
വാഴാനിടമത്രയുംസ്നേഹമാണല്ലോ
നിറയേണ്ടതു മനസ്സിലത്രയും " ... ആഹാ
അകലങ്ങളിലേറെയായി അടുപ്പങ്ങളറിയണം മാനസങ്ങൾ..