മനസ്സിലത്രയും

മനസ്സിലത്രയും





കടല്‍ക്കാറ്റിനോടൊപ്പമറിഞ്ഞു   
കടലിനുമപ്പുറമുള്ളോരു  നിന്‍ 
കണ്ണുനീരിന്‍ വേദനയേറും  
ഉപ്പിന്‍ രസമത്രയും സഖി 

അറിയുന്നു ഞാനുമിവിടെ  
ശീതോഷ്ണക്കാറ്റില്‍ നിന്‍ 
മാസ്മര സ്നേഹത്തിന്‍ സ്വേദ-   
ഗന്ധമാര്‍ന്ന   സാമിപ്യം സഖേ 

എന്നാണിതിനൊരറുതിയും
വറുതിയും ഉള്ള നാളുകള്‍
നമ്മേതേടിയെത്തുക ദൈവമേ !!

കേട്ടിതു ദൈവമപ്പോള്‍  മൊഴിഞ്ഞു 
"പരിവേദങ്ങളും     പരാതികളൊക്കെയെന്‍
അരികിലുമുണ്ടല്ലോ ,അറിയുമോ പണ്ടു
ത്രേതായുഗത്തില്‍  മനുഷ്യനായ് 
അനുഭവിച്ചിരുന്നിതിലുമേറെ 
വിരഹവും പിന്നയോ
ജനാപവാദങ്ങളാല്‍ ദുഃഖിതയാം
ജനകജയേ തിരികെ വിളിച്ചില്ലേ  
സര്‍വ്വം സഹയുമപ്പോള്‍.
ഇന്നു നിങ്ങളൊക്കെ അന്തര്‍ -
ദൃശ്യ ജാലകങ്ങളാല്‍ കണ്ടു തീര്‍ക്കുന്നില്ലേ 
അകലങ്ങളിലേറെയായി  അടുപ്പങ്ങളൊക്കെയും,   
എങ്കിലൊന്നറികയിപ്പോള്‍ 

വാഴാനിടമത്രയുംസ്നേഹമാണല്ലോ 
നിറയേണ്ടതു മനസ്സിലത്രയും "      
     

Comments

viswamaryad said…
അറിയുന്നു ഞാനുമിവിടെ
ശീതോഷ്ണക്കാറ്റില്‍ നിന്‍
മാസ്മര സ്നേഹത്തിന്‍ സ്വേദ-
ഗന്ധമാര്‍ന്ന സാമിപ്യം സഖേ ...
വിരഹത്തിന്‍റെ കയ്പുനീരില്‍ ജീവിതം കരുപിടിപ്പികുന്ന പ്രവാസികളുടെ ദുഃഖം വരച്ചിട്ട വരികള്‍ ...സത്യമായ സ്നേഹം ഏതു വിരഹവും അവസാനിപ്പിക്കും എന്ന രത്നച്ചുരുക്കത്തില്‍ കവിത മനോഹരമാകുന്നു .............
keraladasanunni said…
സ്നേഹത്തെക്കുറിച്ചുള്ള ഈ വരികള്‍  ഇഷ്ടപ്പെട്ടു
R.Sajan said…
നല്ല കവിതകള്‍ . ഉദാത്തമായ ഭാവന . അഭിനന്ദനങ്ങള്‍ !
അര്‍ത്ഥസദുഷ്ടമായ വരിക്കല്‍ വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ @ ഞാന്‍ പുണ്യവാളന്‍

വാഴാനിടമത്രയുംസ്നേഹമാണല്ലോ
നിറയേണ്ടതു മനസ്സിലത്രയും " ... ആഹാ
കടലിനക്കരെ ബീടരെ സങ്കടങ്ങളെ കുറിച്ചുള്ള ഓര്മ എനിക്ക് അങ്ങനെയാ തോന്നിയത് നല്ല വരികള്‍
സീത* said…
ഭഗവാന്റെ ഉത്തരം അർത്ഥസമ്പുഷ്ടമായി മാഷേ... :)

അകലങ്ങളിലേറെയായി അടുപ്പങ്ങളറിയണം മാനസങ്ങൾ..
നല്ല കവിതകള്‍ . അഭിനന്ദനങ്ങള്‍ !

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “