കാത്തിരുപ്പുകള്‍
കാത്തിരിപ്പു തുടങ്ങിയിട്ട് നാളുകളേറെയായ്
ഓളങ്ങള്‍ താളം തല്ലും വിരിമാറിലുടെ
നിലയില്ലാ കയങ്ങള്‍ താണ്ടി
കറുത്ത നാഗങ്ങള്‍ ഇഴയുന്ന
കൈതക്കാടുകളും മണ്ഡൂപ
കച്ചേരി കളൊക്കെ കേട്ടു
മഴയുടെ കുസൃതികളൊക്കെ
കണ്ടു ഉല്ലസിച്ചു വഴി മാറി നിഴലുകള്‍ക്ക്
രൂപമാറ്റങ്ങള്‍ ,നിന്റെ പൊട്ടിച്ചിരികള്‍ ഉടഞ്ഞു
തകന്ന ഈ കരയില്‍ കാത്തിരിപ്പിന്റെ അവസാനം
കരകള്‍ തമ്മില്‍ കുട്ടി ഒന്നിപ്പിക്കും
പാലം തീര്‍ന്നപ്പോള്‍ നമ്മള് തമ്മില്‍
അടുക്കുമെന്നു കരുതിയത് വെറുതെയായല്ലോ .....!!!!
Comments
മണ്ഡൂപ കച്ചേരി - പ്രയോഗം എന്തോരു സുഖമിലായിമ പുഴയിലെ ഒഴുകില്‍ കാണുന്ന ഒരു പാറ പോലെ ,
ആശംസകള്‍ ഞാന്‍ പുണ്യവാളന്