കാത്തിരുപ്പുകള്‍



കാത്തിരിപ്പു  തുടങ്ങിയിട്ട് നാളുകളേറെയായ്
ഓളങ്ങള്‍ താളം തല്ലും  വിരിമാറിലുടെ
നിലയില്ലാ കയങ്ങള്‍ താണ്ടി 
കറുത്ത നാഗങ്ങള്‍ ഇഴയുന്ന 
കൈതക്കാടുകളും   മണ്ഡൂപ 
കച്ചേരി കളൊക്കെ കേട്ടു
മഴയുടെ കുസൃതികളൊക്കെ 
കണ്ടു ഉല്ലസിച്ചു വഴി മാറി നിഴലുകള്‍ക്ക് 
രൂപമാറ്റങ്ങള്‍ ,നിന്റെ പൊട്ടിച്ചിരികള്‍ ഉടഞ്ഞു 
തകന്ന ഈ കരയില്‍ കാത്തിരിപ്പിന്റെ അവസാനം 
കരകള്‍ തമ്മില്‍ കുട്ടി ഒന്നിപ്പിക്കും 
പാലം തീര്‍ന്നപ്പോള്‍ നമ്മള്‍ തമ്മില്‍ 
അടുക്കുമെന്നു കരുതിയത്‌ വെറുതെയായല്ലോ .....!!!!


Comments

‘ഇനിയും ഒന്നുചേരാത്ത മനസ്സുകൾ..’ നല്ല ആശയമുണ്ട്. മറ്റു കവിതകളെപ്പോലെ സ്ഫുടതയാർന്ന വരികളായില്ല എങ്കിലും ഉദ്ദേശിച്ച ഭാവന മനസ്സിലാകുന്നു. (നിർബന്ധമായും എല്ലാ എഴുത്തുകളിലേയും അക്ഷരത്തെറ്റുകൾ തിരുത്തുമല്ലോ. ‘...കരകൾ തമ്മിൽ കൂട്ടി ഒന്നിപ്പിക്കുകയല്ലേ?) അടുത്തതിനായി പ്രതീക്ഷിക്കുന്നു, ആശംസകൾ...
ajith said…
പാലം വന്നിട്ടും കാര്യമില്ലാതായോ..?
എല്ലാ കാത്തിരിപ്പുകളും സാഫലമാകാരിലല്ലോ !!

മണ്ഡൂപ കച്ചേരി - പ്രയോഗം എന്തോരു സുഖമിലായിമ പുഴയിലെ ഒഴുകില്‍ കാണുന്ന ഒരു പാറ പോലെ ,
ആശംസകള്‍ ഞാന്‍ പുണ്യവാളന്‍
സീത* said…
കാത്തിരുപ്പുകൾ പലതും ഇങ്ങനെയാണു..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “