ഇല്ലാതെ ആകുമോ നീ


ഇല്ലാതെ ആകുമോ നീ  

വലുതാകുന്നു അഴിമതി ആഴിമുഖത്തെക്കാള്‍   
റുപ്പികയെ കുറുകനെ വെട്ടു കൊണ്ടും 
കതിരിനെ വിഴുങ്ങും വ്യാളി മുഖങ്ങളും 
കാലണയെ ഓര്‍മ്മിപ്പിക്കും ഇന്നിന്റെ 
ഒരു രൂപയുടെ നാണയമേ ആകെ 
നാണിപ്പിക്കുമാറാണ്   നിന്‍ വലിപ്പമില്ലായിമ്മ 
വലുതായ മുഖം ചെറുതാകുംമ്പോള്‍ 
വലിപ്പം പറയുന്നു   ചിലരിവിടെ 
നാണയപ്പെരുപ്പത്തിന്‍ കഥകളൊക്കെ 
ചെറുതായി ചെറുതായി ഇനി ഇല്ലതെയാകുമോ 
ഒരു നാള്‍ നീയും വിട്ടു പിരിയുമോ ചക്രവാള സീമയില്‍ 

Comments

ഒരുനാള്‍ എല്ലാം... എല്ലാം വിട്ടു പിരിയും അത് പ്രക്രതി നിഴമം
keraladasanunni said…
രൂപയുടെ മൂല്യം മാത്രമല്ല വലിപ്പവും കുറഞ്ഞു.
ajith said…
ഒരു പൈസ, രണ്ടുപൈസ, അഞ്ചുപൈസ, പത്തുപൈസ, ഇരുപതുപൈസ, ഇപ്പോള്‍ ഇരുപത്തഞ്ചും പോയി. ഇനി ഊഴം അമ്പത്, പിന്നെ ഒരു രൂപ...
കാലം എല്ലാംവീണ്ടും മാച്ചു കളയും പുതിയത് സൃഷ്ടിക്കയും ചെയും ആശംസകള്‍
‘ പണ്ടത്തെ ദ്വാരക്കാലണയെ ഓർമ്മിപ്പിക്കുന്ന ഇന്നത്തെ ഒരു രൂപാ..’അതൊരു സത്യം. ഇന്നത്തെ രൂപയുടെ മൂല്യവും അത്രതന്നെ. സ്വർണ്ണം, വെള്ളി എന്നിവ കൂടാതെ അലൂമിനിയവും പരീക്ഷിച്ചുനോക്കി, ഇനിയെന്താണാവോ പ്രത്യക്ഷപ്പെടുന്നത്? നല്ല ഓർമ്മപ്പെടുത്തൽ.....
സീത* said…
ഒക്കെ ഇനി പുരാവസ്തുവകുപ്പിനു സ്വന്തം :)

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “