വായന
വായന എത്രയോ മരങ്ങളുടെ കടക്കല്‍ കോടാലി വീണ് അറക്ക വാളിന്‍റെ പല്ലിനിരയായി ചതച്ചു പരത്തി പേപ്പറാക്കി കറുത്ത മഷി പുരട്ടി പുസ്തകങ്ങളാക്കി ചന്തയില്‍ വക്കുമ്പോള്‍ കണ്ടു ഭ്രമിച്ചു വാങ്ങി കുട്ടി അലമാരയിലും തലയിണ ചുവട്ടിലും വച്ച് പാപം ഏറ്റു വാങ്ങിക്കയാണ് എന്റെ വായന വനദേവതമാരേ വൃക്ഷ ദൈവങ്ങളെ എന്നെ ശപിക്കല്ലേ