Posts

Showing posts from December, 2010

ഇരകളെ തേടുന്നവര്‍

അ റിവിന്റെ അഗാഥ ഗര്‍ത്തത്തില്‍ ആ ഴമറിയാതെ വഴി മുട്ടിനില്‍ക്കവേ ഇ മവെട്ടിതിരിയുമ്പോഴേക്കുമാ ഈ ണത്തില്‍ ചോല്ലിയ വാക്കുകള്‍ ഉ ണര്‍ത്തി തിരി തെളിക്കും ഊ റി ചിരിച്ചു ഉള്ളത് അറിഞ്ഞപ്പോള്‍ ഋ തു വസന്തങ്ങലറിഞ്ഞു വരുകിലും ഋൗ ഷി വാക്ക്യങ്ങളറിയാതെ 'ൠ' നഷ്ടപ്പെട്ടവനായി നിന്ന് ഌ വില്‍ കാലുകൊണ്ട്‌ വരച്ചു ൡ തം കണക്കെ വലത്തീര്‍ത്തു കാവലായി എ റെയറിയാമെന്നു നടിച്ചു ഏ ണി കേറി പിഠത്തിലിരുന്നു വൃഥാ ഐ വര്‍ മുന്നിലായി ഒ ട്ടുമെയറിയില്ലയെന്നു ഓ തിയതോക്കവേ ഔ വണ്ണം ചിന്തിച്ചുയേറയങ്ങ് അം ശമില്ലാത്ത കണക്കുപോല്‍ അ റിയാമെന്നു നടിക്കുന്നുന്നു പണ്ഡിതനെപ്പോല്‍

പുതു വര്‍ഷ ഓര്‍മ്മകള്‍ (ഗാനം)

അനുരാഗ മധുരം പാടി ഒരു തെന്നലെന്നെ ഉണര്‍ത്തി അറിയാതെ നിന്‍ ഓര്‍മ്മകള്‍ അകതാരില്‍ വന്നു നിറഞ്ഞു പുതു വര്‍ഷ പുലരിയിലായി പ്രണയാങ്കുര വല്ലരിയില്‍ വിരിയും പുഞ്ചിരി പൂമോട്ടുമായി വന്നു നീയെന്‍ അരികില്‍ വന്നു ആനന്ദം പൂത്തു നിറഞ്ഞു അനുരാഗ മധുരം പാടി ഒരു തെന്നലെന്നെ ഉണര്‍ത്തി അറിയാതെ നിന്‍ ഓര്‍മ്മകള്‍ അകതാരില്‍ വന്നു നിറഞ്ഞു ഹൃതു വര്‍ണ്ണ വസന്തങ്ങള്‍ കൊഴിഞ്ഞു ഹരിതാപമാര്‍ന്നു നില്‍ക്കുമെന്നും മരണത്തോളമല്ലാതെ അകറ്റുവാനാകുകയില്ല നമ്മള്‍ തന്‍ ആത്മബന്ധം എന്നും അനുരാഗ മധുരം പാടി ഒരു തെന്നലെന്നെ ഉണര്‍ത്തി അറിയാതെ നിന്‍ ഓര്‍മ്മകള്‍ അകതാരില്‍ വന്നു നിറഞ്ഞു

തെരുവോരത്ത് നിന്നും

മോഹങ്ങള്‍ പേറുമി ജീവിത സത്യങ്ങളെ തെരുവിന്റെ ഓരങ്ങളില്‍ ഹോമിക്കുമി നഗര സാമീപ്പ്യമേ നിന്നില്‍ നിന്നും നിറയുമി ബാല്യ കൗമാര്യങ്ങള്‍ക്കു അര്‍ത്ഥത്തിന്‍ ബാഹുല്യവും ബഹുമാന്യതയുമില്ലാതെയാകുമ്പോള്‍ ബഹുദൂരം ഏറുമി കുറ്റ കൃത്യങ്ങളുടെ ജിഹ്വയില്‍ പടര്‍ത്തുന്നത് കവിതക്കു വഴങ്ങുകയില്ലല്ലോ

പ്രതിഛായ

Image
ഇന്നലെ പോലെ ഞാന്‍ ഓര്‍ക്കുന്നു നിന്റെ മോണകാട്ടിയുള്ള ചിരിയും മുന്‍ വരിപല്ലുകള്‍ പോയ ദുഖവും കൊഞ്ചനം കാട്ടിയതും കൊച്ചുയുടുപ്പിട്ടു ചാന്തും കണ്മഷിയും ഒഴുകിയിറങ്ങിയ കവിളുകളുമായും പിന്നെ പാവാടയില്‍ നിന്നും ധാവണിയിലേക്കും പട്ടുചേലയുടുത്ത്‌ മുല്ല പൂവുച്ചുടി കണ്ണിലെ കരിമഷി ഭാവങ്ങളും സന്തോഷ സന്താപങ്ങള്‍ മാറി മാറി മൗനമാര്‍ന്ന പ്രണയവും ആദ്യത്തെ പെണ്ണുകാണല്‍ പങ്കുവച്ച കുശലങ്ങളും നിന്റെ കല്യാണമുറപ്പിച്ചതിനപ്പുറം വാങ്ങിവന്നാഭരണങ്ങളണിഞ്ഞു ചന്തം നോക്കിയേറെ നിന്നതും കൈയ്യപിടിച്ചവനുമായിയോത്തു ജീവിതം തുടങ്ങിയതും ഒന്നായി രണ്ടായി മൂന്നായി മാറുമ്പോഴും നിന്റെ വരവ് കുറഞ്ഞു വന്നപ്പോള്‍ എല്ലാം ഞാന്‍ മുകമായി അറിഞ്ഞിരുന്നു എങ്കിലുമിന്നലെ നിന്റെ പുരുഷനുമായിയുള്ള ദേഷ്യമത്രയും എന്നോടായിരുന്നുവല്ലോ അതിന്‍ ഗതിയല്ലേ ഞാന്‍ ഈ കുപ്പയില്‍ കിടന്നു ഓര്‍ത്തു പോയി എനിക്കു പകരകാരനായി നിന്റെ വീട്ടില്‍ കുടി കൊണ്ടിരിക്കുന്ന പാവം പുതിയ നിലകണ്ണാടിയുടെ അവസ്ഥ എന്താകുമോ ഈശ്വരന്മാരെ

കാത്തു രക്ഷിക്ക

കാത്തു രക്ഷിക്ക നിറയുന്നു താപം വിയര്‍ക്കുന്ന ഭൂമി മതിക്കുന്ന കടലിന്‍റെ അലകളിന്‍ താണ്ഡവം പടരുന്ന കാറ്റിന്റെ പടഹധ്വനികളില്‍ ഇരുളുന്നാകാശച്ചോട്ടില്‍ വിറയാര്‍ന്ന മനസ്സുമായ് വിതുമ്പുന്ന മനുഷ്യാ അറിയിക്കാനായി നിന്നെയുണര്‍ത്താന്‍ നെഞ്ചു പൊട്ടി തോണ്ടകീറി വരണ്ട നാവുകളില്‍നിന്നും അക്ഷര പൂജയാല്‍ വിതറുന്ന വരികളറിയുക വിനാശത്തിനു കുട്ടു നില്‍ക്കാതെ മനശക്തിയാല്‍ മുന്നേറുക വരും നല്ല നാളെക്കായി കാത്തു രക്ഷിക്കുക സര്‍വ്വംസഹയാം മാതാവിനെ ഇനിയും നോവിക്കാതെ

ട്രഷറി ശരണം

കോടി നൂറ്റി ഇരുപതു നിറഞ്ഞു ഭണ്ഡാരമതില്‍ കല്ലും മുള്ളും നിറഞ്ഞ കാനന പാതയേക്കാള്‍ കഠിനമാം റോഡുകളും താണ്ടി എത്തി മടങ്ങുമ്പോള്‍ കണ്ടു ശരണം അടയുന്നു മാറി മാറി എത്തുന്നവര്‍ അടുത്തുണ്‍ ഉണ്ണുന്ന സര്‍ക്കാറുകളും ഇവര്‍ക്ക് കണ്ണിലുണ്ണികളാം ഏറാന്‍ മുളികളാം ഉദ്യോഗവൃന്ദങ്ങളും കരിയും നരിയെക്കാളും ഭയങ്കരരാം വന്യ മായി കറുത്ത ബോര്‍ഡിന്നു കീഴിലായി ഭീതിയില്ലാതെ കോടിക്കുറകള്‍ പിടിക്കുന്ന ദേവസം ആളുന്നവരും കാശ് നിറയുന്നത് ട്രഷറികള്‍ വിളമ്പുന്നത് അറിഞ്ഞു കലിയുഗ വരദാ എല്ലാം കണ്ടു നീ പുഞ്ചിരി തൂകുമ്പോള്‍ കവിയാം ഞാനിതാ മനം നൊന്തു കണ്ണടച്ചു വിളിക്കുന്നു അറിവില്ലാ പൈയ്യിതങ്ങലോടു പൊറുക്കണമേ പൊന്നു സ്വാമിയേ ശരണം അയ്യപ്പാ

കറുപ്പും തവിട്ടും

Image
കറപ്പും തവിട്ടും മങ്ങിയ നടപ്പുകളിലേക്ക് മാത്രം മാണ്‌ കണ്ണുകള്‍ തേടിയലഞ്ഞിരുന്നത് ജീവിത താള ക്രമം കണക്കെ നിരങ്ങി ഓടി കൊണ്ടിരിന്ന വണ്ടിയുടെ കിത പ്പുകള്‍ക്കിടയില്‍ ഒരു പിടി വറ്റുകള്‍ക്ക് ഉള്ള കാത്തിരിപ്പിന്റെ അവസാനം നിമിഷങ്ങള്‍ക്കു ഉള്ളില്‍ തിളങ്ങുന്ന കാളിമ പടര്‍ത്തി ഒറ്റക്കാലില്‍ നില്‍ക്കുന്നവനുടെ തിളക്കത്തിന്‍ ഒടുക്കം വീണു കിട്ടുന്ന തുട്ടുകള്‍ക്കായ് ഒഴിയാത്ത വിശപ്പ്‌യെന്ന നാടകം അരങ്ങേറും വയറാമി വേദികയിലെ മിടുപ്പുകളിലുടെ തലമുറകളായി പാദുകങ്ങളില്‍ കുടുക്കുകള്‍ മുറുക്കിയും തിളക്കങ്ങള്‍ ഒരുക്കിയും മുന്നോട്ടു മുന്നോട്ടു മുന്നേറുന്നു

ബി പി

Image
ബി പി രസം എറിയിറങ്ങുമ്പോള്‍ ജീവിത രസങ്ങളുടെ സാന്ദ്രത ഏറിയ രഹസ്യങ്ങള്‍ നാടി പിടിക്കാതെയും പറയാന്‍ കഴിയുന്നു ഒന്നുകില്‍ പേടി ഭാര്യയോട് അല്ലെങ്കില്‍ ഭര്‍ത്താവിനോട് എന്തിന് ഇങ്ങനെ ഭയവും പേടിയും ഒന്നുകില്‍ ഒന്നിച്ചു വാഴണം അല്ലായെങ്കില്‍ വാഴുവാന്‍ അനുവദിക്കണം ഒന്നുമേ ഇല്ലാതെ തന്നെ കഴിയണം അങ്ങിനെ അങ്ങിനെ........................

മറക്കുവാന്‍ കഴിയുകയില്ല

ഞാന്‍ എന്ത് കണ്ടു പ്രതിബിംബത്തിലല്ലാതെ എന്റെ കണ്ണിന്റെ പീലി പിന്നെ കണ്ണേ നിനക്ക് കാണാന്‍ കഴിയാത്ത പലതും കൊണ്ട് ചുറ്റി തിരിയുന്നു എന്റെ എന്ന് പറയാന്‍ എനിക്ക് ഈ പഞ്ച ഭൂത കുപ്പായ മല്ലാതെ എന്ത് ഉള്ളതായും അറിയില്ല പിന്നെ ഉള്ളത് ഇതിനുള്ളി അറിയാന്‍ കഴിയുന്ന എന്തോ ഉണ്ട് ചിലപ്പോള്‍ ഞാന്‍ അറിയാതെ എന്റെ മിഥ്യാ അഭിമാനം മാത്രമാണെന്റെ ശത്രു മനസ്സില്‍ നിന്നും പൊട്ടി ഒഴുകി കടലാസ്സിലേക്ക് പകരും കവിതേ നിന്നെ മാത്രം കൊള്ളില്ല എന്ന് പറയാന്‍ ഒരുക്കമല്ല

തന്ത്രികള്‍ പൊട്ടിയ തമ്പുരു

നെഞ്ചിലെ കുട്ടില്‍ പലമോഹങ്ങളും ഞെരിഞ്ഞു അമരുമ്പോള്‍ തഞ്ചത്തില്‍ മനസ്സാം പുസ്തക താളില്‍ എഴുതിയവ ചുരിട്ടി എറിഞ്ഞ കടലാസ്സുകളില്‍ വള്ളി പടര്‍ത്തിയ നിന്‍ മുഖങ്ങള്‍ക്കു സുര്യ കാന്തി ഉണ്ടായിരുന്നുവോ ഓര്‍മ്മയില്‍ എന്തെ തെളിയുന്നില്ല വികൃത മാര്‍ന്ന ദിനങ്ങളുടെ വേറിട്ട കാഴ്ച്ചകള്‍ തേടി രാവിന്‍റെ മാനങ്ങളെ മണത്തു അറിയുന്നുണ്ടായിരുന്നു അറ്റു പോയ ആ ഹൃദയത്തിന്‍ കണിക നീ മാത്രമായിരുന്നു ജന്മ ദുഖത്തിന്‍ തന്തു അതെ നീ യാണ് എന്റെ തന്ത്രികള്‍ പൊട്ടിയ തംബുരു

സംരക്ഷിക്കുക

എന്റെ സല്‍ഫാനും നിന്റെ സല്‍ഫാനും എന്റോ സല്‍ഫാനും അകത്താക്കി ഫാനിന്റെ ചോട്ടില്‍ കിടക്കുന്നവരെ അറിക വികസിത രാജ്യങ്ങള്‍ തള്ളിക്കളയും മാലിന്യ കുമ്പാരങ്ങളേറ്റു വാങ്ങി വിനാശത്തിലേക്ക് കുപ്പുകുത്തികുന്നവര്‍ അറിക ഇവിടെ പണ്ട് ചാരവും ചാണകപ്പൊടിയും ചേര്‍ത്തു നല്ല വിളവുകള്‍ എടുത്തു കിളികളെയും എലികളെയും ഊട്ടിയിട്ടു നിറ പറ പത്തായ അറകള്‍ നിറച്ചിരുന്നു ലോകത്തെ തറവാടായി കരുതിയിരുന്നു അതെല്ലാം വിട്ടു വിഷലിപ്തമാക്കി പ്രകൃതി ചക്രത്തെയാകെ മാറ്റി കിടങ്ങളെ തിന്നും മണ്ടുപങ്ങളെ കടല്‍ കടത്തി തീന്‍ മേശയില്‍ വിളമ്പി പകരത്തിനു വിഷം ഇറക്കുമതി നടത്തി വിനാശം വിതക്കുന്നവര്‍ ഇതിനു അറുതിവരുത്തുക അല്ല എങ്കില്‍ വൈകൃതമാര്‍ന്നവരും തലമുറയുടെ അലമുറകള്‍ക്ക് കാതോര്‍ത്തു ഭൂമിയെ ശവ പറമ്പാക്കാതിരിക്ക

ക്രിക്കറ്റും കൊതുകുകളും

അച്ചിക്ക്‌ കൊച്ചി കണ്ടപ്പോള്‍ കച്ചിക്ക് വില പറയുമ്പോലെ തല പന്ത് പോലെ തട്ടി കളിച്ചു തല തെറിയിക്കുകയും ജനം കിറിക്കിട്ടു കുത്തി നോവിച്ച് കടത്തി വെട്ടിയങ്ങ് ആയിരത്തി അഞ്ഞുറു കോടി കരള്‍ പറിച്ചു കേരള കരയിലേക്ക് വീണ്ടുമിതാ എൈ പി എല്‍ തുണച്ചിരിക്കുന്നു തകരാതെ തളിത മാര്‍ന്ന തരുരിന്റെയും മലയാളിയുടെയും ക്രികറ്റ് മാമാങ്കം അംഗം കുറിക്കാന്‍ അവസരം ഒരുക്കിയ ബി സി സി എൈ നിനക്ക് എന്റെ സ്വസ്തി എങ്കിലും കൊച്ചിയിലെ കൊതുകള്‍ക്കു ഒരു ആശ്വാസവുമാകട്ടെ മൂടിയകറ്റി മോതിയകറ്റി മോഡിയകന്ന ക്രിക്കറ്റെ നിനക്ക് എന്റെ ആശംസകള്‍

വണങ്ങാം സവിതാവിനെ

കാറ്റിലാടും മരങ്ങളില്ല ഇല്ല പാടില്ല കുയിലുകള്‍ ആടില്ല മയിലുകളും കുവില്ല കോഴിയും പിന്നെ ഞാനും നിങ്ങളുടെയും കാര്യങ്ങള്‍ പറയേണ്ടതില്ലല്ലോ സൂര്യനൊന്നു ഉദിക്കാതിരുന്നെങ്കില്‍ ഇല്ല വേണ്ട ഈവിധ ചിന്തകള്‍ ഒന്നുമേ നുറ്റി അന്പത്തിഞ്ചു പര്യയാങ്ങളാല്‍ വണങ്ങാം ആ സവിതാവിനെ കളിന്ദന്‍ സീരകന്‍ സ്യൂനന്‍ വിഹംഗന്‍ സൂര്യന്‍ കൃതാന്തജനകന്‍ സൂരി സൂരന്‍ കീശന്‍ കുതപന്‍ എല്ലവന്‍ കാലാദ്ധ്യക്ഷന്‍ കര്‍മ്മസാക്ഷി സഹാരി സഹസ്രരശ്മി കാലകൃത്ത് കാലകൃതന്‍ അഹര്‍പ്പതി അഹര്‍ന്നാഥന്‍ ശുഷ്മന്‍ അഹസ്കരന്‍ സുവനന്‍ അംശുമാലി കാന്തിമാന്‍ വേന്തന്‍ സുരന്‍ ഉദരഥി കരമാലി ഹിമാരാതി വെയിലോന്‍ സപ്താശ്വന്‍ സപ്തസപ്തി ഹരിദശ്വന്‍ ഹരിഹയന്‍ പൊഴുത് ജയന്‍ ജയഭദ്രന്‍ അഞ്ജിഷ്ഠന്‍ തുംഗീശന്‍ ഛായാനാഥന്‍ തമിസ്രഹാവ് പ്രദ്യോതനന്‍ ഖചരന്‍ അജംഭന്‍ തപു ജ്യോതിസ്ത്രയം തപനകരന്‍ ഭേശന്‍ പ്രജാദ്വാരം പ്രജാദ്ധ്യക്ഷന്‍ ഭേനന്‍ തരണി പീയു ചക്ഷുഷ്പതി പീതു പ്രുഷ്വന്‍ പീഥന്‍ താപേന്ദ്രന്‍ താപനന്‍ ഖം പേയു ഞായര്‍ പ്രഭാകരന്‍ ചണ്ഡകിരണന്‍ ...

അംഗങ്ങള്‍ ഉള്ളവര്‍ അറിക

Image
കൈയൊന്നു വെട്ടിയാല്‍ തലയൊന്നു വെട്ടും അംഗങ്ങളെല്ലാം ഉണ്ടായിട്ടും വികലമായ സമൂഹമേ വര്‍ണ്ണ വര്‍ഗ്ഗ മത രാഷ്‌ട്രീയ ചേരി തിരിഞ്ഞു അംഗ പ്രത്യംഗമില്ലാത്ത വരേക്കാള്‍ വികലമായി ജീവിതം നയിക്കും ആശരണ രാലമ്പഹീനരാം ഈ ജനതതിക്കു മുന്ന് ശതമാനം മോഹന സംവരണ സംരക്ഷണം നല്‍കാന്‍ പത്രികയിറക്കിയ വരേ അറിക അവരും നമ്മുടെ തന്നെ സഹോദരങ്ങളായി പിറന്നവര്‍ തന്നെ ഈ ഭൂവിതില്‍ അതെ ദീന ദീനം പറയട്ടെ ഇന്ന് ലോക വികലാംഗ ദിനമല്ലോ  

അകറ്റുക വിപത്തുക്കളെ

Image
എനിക്ക് ഞാന്‍ സ്വന്തമെന്ന പോല്‍ നിനക്ക് നീ സ്വന്തമെങ്കിലും വസുദേവ കുടുബകം എന്ന മന്ത്രത്തിനോത്തു "വസുന്ധരകളെ" കുടുംബമാക്കുകില്‍ പൂവിനെ തേടിയലയും വണ്ടുപോലല്ല നാം ജീവിതത്തെ നയിക്കേണ്ടത് സംസ്കര ശൂന്യമാം ഒരു രോഗവും രോഗാണുവും എല്‍ക്കാതിരിക്കട്ടെ നയിക്കുക പ്രകൃതിയുടെ വൈഭവങ്ങളെയറിഞ്ഞു പ്രപഞ്ച സത്തയയെ അറിഞ്ഞു മുന്നേറാം പ്രാപ്പ്ത്തരാക്കാം നല്ലൊരു തലമുറയെ