നേട്ടം

മാറ്റം ഒരു മാറ്റം


മഴയുടെ ഊറ്റം

കുളിര്‍ തെന്നലിന്‍ തോറ്റം

അറ്റ ഇലതന്‍ കോട്ടം

മുറ്റം അടിച്ചു തളിക്കുവാന്‍ ഓട്ടം

നീറ്റുന്ന നിഴലാട്ടം

പക്ഷം പറഞ്ഞു നിറക്കുന്നു അക്ഷം

തേടുന്നു കുറ്റങ്ങള്‍ തന്‍ വായി നാറ്റം

വറ്റുകയില്ല ഒരിക്കലുമി കുട്ടം

വറ്റിനു വേണ്ടി ഒരു ചുറ്റം

അഞ്ചലോട്ട ക്കാരന്റെ നോട്ടം

അസ്സലായി ഈ ചാഞ്ചാട്ടം

കഴിവുറ്റവര്‍ തന്‍ തോറ്റം

ഉള്ളിന്റെ ഉള്ളിലെ വെട്ടം

ഉണ്ടെന്നു അറിഞ്ഞു അതിന്‍ നേട്ടം

Comments

Unknown said…
മാറ്റത്തിന് മാത്രം ഒരു മാറ്റവും ഇല്ല
മറ്റം ഉണ്ടല്ലോ എവിടേയും മാറ്റമില്ലാതെ എല്ലാത്തിനും മൂകസാക്ഷിയായി. നല്ല കവിത ട്ടോ. ആശംസകൾ.
Jefu Jailaf said…
ആദ്യ ഭാഗങ്ങള്‍ മനോഹരമായിരിക്കുന്നു..
Minu Prem said…
മാറ്റവും വാട്ടവും കോട്ടവും എല്ലാം അസ്സലായി....
നല്ല കവിതക്കെന്റെ ആശംസകള്‍ ..!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “