"സര്‍വ ഗുണാല്‍ കാഞ്ചനമാശ്രയന്തി "

കത്തി പടരുന്ന കരിമിഴി കോണിലെ ഭാവം


കദനങ്ങളെല്ലാം മദനന്‍റെ വിരിമാറിലേക്കു

കിനാവള്ളിയായ് പടരുന്ന മോഹം

കണ്ണിന്നു മുന്നില്‍ കാണുന്ന മൃതുലതയെ

കാര്‍ന്നു തിന്നും കരി വണ്ടിന്‍ കാമം

കാല ദോഷത്തെ കുട്ടുപിടിച്ചങ്ങു

കാറി നടക്കുന്ന കാകന്‍റെ മിഴിയുമായ്‌

കുയിലിന്‍റെ പാട്ടില്‍ കളകാഞ്ചി തേടി

കിഞ്ചന വര്‍ത്തമാനങ്ങളുടെ മാനങ്ങളെ തേടുന്ന

കാപിയുടെ ചഞ്ചലമാം മനസ്സുമായ്

കാടകം വെട്ടി വെളിപ്പിച്ചു

കടലാസ്സിലേക്കു കറുത്ത മഷി തുപ്പിട്ടു

കപടതയാടുന്ന കോലങ്ങള്‍ക്ക്‌

കീ ജയ്‌ വിളിക്കുന്നവനാകല്ലേ

കാല്‍ കാശിനായ്കാലു വേന്തുനടക്കരുതെ

കവിയെന്ന കലാകാരനിനിയും

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “