പ്രവാസത്തുനിന്നും പ്രാണ സഖിക്കായി

അന്തി മയങ്ങുമ്പോള്‍ ചിന്തകളൊക്കെ


നിന്നെകുറിച്ചായിരുന്നു സഖി

നിന്നെകുറിച്ചായിരുന്നു



നാലാളു കുടുമാ കതിര്‍ മണ്ഡപത്തിന്‍ മുന്നില്‍

നാണിച്ചു തല കുമ്പിട്ടു നടന്നപ്പോള്‍

ആരും കാണാതെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞപ്പോള്‍

ആനന്ദത്തിന്‍ കഥ പറഞ്ഞു അടുത്തിരുന്നു

പുഞ്ചിരി തൂകിയും താലി ചാര്‍ത്തി മോതിരം മാറി

കൈ പിടിച്ചു വലം വച്ച് പാലും പഴവും പങ്കുവച്ചതും

ആനല്ല നാളുകളൊക്കെ ഇന്നലെ പോലെ ഓര്‍ത്തു പോയി



സഖി അന്തി മയങ്ങുമ്പോള്‍ ചിന്തകളൊക്കെ

നിന്നെകുറിച്ചായിരുന്നു സഖി

നിന്നെകുറിച്ചായിരുന്നു



ആ രാത്രിയിലങ്ങു ആകാശകോണിലെ

അരുന്ധതി നക്ഷത്രം കാട്ടി തന്നതും

മുല്ലപ്പുവിന്‍ മാസ്മരഗന്ധത്തിനുപ്പുറം

നിന്‍ മണമേറ്റുമയങ്ങിയതും

നിന്‍വാര്‍മുടി തുമ്പിലെ

ജലകണത്താലറ്റു പോയോരെന്‍ നിദ്രയും



അന്തി മയങ്ങുമ്പോള്‍ ചിന്തകളൊക്കെ

നിന്നെകുറിച്ചായിരുന്നു സഖി

നിന്നെകുറിച്ചായിരുന്നു

ഒരുനാള്‍ ക്ഷേത്രത്തില്‍ പോയിവന്ന നിന്‍

വിരല്‍ തുമ്പിന്‍ സ്പര്‍ശനത്തിന്റെയും

ചന്ദനത്തിന്റെ കുളിരിലും ഒരു നിമിഷം

ഞാന്‍ എന്നെ മറന്നു നിന്നതും ഇന്നലെപോലെ

ഓര്‍ത്തുപോയി സഖി



അന്തി മയങ്ങുമ്പോള്‍ ചിന്തകളൊക്കെ

നിന്നെകുറിച്ചായിരുന്നു സഖി

നിന്നെകുറിച്ചായിരുന്നു

ആതിരയില്‍ പൂ തിരുവാതിരയില്‍

ആടി തിമിര്‍ക്കുംപോഴായി

ഒളികണ്ണാലങ്ങ്‌ നോക്കി ചിരിച്ചകന്നതും



ഇന്നലെ പോലെ ഞാന്‍അങ്ങു ഓര്‍ത്തുപോയി

സഖി അന്തി മയങ്ങുമ്പോള്‍ ചിന്തകളൊക്കെ

നിന്നെകുറിച്ചായിരുന്നു സഖി

നിന്നെ കുറിച്ചായിരുന്നു



മോഹങ്ങളൊക്കെ മുഴുവിക്കും മുന്‍മ്പായി

മാനത്തേക്ക് പറന്നകലും എന്നെ നോക്കി

മറ്റാരും കാണാതെ മോതിരവിരലാല്‍

നിന്‍ മിഴിയിണകളെ മെല്ലെ തുടക്കുന്നത്



ഇന്നലെ പോലെ ഞാന്‍അങ്ങു ഓര്‍ത്തുപോയി

സഖി അന്തി മയങ്ങുമ്പോള്‍ ചിന്തകളൊക്കെ

നിന്നെകുറിച്ചായിരുന്നു സഖി

നിന്നെ കുറിച്ചായിരുന്നു



ജാലക വാതിലില്‍ നിന്ന്

എത്തിനോക്കും നിലാവിന്‍ ഒളിയാല്‍

നിനക്കായി വാങ്ങിവച്ചൊരു പച്ച പുടവ

തിളങ്ങുമ്പോഴായി വികാരദീനനായി

വിങ്ങും മനസ്സുമായി കാണുവാന്‍ കൊതിച്ചങ്ങു

കിട്ടാതെ പോയോരു അവധിയെ ഓര്‍ത്തങ്ങു

വിഥിയെ പഴിച്ചങ്ങു ഓര്‍ത്തോര്‍ത്തു



അന്തി മയങ്ങുമ്പോള്‍ ചിന്തകളൊക്കെ

നിന്നെകുറിച്ചായിരുന്നു സഖി

നിന്നെ കുറിച്ചായിരുന്നു

Comments

Unknown said…
പ്രവാസത്തിലും പ്രാണ സഖിയെ ഓര്‍ത്തതിന് ഒരുമ്മ. പിന്നെ ഓര്‍ക്കാതെ എവിടെ പോകാനല്ലേ..?

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “