Wednesday, May 19, 2010

ഇനി ഞാന്‍ എന്ത് എഴുതെണ്ടു....?

എഴുതി പാടുവാനില്ലിന്നു ബാക്കി


ഏടുകള്‍ ഏലുകകള്‍ താണ്ടി മറയുമ്പോള്‍

അരുത് അരുതെന്ന് എഴുതി തുടങ്ങിയ

ആദികവിമുതല്‍ അറിയാത്തോരെന്‍

അവിവേകങ്ങളും

പ്രകൃതിതന്‍ വികൃതികളും

പ്രണയ പരിഭവങ്ങളും

വിശപ്പും കിതപ്പും നടപ്പും ഇരിപ്പും

വൃണതമാം ജീവിതയാതനകളും

അരുതായിമ്മകളാം അസുയ കുശുംബും

കുന്നായിമ്മകളും പാരകളും

പാരവശ്യങ്ങളേകും കുചേല കുംബേര

വര്‍ഗ്ഗ വര്‍ണ്ണ ജാതി ഭാഷാ പരിവര്‍ത്തനങ്ങളും

കലാപങ്ങളും കപടനാടകങ്ങളും

അടിമുറകളും തടവറകളും തടയണകളും

തലപ്പത്ത് എത്തുവാനുള്ള

തലമുറകളുടെ അലമുറകളും

ഞാനെന്നും എന്റെതെന്നും

ഞാണൊലി കൊള്ളുമ്പോഴും

ഞരങ്ങി ഉണരുന്ന ഉണര്‍വിന്റെ പോര്‍വിളികളും

തണുപ്പിന്‍റെ വിരി മാറിലേക്കു

അടുക്കുന്ന മൗനമാം മരണങ്ങളും

തര്‍പ്പണങ്ങളും അര്‍പ്പണങ്ങളും സമര്‍പ്പണങ്ങളും

ഇനി ഞാന്‍ എന്തുപറയേണ്ടു എഴുതെണ്ടു പാടേണ്ടു

എഴുതുവാനില്ലോന്നുമേ ബാക്കി

No comments: