ഇവര്‍ക്കുയറിവതുണ്ടോ ........?

ചെന്നിനായകം തേച്ച് അകറ്റിയൊരു വിരല്‍ കുടിയും

ദുഃസ്വപ്‌നങ്ങള്‍ കണ്ടു കിടക്ക നനച്ചു ജ്യാള്യതകളും

കണ്ണി മാങ്ങയോടൊപ്പം ആരുമറിയാതെയങ്ങ്

കല്ലു പെന്‍സില്‍ തിന്നു രസിച്ച് കടന്നകന്നതും

നുള്ളി കള്ളങ്ങളാല്‍ അഞ്ചും പത്തും പൈസയുമായി

നുണഞ്ഞു രസിച്ചോരു പാലഞ്ചും അയിസ്സുകോലും

ഉത്സവ പറമ്പിലായി ഉഴറി നടന്നു

ഉത്സാഹത്തോടെ തേടിയലഞ്ഞു കിട്ടും

ആനവാലിന്‍ ലഭ്യതയില്‍ ആന്ദത്താല്‍

ആറാടി നടന്നു വെളുക്കുവോളം

ആട്ടവും പാട്ടും കണ്ട്പ്രദിക്ഷണവഴിയിലായി

-മയങ്ങി കിടക്കുമ്പോള്‍

ആകാശം ഭേദിക്കുമാറ് അമിട്ടുകള്‍ പൊട്ടുമ്പോള്‍

ഞെട്ടിപ്പിടഞ്ഞു ഉണര്‍ന്നു തിക്കും പോക്കും നോക്കി

ഞരങ്ങുമ്പോള്‍ തിടമ്പേറ്റി വലം വച്ചുപോകും

തേവരെ അകം നിറഞ്ഞു തൊഴും മുത്തച്ചിമാരുടെ

നാമ ജപങ്ങളും ഒക്കെ കണ്ടു മടങ്ങിയ

വേനല്‍ക്കാല പുലരികളില്‍ ആറ്റില്‍ ചാടി

മുങ്ങാം കുഴിയിട്ടു കുട്ടുകരോടോത്തു

കുളിച്ചു നടന്നു തിരികെ വീടണയുമ്പോള്‍

കിണ്ണം നിറയെ കഞ്ഞിയും പുഴുക്കും ചമന്തിയും കഴിച്ച്

വീണ്ടും ഉറങ്ങുവോളം കളിച്ചു നടന്ന

അനുഭവ സുഖങ്ങളൊക്കെയുണ്ടോ ഇന്നുള്ള

കിടങ്ങള്‍ക്ക് കീഴും കിഴക്കും കിഴുക്കും

എന്തെന്ന് അയറിയാതെ വളരുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “