ഞുറുങ്ങുകവിതകള്‍ ജീ ആര്‍ കവിയൂര്‍

സുഖം അതിന്‍റെ സീമകള്‍ ലഘിക്കുന്നു
അധിക വിരേചനയാകുമ്പോള്‍
ദുഃഖം നിഴലിക്കും കണ്ണിന്‍ തടങ്ങളില്‍
====================================
ചുടുയേറി കൈകാലുകളില്‍
തണുപ്പു ഇറങ്ങുമ്പോള്‍
മണികള്‍ അലറിവിളിച്ചു
ജീവിത സായന്തനമായിയെന്നു
===================================
പുതു മഴത്തുള്ളികലുടെയും
കാറ്റില്‍ പതിച്ചു വിഴുന്ന ഇലകളും
നിന്‍റെ വരവിനെ അറിയിക്കുന്ന
പദചലനമായി തോന്നിയിരുന്നു
എന്തേ നിന്‍റെ വരവിത്ര വികിയത് ?.
===================================
നിമിഷങ്ങള്‍ ഭാരം പേറി
മണിക്കുറുകളായി വളര്‍ന്നു
ദിവസങ്ങള്‍ മാസം പേറുമ്പോള്‍ നഷ്ടമാകുന്നു
ഭുമിയിലെ വാസത്തിന്‍ കണക്കുകള്‍
==================================
വര്‍ഷ ഋതുക്കളും കടന്നകന്നു
എന്തേ കുളിരും ചുടും തൊട്ട് അകന്നില്ല
എങ്കിലും പോരുത്തപ്പെട്ടു കഴിയുന്നു
ചക്രവാളത്തോളം കണ്ണും നട്ട്
പുലര്‍കാല കിരണങ്ങളുടെ വരവും കാത്ത്

Comments

"നിമിഷങ്ങള്‍ ഭാരം പേറി
മണിക്കുറുകളായി വളര്‍ന്നു
ദിവസങ്ങള്‍ മാസം പേറുമ്പോള്‍ നഷ്ടമാകുന്നു
ഭുമിയിലെ വാസത്തിന്‍ കണക്കുകള്‍

ഈ വരികൾ ഇഷ്ടപ്പെട്ടു--നന്നായിരിക്കുന്നു.. നുറുങ്ങു കവിതകൾ.. പക്ഷേ ഒന്നു പറഞ്ഞോട്ടേ.. അൽപം കൂടി നീട്ടാമായിരുന്നു... അധികം നീട്ടുകയും അരുത്‌ എന്നാണെനിക്കു തോന്നുന്നത്‌

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “