വേർപിരിയുന്നു

ബന്ധങ്ങൾ കണ്ടുമുട്ടുന്നു, 
വേർപിരിയുന്നു,
വഴി നടക്കുന്നേരം വീണ്ടും 
കണ്ടു മുട്ടുന്നു
മിണ്ടാതെ വേർപിരിയുന്നു

കണ്ടിട്ടും കാണാതെ 
പോലെ നടിക്കുന്നു
തണൽ തേടുമ്പോൾ
പൂക്കൾ വീണു ചിതറുന്നു, 

 എല്ലാ വഴികളിലും 
സങ്കടത്തിന്റെ ചുഴിയിൽ
വീണു കരയുന്നു
ഒരു കൈതാങ്ങിനായ്
ചുറ്റും തിരയുന്നു

വീഴ്ച കണ്ട് ചിരിക്കുന്ന
ഈ ബന്ധത്തെ 
എന്താണ് വിളിക്കുന്നത്
അറിയില്ല അറിയില്ല 

ബന്ധങ്ങൾ കണ്ടുമുട്ടുന്നു, 
വേർപിരിയുന്നു,
വഴി നടക്കുന്നേരം വീണ്ടും 
കണ്ടു മുട്ടുന്നു
മിണ്ടാതെ വേർപിരിയുന്നു

ജീ ആർ കവിയൂർ 
11 09 2023


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “