ജീവിതാശകൾ

രാവിങ്കൽ കേട്ടൊരാ  ഗാനത്തിൻ  വീചിയാൽ 
യാമങ്ങൾ കഴിഞ്ഞിട്ടുമുറങ്ങാതെ  കിടന്നു
തീരത്തണഞ്ഞ  കാറ്റിനുമുണ്ടായിരുന്നു സുഗന്ധം
തിങ്കൾ കലക്കുമുണ്ടൊരു കള്ള പുഞ്ചിരി മുഖം .

കാലൊച്ചയില്ലാതെ വന്നൊരു കിനാവിന്റെ മടിയിൽ 
മയങ്ങിയ നേരത്ത് പെട്ടെന്ന് മധുര ചുംബനനമറിഞ്ഞു
രവികിരണത്താൽ തൊട്ടുണർന്ന പൂക്കളും കുയിലും
കവിമനമുണർന്നു അക്ഷരങ്ങൾ മലരിട്ടു മാലയായ് 

വിശപ്പ് കാട് കയറി നാളെ എന്ന ചിന്തകൾ 
ജഠരാഗ്നിയുണർത്തി മിഴികൾ തേടിയലഞ്ഞു
ചുള്ളിക്കമ്പുകൾ തിരിനാളമായ് ..
ജീവിത ആശകളേറെ പുലർന്നു !!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “