കുറും കവിതകൾ 790


ഇണയകന്നു
കതിർ മുളച്ചു...
ചക്രവാളപ്പുപൊഴിയാറായ് ..!!

മലയും മേഘവും
ചുംബനത്തിൽ ...
നിലാവ് തോട്ടകന്നു മാനസസരോവരത്തേ ..!!

മഴമേഘങ്ങൾ മടിച്ചു
പൂമ്പാറ്റകൾ പാറി ..
ഉത്തരായനം കുടചൂടി ..!!

ഇന്നുമോർക്കുന്നു
നീ നീട്ടിയ വിരിഞ്ഞ മുകുളങ്ങൾ ..
മനസ്സു പിറകോട്ടു നടന്നു ..!!

ചക്രവാളപ്പൂ കൊഴിഞ്ഞു
രാവിന്റെ മടിത്തട്ടിൽ .
അകലെയൊരു  ബാസുരി നാദം ..!!

പ്രതാപത്തിന്റെ ഓർമ്മ
ക്ഷാരമാർന്ന  കടലാഴങ്ങൾ ..
നങ്കൂരമിട്ടു  തുരുമ്പിച്ച ദിനങ്ങൾ ..!!

കൊഴിഞ്ഞു പൊലിഞ്ഞ
ഓർമ്മകളുടെ ഭിത്തികൾ
ഒരായിരം കഥകൾ നെയ്യുന്നു ..!!

കാതോർത്തു നടന്നു
സമാന്തരങ്ങൾക്കു നീളം ...
അന്തമില്ലാത്ത യാത്ര ..!!

പ്രളയം വന്നുപോകിലും
ജീവിതമെന്ന നദിയൊഴുകി
വെള്ളായിനി സാക്ഷിയായ്‌ ..!!

കഴുക്കുത്തില്ലാ ചിന്തകൾ
ഓളംതള്ളുന്ന കടവ് .
നാളെയെന്നൊരു കനവ് ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “